കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലീസിനായി കാത്തിരിക്കുന്നത്‌ 85 സിനിമകള്‍; വമ്പന്‍ സിനിമകളുടെ റീലീസ്‌ വൈകും

Google Oneindia Malayalam News

കൊച്ചി: ജനുവരി 5ന്‌ തിയറ്റര്‍ തുറക്കുമ്പോള്‍ റിലീസിനായി കാത്തിരിക്കുന്നത്‌ 85 സിനിമകള്‍. കഴിഞ്ഞ 9മാസമായി കേരളത്തിലെ തിയറ്ററുകള്‍ പൂട്ടിക്കിടക്കുകയാണ്‌. കേരളത്തില്‍ മൊത്തം 670 സ്‌ക്രീനുകളാണ്‌ ഉള്ളത്‌. ഇതിനോടകം എല്ലാ ജോലികളും പൂര്‍ത്തിയാക്കി കാത്തിരിക്കുന്നത്‌ 85 സിനിമകളാണ്‌. എന്നാല്‍ വലിയ ബജറ്റ്‌ സിനിമകള്‍ ഉടന്‍ റിലീസിനെത്തില്ല.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത മരയ്‌ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്‌, ഫഗദി ഫാസിലിന്റെ മാലിക്‌ , ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പ്‌ എന്നിവയെല്ലാം ഏപ്രില്‍ മാസങ്ങളില്‍ റിലീസ്‌ ചെയ്യുമെന്നാണ്‌ സൂചന. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സന്നധത അറിയിച്ചിട്ടുണ്ട്‌. മറ്റ്‌ റിലീസുകള്‍ നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും തിയറ്റര്‍ ഉടമകളുടേയും പൊതുവേദി തീരുമാനിക്കും.

theatre

50 ശതമാനം സീറ്റുകളുമായി തിയറ്റര്‍ തുറന്നാലും ഉടമകള്‍ക്ക്‌ തിയറ്റര്‍ നടത്തിക്കൊണ്ട്‌ പോവുക അത്ര എളുപ്പമാകില്ല. ശരാശരി 6 ലക്ഷം രൂപ വൈദ്യുതി ബില്‍ കുടുശ്ശിക ഓരോ തിയറ്ററിനും വരും. വരുമാനമില്ലാത്ത സമയത്തെ ബില്ലാണിത്‌. വൈദ്യുതി ബില്‍ നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പൂട്ടിക്കിടന്ന തിയറ്റര്‍ കേടുവരാതെ സൂൂക്ഷിക്കുന്നതിന്‌ 10 ലക്ഷം രൂപ ഒരോ തിയറ്റര്‍ ഉടമക്കും ചെലാവിയിട്ടുണ്ട്‌. പകുതി സീറ്റുകളിലെ ആളുകളെ ഇരുത്താന്‍ കഴിയു അതുകൊണ്ട്‌ തിയറ്റര്‍ സാമ്പത്തിക ബാധ്യതയില്ലാതെ മുന്നോട്ട്‌ കൊണ്ടുപോകനാകില്ല. പൊങ്കലിന്‌ വിജയ്‌ നായകനായ മാസ്റ്റര്‍ തമിഴ്‌നാട്ടില്‍ റിലീസ്‌ ചെയ്യുന്നുണ്ട്‌. പുതിയ സാഹചര്യത്തില്‍ ചിത്രം കേരളത്തിലും റിലീസ്‌ ചെയ്യാന്‍ സാധ്യതയുണ്ട്‌.

കൊവിഡ്‌ ലോക്‌ഡൗണിന്‌ ശേഷം അടഞ്ഞു കിടക്കുന്ന തിയറ്ററുകള്‍ ചെവ്വാഴ്‌ച്ച തുറന്ന്‌ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചെങ്കിലും അന്ന്‌ തന്നെ പ്രദര്‍ശനം ആരംഭിക്കാന്‍ സാധ്യത കുറവാണ്‌. പുതിയ ചിത്രങ്ങളുടെ ലഭ്യത, തിയറ്റര്‍ കൊവിഡ്‌ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ ലഭ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വന്നതിന്‌ ശേഷം മാത്രമേ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കാന്‍ സാധിക്കു.

Recommended Video

cmsvideo
ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം | Oneindia malayalam

English summary
almost 85 Malayalam films ready for to theater release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X