Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ്'.. കണ്ണന്താനത്തിന്‍റെ പോസ്റ്റ്! കണ്ടം വഴി ഓടിച്ച് ട്രോളന്‍മാര്‍

Recommended Video

cmsvideo
    ഇത്തിരി ട്രോളുവോ അണ്ണാ പ്ലീസ് എന്ന് കണ്ണന്താനം | Oneindia Malayalam

    സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോളിന് ഇരയായത് എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനാമയിരുന്നു. അല്‍ഫോണ്‍സിന്‍റെ പ്രളയകാലത്തെ പിഎ പോസ്റ്റും അവസാനം മണ്ഡലം മാറി വോട്ട് ചോദിച്ച് ചെന്നതടക്കം ട്രോളര്‍മാര്‍ എടുത്തിട്ട് അലക്കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് നേരെ ഉയരുന്ന ട്രോളുകളെ തിരഞ്ഞെടുപ്പ് ആയുധമാക്കിയിരിക്കുകയാണ് അദ്ദേഹം.

    ഇത്തിരി ട്രോളുമാ അണ്ണാ പ്ലീസ് എന്ന കുറിപ്പോടെയാണ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. നല്ല ട്രോളന്‍മാര്‍ക്ക് തനിക്കൊപ്പം സെല്‍ഫി പകര്‍ത്താമെന്നും കണ്ണന്താനം കുറിപ്പില്‍ പറയുന്നു. എന്നാല്‍ പുതിയ തന്ത്രവും ചീറ്റി എന്ന് പറഞ്ഞാമതിയല്ലോ. പോസറ്റീവ് ട്രോള്‍ പ്രതീക്ഷിച്ച കണ്ണന്താനത്തെ കണ്ടം വഴി ഓടിച്ചിരിക്കുകയാണ് ട്രോളന്‍മാര്‍. കണ്ണന്താനത്തിന്‍റെ പോസ്റ്റും ചില കമന്‍റുകളും വായിക്കാം.

     ചാലഞ്ച്

    ചാലഞ്ച്

    TROLL ME CHALLENGE മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്. എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്.

     ഇവിടെ കമന്‍റ് ചെയ്യൂ

    ഇവിടെ കമന്‍റ് ചെയ്യൂ

    എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് - കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.

     സെല്‍ഫി എടുക്കാം

    സെല്‍ഫി എടുക്കാം

    നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).അപ്പൊ ശരി, തുടങ്ങുവല്ലേ?

     കൊച്ചിക്ക് വേണ്ടിയല്ലേ

    കൊച്ചിക്ക് വേണ്ടിയല്ലേ

    -എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ...#TrollMeChallenge #Alphons4Ekm' എന്നായിരുന്നു അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്.

     പണി പാളി

    പണി പാളി

    എന്നാല്‍ പോസറ്റീവ് കമന്‍റ് പ്രതീക്ഷിച്ച കണ്ണന്താനത്തിന്‍റെ പുതിയ നമ്പര്‍ നല്ല നിലയില്‍ തന്നെ ചീറ്റി. എന്നുമാത്രമല്ല കണ്ണന്താനത്തെ പ്രവര്‍ത്തകര്‍ കണ്ടം വഴി ഓടിക്കുന്നുമുണ്ട്. ചില രസകരമായ പോസ്റ്റുകള്‍ ഇങ്ങനെ

     തള്ളിത്തരാന്‍ അല്ലേ

    തള്ളിത്തരാന്‍ അല്ലേ

    എന്നിട്ട് അവസാനം പ്രൈവറ്റ് സെക്രട്ടറിയാണ് പോസ്റ്റിട്ടതിന്ന് പറഞ്ഞ് "അണ്ണാക്കിലേക് തള്ളി തരാനല്ലേ". മുന്‍പ് പ്രളയ കാലത്ത് ദുരിതാശ്വാസ കാമ്പില്‍ കിടന്നുറങ്ങുന്ന അല്‍ഫോണ്‍സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

     അലക്കി ട്രോളന്‍മാര്‍

    അലക്കി ട്രോളന്‍മാര്‍

    സംഭവം ട്രോളന്‍മാര്‍ ഏറ്റെടുത്തു. ഉറങ്ങിക്കിടക്കുന്ന കണ്ണന്താനം സ്വന്തം ഫോട്ടോയെടുത്ത് എഫ്ബിയില്‍ പോസ്റ്റ് ചെയ്തത് എങ്ങെനെ എന്ന പരിഹാസമായിരുന്നു ട്രോളുകളില്‍ നിറയെ.ഇതോടെ താന്‍ അല്ല പിഎ ആണ് ഫോട്ടോ പകര്‍ത്തിയത് എന്നായിരുന്നു അല്‍ഫോണ്‍സിന്‍റെ വിശദീകരണം.

     ജീവിച്ചിരുന്നിട്ട്

    ജീവിച്ചിരുന്നിട്ട്

    'എനിക്ക് ട്രോൾ ഉണ്ടാക്കണമെന്നുണ്ട് പക്ഷെ അങ്ങേയുടെ കൂടെയുള്ള സെൽഫി 🤔🤔അതെങ്ങാനും പുറത്തായാൽ പിന്നെ ഞാൻ ജീവിച്ചിട്ട് കാര്യമുണ്ടോ' എന്നായിരുന്നു ഒരാള്‍ കുറിച്ചത്.

     തലങ്ങും വിലങ്ങും

    തലങ്ങും വിലങ്ങും

    ട്രോളന്‍മാര്‍ കണ്ണന്താനത്തെ തലങ്ങും വിലങ്ങും ട്രോളി തുടങ്ങിയതോടെ കണ്ണന്താനവും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഒരു പണിയും ഇല്ലാത്തവരാണ് ട്രോളുന്നത് എന്നായിരുന്നു കണ്ണന്താനത്തിന്‍റെ മറുപടി.

     പണിയൊന്നുമില്ലേ

    പണിയൊന്നുമില്ലേ

    ​എന്നാല്‍ പുതിയ പോസ്റ്റില്‍ അതിനും കിട്ടിയിട്ടുണ്ട് കണക്കിന് കൊട്ട്. 'അതെ സാർ മുൻപൊരിക്കൽ പറഞ്ഞു പണി ഒന്നുമില്ലാത്തവന്മാരാണ് troll ഉണ്ടാക്കുന്നത്. ഇപ്പോ സാറിന് പണി ഒന്നുമില്ലയോ അതോ ഇലെക്ഷൻ കഴിയുമ്പോൾ ഉള്ള മന്ത്രിപണി പോകുമെന്ന് മുൻകൂട്ടി കണ്ടിട്ടാണോ ഈ പണി

     ചില കമന്‍റുകള്‍

    ചില കമന്‍റുകള്‍

    മറ്റ് ചില കമന്‍റുകള്‍ കൂടി വായിക്കാം- മിസ്റ്റർ പേർസണൽ സ്റ്റാഫ്‌, സാർ ഉറങ്ങി കിടന്നപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ തനിക്കു നാണം ആവുന്നില്ലേ??'. 'എന്റെ മന്ത്രി സാറേ...മനുഷ്യൻ ആയാൽ കുറച്ച് common sense നിങൾ കേരളത്തിൽ ആണ്. ബുദ്ധി use ചെയ്യൂ. അല്ലെങ്കിൽ ബുദ്ധി ഉള്ള ആരെയെങ്കിലും കൂടെ നിർത്തൂ' ഇങ്ങനെ പോകുന്നു കമന്‍റകുകള്‍

    ഫേസ്ബുക്ക് പോസ്റ്റ്

    കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+