അമൃത സുരേഷ് ബാലയുടെ പണത്തെ പറ്റി പറഞ്ഞത് വ്യക്തം എന്ന് ആലപ്പി അഷ്‌റഫ്; അവര്‍ ചെയ്ത തെറ്റെന്ത്
നിരവധി ആരാധകരുള്ള ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. കഴിഞ്ഞ ദിവസം അഭിരാമിയുടെ ഷോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത പ്രതികരണങ്ങളാണ് വന്നത്. ലൈംഗിക ചുവയോടെയുള്ളതും ലഹരി അടിച്ചവരാണെന്നുമെല്ലാം അധിക്ഷേപങ്ങള്‍ നിറഞ്ഞ കമന്റുകള്‍. എന്നാല്‍ സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്ന അവര്‍ ഇങ്ങനെ വേട്ടയാടാന്‍ മാത്രം എന്തു തെറ്റ് ചെയ്തുവെന്ന് ചോദിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
പത്ത് വര്‍ഷം മുമ്പ് ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡ് വഴി നാട്ടിലും വിദേശത്തും നിരവധി ഷോകള്‍ അമൃതയും അഭിരാമിയും നടത്തിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങള്‍ നേടി മുന്നോട്ട് പോകുന്ന ഇരുവരെയും സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു എന്ന് ആലപ്പി അഷ്‌റഫ് തന്റെ കണ്ടതും കേട്ടതും എന്ന യുട്യൂബ് ചാനലില്‍ പറയുന്നു.

തന്റെ ഷോക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അഭിരാമി മറുപടി നല്‍കിയിരുന്നു. അനങ്ങാതെ നിന്ന് ഗാനം ആലപ്പിക്കാന്‍ ഇതിഹാസ താരമല്ല താന്‍ എന്നായിരുന്നു അഭിരാമിയുടെ പ്രതികരണം. താനൊരു പെര്‍ഫോമര്‍ ആണ് എന്നും അവര്‍ വ്യക്തമാക്കി. പാടുന്നതിനൊപ്പം നൃത്തം ചെയ്യുകയും കാണികളെ ആവേശഭരിതരാക്കുകയും ചെയ്യുന്ന അഭിരാമിയെ പ്രോല്‍സാഹിപ്പിക്കുന്നവരും നിരവധിയാണ്.
ഓരോ കലാകാരനും വ്യത്യസ്തമായ രീതിയിലാണ് പെര്‍ഫോം ചെയ്യുക. അതിന് ഓരോരുത്തര്‍ക്കും അവകാശവുമുണ്ട്. ഇക്കാര്യം തന്നെയാണ് അഭിരാമിയും പറയുന്നത്. എല്ലാവരും ഒരുപോലെ പാടണം, ആടണം എന്നൊക്കെ പറയാന്‍ സാധിക്കില്ലല്ലോ. സോഷ്യല്‍ മീഡിയ ഒരു മാലിന്യ കൂമ്പാരമായി മാറി എന്ന അഭിരാമിയുടെ പ്രതികരണവും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്.
അമൃതയുടെ വിവാഹം, ബാലയുടെ പണം
ഒരുപാട് മോഹങ്ങളുമായിട്ടാണ് അമൃത സുരേഷ് വിവാഹ ജീവിതത്തിലേക്ക് കടന്നത് എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. ബാലയുമായുള്ള വിവാഹ ബന്ധം പക്ഷേ കൂടുതല്‍ കാലം നീണ്ടില്ല. അക്കാലത്ത് നേരിട്ട അനുഭവങ്ങള്‍ പലപ്പോഴും അമൃത തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ് അഭിരാമിയും അമൃതയും. തന്റെ മകള്‍ക്ക് വേണ്ടാത്ത പണം ഞങ്ങള്‍ക്കും വേണ്ട എന്നാണ് ബാലയുടെ പണത്തെ പറ്റി പറയുമ്പോള്‍ അമൃത പറഞ്ഞത് എന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു.
പണത്തിന് വേണ്ടി ആരെയും ചതിക്കില്ല, പണത്തോട് അത്യാര്‍ത്തിയില്ല എന്ന് വ്യക്തമാക്കുന്നതാണ് അവരുടെ നിലപാട് എന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു. രണ്ടുതവണ ചൂടുവെള്ളത്തില്‍ വീണ വ്യക്തിയാണ് താന്‍ എന്ന് അമൃത പറഞ്ഞ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ പച്ചവെള്ളം കണ്ടാല്‍ ഇപ്പോള്‍ അഭിരാമിയും പേടിക്കുന്നു.
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും ചേച്ചിക്ക് സംഭവിച്ചത് കണ്ടതോടെ മതിയായി എന്നാണ് അഭിരാമി പറയുന്നത്. ജീവിതത്തെ നിരാശയോടെ നോക്കികാണേണ്ടതില്ല എന്നാണ് ഇവര്‍ക്ക് ആലപ്പി അഷ്‌റഫ് നല്‍കുന്ന ഉപദേശം. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പുതിയ വെബ് സീരിസില്‍ ശബ്ദം നല്‍കിയവരില്‍ അമൃതയും ഉണ്ട്. മ്യൂസിക് ബാന്‍ഡും യുട്യൂബ് ചാനലും കൊച്ചിയിലെ ഭക്ഷണ ശാലയുമെല്ലാം മുന്നോട്ട് കൊണ്ടുപോകുന്ന ഇവര്‍ കഠിനധ്വാനികളാണ് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.












Click it and Unblock the Notifications