കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിവിയില്‍ പ്രത്യക്ഷപ്പെടാനാണ് അവരെത്തിയത്.... ശബരിമലയിലെത്തിയ സ്ത്രീകളെ അധിക്ഷേപിച്ച് കണ്ണന്താനം

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കഴിഞ്ഞ ദിവസം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച ശേഷം വീണ്ടും പ്രസ്താവനയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പത്ത് മിനുട്ട് ടെലിവിഷനല്‍ പ്രത്യക്ഷപ്പെടുക എന്ന ഉദ്യോശ്യത്തോടെയാണ് ശബരിമലയില്‍ സ്ത്രീകള്‍ സന്ദര്‍ശനം നടത്താനെത്തിയതെന്ന് കണ്ണന്താനം പറഞ്ഞു. അവരുടെ ഉദേശ്യം അയ്യപ്പനെ കാണുക എന്നതല്ലായിരുന്നെന്നും ക്രമസമാധാനം തകര്‍ക്കാനാണ് സ്ത്രീകള്‍ എത്തിയതെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണ് വീണ്ടും കണ്ണന്താനം ആവര്‍ത്തിച്ചത്.

1

ആരാണ് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചത്. പള്ളിയില്‍ പോകാത്ത ഒരു മുസ്ലീം സ്ത്രീ, അവരെന്താണ് തെളിയിക്കാന്‍ ശ്രമിച്ചത്? ഇവര്‍ക്കൊപ്പം പള്ളിയില്‍ പോകാത്ത മറ്റൊരു ക്രിസ്ത്യന്‍ സ്ത്രീയും ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനാണ് അവരങ്ങനെ ചെയ്തത്. പത്ത് മിനുട്ട് നേരം ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക എന്നതായിരുന്നു അവരുടെ ആവശ്യം. ഇതൊന്നും സ്വീകാര്യമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അയ്യപ്പനോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അതിനെ നമ്മള്‍ ബഹുമാനിക്കണമെന്നും കണ്ണന്താനം പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെയും കണ്ണന്താനം വിമര്‍ശിച്ചിരുന്നു. അമിത് ഷായുടെ ശരീരത്തെ പറ്റിയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ പരിഭാഷ നടത്തിയപ്പോള്‍ തെറ്റിയതാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു. അതേസമയം തന്റെ പരിഭാഷയില്‍ തെറ്റില്ലെന്ന് വി മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്.

ചിത്തിര ആട്ടത്തിന് മലയില്‍ കടുത്ത നിയന്ത്രണം.. സന്നിധാനത്ത് മാത്രം ഇരുന്നൂറോളം പോലീസ്ചിത്തിര ആട്ടത്തിന് മലയില്‍ കടുത്ത നിയന്ത്രണം.. സന്നിധാനത്ത് മാത്രം ഇരുന്നൂറോളം പോലീസ്

മനോജ് എബ്രഹാം അന്തസ്സില്ലാത്ത പോലീസ് നായ, ഐജിയെ തെരുവിൽ തെറിവിളിച്ച് ഗോപാലകൃഷ്ണൻമനോജ് എബ്രഹാം അന്തസ്സില്ലാത്ത പോലീസ് നായ, ഐജിയെ തെരുവിൽ തെറിവിളിച്ച് ഗോപാലകൃഷ്ണൻ

English summary
alphons kannandhanam on women in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X