ഫിറോസ് ഖാന്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത് എന്ന് ആലപ്പി അഷ്‌റഫ്; മുഖംമൂടി ധരിച്ച മാന്യന്മാന്‍
ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ കസേര എല്‍ഡിഎഫ് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച ഒന്നായിരുന്നു എന്ന് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യുട്യൂബ് ചാനലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരുന്നവര്‍ നേരിടേണ്ടി വന്ന ആരോപണങ്ങള്‍ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആ കസേരയില്‍ ഇരുന്ന പലരും മുഖംമൂടി ധരിച്ച മാന്യന്മാരായിരുന്നു എന്ന് കാലം തെളിയിച്ചുവെന്ന് ആലപ്പി അഷ്‌റഫ് പറയുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കപ്പെട്ടത് സംവിധായകന്‍ കമലിനെ ആയിരുന്നു. ഇദ്ദേഹം സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യം കമല്‍ നിഷേധിക്കുകയും ചെയ്തിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

തിയേറ്ററുകളില്‍ ദേശീയ ഗാനാം നിര്‍ബന്ധമാക്കിയതിനെതിരെ ശക്തമായ നിലപാട് എടുത്ത വ്യക്തിയാണ് കമല്‍. സംഘപരിവാര്‍ സംഘടനകള്‍ കമലിനെതിരെ രംഗത്തുവന്നതും ഈ വേളയിലാണ്. എന്നാല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ കമല്‍ തയ്യാറായില്ല. ഒടുവില്‍ കമല്‍ പറഞ്ഞ പോലെ കാര്യങ്ങളെത്തി. ഈ പ്രതിഷേധങ്ങളൊന്നും കമലിന്റെ തകര്‍ത്തില്ലെങ്കിലും ലൈംഗിക ആരോപണം അങ്ങനെ ആയിരുന്നില്ലെന്ന് ആലപ്പി അഷ്‌റഫ് സൂചിപ്പിക്കുന്നു.
പിന്നീട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയത് സംവിധായകന്‍ രഞ്ജിത് ആയിരുന്നു. അദ്ദേഹവും ലൈംഗിക ആരോപണം നേരിട്ടു. ബംഗാളി നടിയാണ് രഞ്ജിതിനെതിരെ ആദ്യം ലൈംഗിക ആരോണം ഉന്നയിച്ചത്. പിന്നീട് മറ്റുചില ആരോപണങ്ങളും ഉയര്‍ന്നതോടെ രാജിവയ്‌ക്കേണ്ടി വന്നു. അടുത്തിടെ പുതിയ കേസില്‍പെട്ട രഞ്ജിത് ജയിലില്‍ കഴിഞ്ഞിരുന്നു.
ഫിറോസ് ഖാന്‍ എല്ലാം പറഞ്ഞു
രഞ്ജിത് ചെയര്‍മാനായിരിക്കെ വൈസ് ചെയര്‍മാനായിരുന്നു നടന്‍ പ്രേംകുമാര്‍. രഞ്ജിത്ത് രാജിവച്ചതോടെ പ്രേംകുമാര്‍ ചെയര്‍മാനായി. ഫിലിം ഫെസ്റ്റിവല്‍ വളരെ ഭംഗിയായി നടത്തുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് പ്രേംകുമാറിനെ ആ കസേരിയില്‍ നിന്ന് മാറ്റിയത്. രാഷ്ട്രീയ വിവാദമാണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ആശ സമരത്തില്‍ സ്വീകരിച്ച നിലപാടുകള്‍, പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തത്, നിമ്പൂരില്‍ എം സ്വരാജിന്റെ പ്രചാരണത്തിന് എത്താതിരുന്നതും പ്രേംകുമാറിനെ മാറ്റാന്‍ കാരണമായി എന്ന് ആലപ്പി അഷ്‌റഫ് സൂചിപ്പിക്കുന്നു. പ്രേംകുമാറിനെ മാറ്റിയ ശേഷം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയി എത്തിയത് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.
ഇദ്ദേഹത്തെയും പഴയ ബിഗ് ബോസ് താരത്തെയും ബന്ധിപ്പിച്ച് ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി ഫിറോസ് ഖാനെ വിളിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞ കാര്യങ്ങള്‍ താന്‍ ഞെട്ടലോടെയാണ് കേട്ടതെന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി. അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യമായതു കൊണ്ട് കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications