• search

അണക്കെട്ടുകള്‍ പൂര്‍ണമായും നിറയുന്നത് കാത്ത് നിന്നത് പ്രളയത്തിന് കാരണമായി, രൂക്ഷ വിമര്‍ശനം

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   'പ്രളയത്തിന് കാരണം പിണറായി സർക്കാരിന്റെ ആർത്തി '

   മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്‍ക്കാരിന്‍റെ പണത്തോടുള്ള മോഹമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു. ആപത്ഘട്ടങ്ങളില്‍ പോലും ഡാമുകള്‍ മിറച്ച് കോടികള്‍ ഉണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രും വലിയ ദുരന്തത്തിന് കാരണമായതെന്നും കണ്ണന്താനം വ്യക്തമാക്കി.

   അതേസമയം നാശനഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതിനനുസരിച്ച് കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും കണ്ണന്താനം ഫേസ്ബുക്കിലൂടെ അറിയിച്ചു. കണ്ണന്താനത്തിന്‍റെ പോസ്റ്റ് വായിക്കാം

   ആര്‍ത്തി

   ആര്‍ത്തി

   നാശ നഷ്ടങ്ങളുടെ കണക്ക് നൽകുന്നതനുസരിച്ച് കേന്ദ്രം കൂടുതൽ തുക നൽകും.മഹാപ്രളയത്തിൽ കേരളം മുങ്ങാനുള്ള കാരണം പിണറായി സർക്കാരിന്റെ പണത്തോടുള്ള ആർത്തിയാണ്. ആപത്ത് ഘട്ടങ്ങളിൽ പോലും ഡാമുകളിൽ വെള്ളം നിറച്ചു കോടികളുണ്ടാക്കാൻ വൈദ്യുതി ബോർഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതു.

   ഡാമുകള്‍ തുറന്ന് വിട്ടത്

   ഡാമുകള്‍ തുറന്ന് വിട്ടത്

   അണക്കെട്ടുകളിൽ വെള്ളം പൂർണമായും നിറയുന്നത് കാത്തുനിൽക്കാതെ മുൻകൂറായി കുറേശ്ശ തുറന്നു വിട്ടുരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് രണ്ടര പതിറ്റാണ്ടായി പ്രകൃതി ജല മേഖലയിൽ പ്രവർത്തിക്കുകയും ലോക ഡാം കമ്മീഷനിൽ സേവനമനുഷ്ഠിച്ച സൗത്ത് ഏഷ്യൻ നെറ്റ്‌വർക്ക് ഓൺ ഡാംസ്, റിവേഴ്‌സ് ആൻഡ് പീപ്പിൾ എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഹിമാൻഷു തക്കർ അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ് .

   ധാരണയില്ല

   ധാരണയില്ല

   ഇടുക്കി ഡാം ഒഴികെ ബാക്കിയുള്ള നാല്പതോളം ഡാമുകൾ പറ്റി സർക്കാരിന് യാതൊരു ധാരണയുമില്ലായിരുന്നു. ഡാം മാനേജ്മെന്റിന്റെ വലിയ പരാജയമാണ് സർക്കാർ വരുത്തിയത്. അതുപോലെ പലയിടങ്ങളിലും വെള്ളക്കെട്ട് ക്രമാതീതമായി വർദ്ധിച്ചതിനുശേഷമാണ് പ്രധാന അണക്കെട്ടുകളായ ഇടുക്കിയും ഇടമലയാറും തുറന്നുവിട്ടത്. ഇതും സ്ഥിഗതികൾ കൂടുതൽ സങ്കീർണമാക്കി.

   സാധിച്ചില്ല

   സാധിച്ചില്ല

   മിക്ക സ്ഥലങ്ങളിലും ഡാം തുറക്കുന്ന കാര്യം മുൻകൂട്ടി അറിയിക്കാനോ അതിനു വേണ്ട മുന്നൊരുക്കം നടത്താനോ സർക്കാരിന് സാധിച്ചില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയക്കാർ തീരുമാനമെടുക്കുന്നത് അവസാനിപ്പിക്കണം. ഡാം മാനേജ്‌മന്റ് കമ്മിറ്റികളാണ് വെള്ളം തുറന്നുവിടുന്നതിൽ തീരുമാനം എടുക്കേണ്ടത്, അല്ലാതെ മന്ത്രിമാരല്ല.

   ആരറിയാനാണ്

   ആരറിയാനാണ്

   രാത്രി 1.30ന് ഫേസ്ബുക്കിൽ കൂടിയാണ് ഡാം തുറക്കാനുള്ള അറിയിപ്പ് നൽകുന്നത്. ഇത് ആരറിയാനാണ്? ഇത്രയും വലിയ വിഡ്ഢിത്തം കാട്ടിയവർ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നുപറഞ്ഞു ഇരിക്കുകയാണ്

   കേന്ദ്രവും പ്രധാനമന്ത്രിയും

   കേന്ദ്രവും പ്രധാനമന്ത്രിയും

   ഇതുവരെ ഉണ്ടായിട്ടില്ലാത്ത സഹകരണമാണ് പ്രധാനമന്ത്രിയും കേന്ദ്രവും കേരളത്തോട് കാണിക്കുന്നത്. ഒരു ഇടതു എംഎൽഎ നിയമസഭയിൽ അകാരണമായി കേന്ദ്രത്തെ വിമർശിച്ചപ്പോൾ മുഖ്യമന്ത്രി ആ എംഎൽഎയെ ശാസിച്ചത് കേന്ദ്രത്തിന്റെ നിർവ്യാജ്യമായ സഹകരണത്തെക്കുറിച്ച് പൂർണ ബോധ്യമുള്ളതുകൊണ്ടാണ്.

   സഹായധനം

   സഹായധനം

   ഇടക്കാലാശ്വാസം രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് നൽകിയത്. 80 കോടി രൂപ രണ്ടു തവണയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വന്നപ്പോൾ പ്രഖ്യാപിച്ച 100 കോടിയും നൽകി. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ പ്രഖ്യാപിച്ച 500 കോടി അടക്കം 760 കോടി രൂപയും കേരളത്തിന് കൈമാറി.

   കേന്ദ്രസഹായം

   കേന്ദ്രസഹായം

   സംസ്ഥാന ദുരിതാശ്വാസ ഫണ്ടിലേക്കുള്ള 562 കോടി രൂപയിൽ 450 കോടിയിലേറെ രൂപയും കേന്ദ്രസഹായമാണ്. സംസ്ഥാനം നാശനഷ്ടങ്ങളുടെ കണക്ക് നല്കുന്നതനുസരിച്ച് കേന്ദ്രം കൂടുതൽ പണം അനുവദിക്കും.

   ഫേസ്ബുക്ക് പോസ്റ്റ്

   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

   English summary
   alphones kannamthanams facebook post

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more