പ്രളയത്തില്‍ തകര്‍ന്ന ആലപ്പുഴയിലെ അംഗനവാടികള്‍ക്ക് കൈത്താങ്ങായി അല്ലു അര്‍ജ്ജന്‍!
പ്രളയം തകർത്തെറിഞ്ഞ കേരളം പുനർജീവനത്തിന്റെ പാതയിലാണ്. തകർന്ന ജീവിതം കരുപ്പിടിപ്പിക്കുന്ന ആലപ്പുഴക്കാർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന് അല്ലു അര്ജ്ജുന്.പ്രളയത്തിൽ തകർന്നടിഞ്ഞ ആലപ്പുഴ ജില്ലയിലെ അംഗനവാടികൾ ഈ തെലുങ്ക് സൂപ്പര്‍ സ്റ്റാർ പുനര്‍നിര്‍മ്മിക്കും.ആലപ്പുഴ ജില്ലയുടെ പുരനധിവാസ പദ്ധതിയിലേക്ക് 21 ലക്ഷം രൂപയാണ് അല്ലു അര്ജുൻ നല്‍കുന്നത്.

ഗീതോ ഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന് കേരളത്തിൽ നിന്നും ലഭിച്ച തുകയാണിത്. വെള്ളപ്പൊക്കത്തിൽ ആലപ്പുഴയിലെ മാത്രം21 അംഗനവാടികൾ പൂർണ്ണമായും 66 എണ്ണം ഭാഗികമായു തകർന്നിരുന്നു. ഇതിൽ പത്തെണ്ണത്തിന്റെ നിർമ്മാണത്തിന് ജനുവരി പത്തിന് തുടക്കമാവും.
നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനായി ആലപ്പുഴയിൽ എത്തിയപ്പോഴാണ് അല്ലു അർജുൻ ആലപ്പുഴ സബ്കളക്ടർ വിആർ കൃഷ്ണ തേജയോട് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സഹായം വാഗ്ദാനം ചെയ്തത്. നേരത്തേ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലു അര്ജ്ജുന് 25 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications