കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോട്ടുകള്‍ അപകടത്തില്‍പെടുന്നു, പറവൂരില്‍ നിന്നും ഡ്രഡ്ജര്‍ എത്തിച്ച് പൊന്നാനി അഴിമുഖത്ത് മണല്‍തിട്ട നീക്കുന്നു

  • By നാസർ
Google Oneindia Malayalam News

പൊന്നാനി: പൊന്നാനി അഴിമുഖത്ത് മണല്‍തിട്ട നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് തുടക്കമായി.എറണാംകുളം പറവൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ എത്തിച്ചാണ് മണല്‍തിട്ട നീക്കം ചെയ്യുന്നത്. പൊന്നാനി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍തിട്ടകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.കടലില്‍ നിന്നുമുള്ള മണല്‍ ശക്തമായ വേലിയേറ്റ സമയത്ത് പൊന്നാനി അഴിമുഖത്തേക്ക് എത്തുന്നത് മൂലം രൂപപ്പെടുന്ന മണല്‍തിട്ടകള്‍ ബോട്ടുകള്‍ക്ക് അപകടങ്ങള്‍ വരുത്തി വെക്കുന്നത് ഒഴിവാക്കാനാണ് ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണല്‍ നീക്കം ചെയ്യുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് പാലൊളി മുഹമ്മദ് കുട്ടി മന്ത്രിയായിരിക്കുമ്പോഴാണ് നീന എന്ന മണ്ണുമാന്തി കപ്പല്‍ എത്തിച്ച് പൊന്നാനി അഴിമുഖം ഭാഗത്തെ മണല്‍ അവസാനമായി ഡ്രഡ്ജ് ചെയ്തത്.

എറണാംകുളം പറവൂര്‍ ജവഹര്‍ കേരള മരിടൈം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള ഡ്രഡ്ജറാണ് പൊന്നാനിയിലെത്തിയത്.അഴിമുഖംമുതല്‍ ഫിഷിംഗ് ഹാര്‍ബര്‍ വരെ വാര്‍ഫിന് സമാന്തരമായാണ് ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ നടത്തുന്നത്. 3.5 മീറ്റര്‍ ആഴത്തിലും, 30 മീറ്റര്‍ വീതിയിലുമാണ് ഡ്രഡ്ജിംഗ് നടത്തുന്നത്. 200 മീറ്റര്‍ നീളത്തില്‍ പൈപ്പിട്ടാണ് ഡ്രസ്ജര്‍ ഉപയോഗിച്ച് മണല്‍ നീക്കം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇത് 500 മീറ്റര്‍ നീളത്തിലേക്ക് വ്യാപിപ്പിക്കും.33,000 ക്യുബിക് മീറ്റര്‍ മണലാണ് അഴിമുഖത്ത് നിന്ന് നീക്കം ചെയ്യുക.

rvr

ചിലയിടങ്ങളില്‍ ചെളി അടിഞ്ഞുകൂടി ഒരു മീറ്റര്‍ മാത്രം ആഴമാണുള്ളത്. ഇതു മൂലം ബോട്ടുകള്‍ മണല്‍തിട്ടയില്‍ ഇടിക്കുന്നതും പതിവാണ്. വേലിയേറ്റ മൊഴികെയുള്ള സമയങ്ങളിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. വര്‍ഷങ്ങളായി അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടിയതിനാല്‍ നിരവധി അപകടങ്ങളാണ് സംഭവിച്ചത്.കഴിഞ്ഞ 2 വര്‍ഷമായി ബോട്ട് പത്തോളം അപകടങ്ങളാണ് അഴിമുഖത്തുണ്ടായത്. ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായാല്‍ ബോട്ടുകള്‍ക്ക് സുഗമമായി സഞ്ചരിക്കാനാകും. അടുത്ത ദിവസം തന്നെ ഡ്രഡ്ജിംഗ് പ്രവര്‍ത്തനക്കള്‍ക്ക് തുടക്കമാവും.

English summary
Alluvium soil is removed from Ponnani river mouth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X