കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തര്‍ക്ക് സന്നിധാനത്ത് സൗകര്യമില്ലെന്ന് മന്ത്രി! ഭക്തരുടെ മറുപടിയില്‍ നാണംകെട്ട് മന്ത്രി! വീഡിയോ

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
തേഞ്ഞൊട്ടിയ കണ്ണന്താനത്തിന്റെ വീഡിയോ | Oneindia Malayalam

ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും പോലീസ് നിയന്ത്രണങ്ങളില്‍ ഭക്തര്‍ വലയുകയാണെന്നുമാണ് സംഘപരിവാര്‍ ബിജെപി സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. 100 കോടി കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടും ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ഒരുക്കിയില്ലെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്.

ക്ഷേത്ര നടയില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം! അയ്യപ്പന് വേണ്ടിയെന്ന് ജനം ടിവിയുടെ വ്യാജ വാര്‍ത്തക്ഷേത്ര നടയില്‍ യുവാവിന്‍റെ ആത്മഹത്യാ ശ്രമം! അയ്യപ്പന് വേണ്ടിയെന്ന് ജനം ടിവിയുടെ വ്യാജ വാര്‍ത്ത

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ട് കണ്ട് ഉറപ്പുവരുത്താന്‍ പോയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇതേ പ്രചരണങ്ങള്‍ തന്നെയാണ് ആവര്‍ത്തിച്ചത്. എന്നാല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് മന്ത്രിയുടെ വാക്കുകളെ സ്പോട്ടില്‍ തിരുത്തുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള അയ്യപ്പ ഭക്തരുടെ വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്.

 ശബരിമലയില്‍ എത്തി

ശബരിമലയില്‍ എത്തി

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനായി ശബരിമലയില്‍ എത്തിയത്. പ്രളയത്തിന് തൊട്ട് പിന്നാലെ ശബരിമലയില്‍ എത്തിയിരുന്നെന്നും ആ സാഹചര്യത്തില്‍ നിന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

 അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍

ശബരിമലയിലെ വികസനത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നൂറ് കോടി അനുവദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

തീവ്രവാദികളല്ല

തീവ്രവാദികളല്ല

ശബരിമലയില്‍ സംസ്ഥാന സര്‍ക്കാര്‍ അക്രമം അഴിച്ചുവിടുകയാണ്. റഷ്യയിലും ചൈനയിലും നടക്കാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ശബരിമലയില്‍ എത്തുന്നത് ഭക്തന്‍മാരാണ്. തീവ്രവാദികളല്ല. പോലീസ് എന്തിനാണ് അവരെ മര്‍ദ്ദിക്കുന്നത്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട കാര്യമെന്ത് എന്നും കണ്ണന്താനം ചോദിച്ചിരുന്നു.

 കുറ്റപ്പെടുത്തി

കുറ്റപ്പെടുത്തി

കേന്ദ്രമന്ത്രി എന്ന നിലയിലാണ് താന്‍ ശബരിമലയില്‍ എത്തിയത്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എത്തിയതല്ല. ശബരിമലയില്‍ പോലീസ് നടപടി കടുത്ത പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നതെന്നും കണ്ണന്താനം ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

 ദുരിതമുണ്ടാക്കാന്‍

ദുരിതമുണ്ടാക്കാന്‍

ഇതൊക്കെ ആര് തീരുമാനമെടുക്കുന്നു, എങ്ങനെ തീരുമാനമെടുക്കുന്നു എന്നൊന്നും എനിക്കറിയില്ല. മനുഷ്യന് ദുരിതമുണ്ടാക്കുക എന്ന് മാത്രമാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്ദേശമെന്ന് എനിക്ക് തോന്നുന്നു. നിലയ്ക്കല്‍ കണ്ടു ഇവിടെ വന്നു. ഞാന്‍ അറിഞ്ഞെടുത്തോളം ഇവിടെ ഒരു സൗകര്യവുമില്ല എന്നായിരുന്നു മന്ത്രിയുട വാക്കുകള്‍.

ഭക്തരോട് ചോദ്യം

ഭക്തരോട് ചോദ്യം

ഇത് ഊട്ടിയുറപ്പിക്കാനായി തൊട്ടടുത്ത് നിന്ന ചെന്നൈയില്‍ നിന്ന് എത്തിയ അയ്യപ്പ ഭക്തരുടെ അടുത്തേക്ക് മന്ത്രി നടന്ന് നീങ്ങി. ദര്‍ശനം നടത്തിയോ എങ്ങനെ ഉണ്ടായിരുന്നു എന്ന് മന്ത്രി ചോദിച്ച പുറകേ എല്ലാവപും ഒരു പ്രശ്നവുമില്ലാതെ അയ്യപ്പനെ ദര്‍ശിച്ചു. സന്നിധാനത്തെ പോലീസ് സേവനങ്ങളും മികച്ചതാണെന്നും അവര്‍ പറഞ്ഞു.

പ്രതികരണം

പ്രതികരണം

കേരള പോലീസ് മികച്ച രീതിയിലാണ് ശബരിമല നിയന്ത്രിക്കുന്നത്. നല്ല സേവനമാണ് സന്നിധാനത്ത് നല്‍കുന്നത്. ആള്‍ക്കൂട്ടത്തേയും നന്നായി നിയന്ത്രിക്കുന്നുണ്ട്. ഞാന്‍ പേടിയോടെയാണ് ശബരിമലയില്‍ എത്തിയത് എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട് എന്നായിരുന്നു ചെന്നൈയില്‍ നിന്നുളള ഒരു ഭക്തന്‍റെ പ്രതികരണം.

നടന്ന് നീങ്ങി

നടന്ന് നീങ്ങി

ഇതോടെ ഭക്തര്‍ പറയുന്നത് കേള്‍ക്കാത്തത് പോലെ മന്ത്രി നടന്നു നീങ്ങുന്നത് വീഡിയോയില്‍ കാണാം. മന്ത്രി നടന്നപ്പോള്‍ ഭക്തര്‍ പുറകില്‍ നിന്ന് വീണ്ടും വിളിച്ച് പറയുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

മുഖ്യമന്ത്രി ബിജെപിയിലേക്ക്! അമിത് ഷായുമായി ബന്ധപ്പെട്ടു!! വെളിപ്പെടുത്തല്‍മുഖ്യമന്ത്രി ബിജെപിയിലേക്ക്! അമിത് ഷായുമായി ബന്ധപ്പെട്ടു!! വെളിപ്പെടുത്തല്‍

അയ്യപ്പനെ കാണും വരെ മാലയൂരില്ല.. വിശ്വാസികളുടെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് യുവതികള്‍അയ്യപ്പനെ കാണും വരെ മാലയൂരില്ല.. വിശ്വാസികളുടെ പിന്തുണയോടെ പോകാനാണ് ആഗ്രഹമെന്ന് യുവതികള്‍

English summary
alphones kannamthanam explains about sabarimala issue video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X