Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്കെതിരെ കണ്ണന്താനം; താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്കോ, ആ പരാമര്‍‍ശം അപക്വം

Recommended Video

cmsvideo
    മമ്മൂട്ടിക്ക് താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക്

    കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഇടത്-വലത് മുന്നണിസ്ഥാനാര്‍ത്ഥികളെ കുറിച്ച് നടന്‍ മമ്മൂട്ടി നടത്തിയ പരാമര്‍ശം അപക്വമെന്ന് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. യുഡിഎഫിന്‍റെയും എല്‍ഡിഎഫിന്‍റെയും സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം മമ്മൂട്ടി അഭിപ്രായപ്പെട്ടത്.

    മമ്മൂട്ടിയുടെ ഈ പരാമര്‍ശംഅപക്വമാണെന്നും അദ്ദേഹത്തെപ്പോലൊരു മുതിര്‍ന്ന താരം ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും അല്‍ഫോണ്‍ കണ്ണന്താനം പറഞ്ഞു. താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആയിരിക്കാം മമ്മൂട്ടിയുടെ ഈ പരാമര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പനമ്പിള്ളി നഗര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 105 ആം നമ്പര്‍ ബൂത്തില്‍ ഭാര്യ സുള്‍ഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമര്‍‍ശം.

    mammotty

    രണ്ട് മുന്നണി സ്ഥാനാര്‍ത്ഥികളും മികച്ചതെന്ന് അഭിപ്രായപ്പെട്ട മമ്മൂട്ടി ആരും വോട്ട് പാഴാക്കരുതെന്നും നിര്‍ദ്ദേശിച്ചു. ഇടത് സ്ഥാനാര്‍ത്ഥിയായ പി രാജീവും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+