കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍കുമാര്‍ ബിജെപിക്കാരനല്ല; പത്മഭൂഷണില്‍ അസൂയ, മുന്‍ പോലീസ് മേധാവിക്കെതിരെ മന്ത്രി കണ്ണന്താനം

Google Oneindia Malayalam News

കൊച്ചി: മുന്‍ പോലീസ് മേധാവി ടിപി സെന്‍കുമാറിന് അസൂയയാണോ? എന്തിനാണ് അദ്ദേഹം പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ നമ്പി നാരാണനെ വിമര്‍ശിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മനസാലാകാത്ത വിഷയവും ഇതുതന്നെ. ഒടുവില്‍ കണ്ണന്താനം പറയുന്നു. മലയാളികളുടെ ഡിഎന്‍എ പ്രശ്‌നമാണിതെന്ന്. എന്തു നല്ല കാര്യം സംഭവിച്ചാലും അതിനെ വിമര്‍ശിക്കാന്‍ മുന്നിലുണ്ടാകുന്നതും മലയാളി തന്നെയാണെന്ന്.

സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ പറഞ്ഞുകേള്‍ക്കുന്ന പേരാണ് സെന്‍കുമാര്‍...

അമൃതില്‍ വിഷം കലര്‍ത്തി

അമൃതില്‍ വിഷം കലര്‍ത്തി

പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച നമ്പിനാരായണനെ നേരത്തെ സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു. പത്മ പുരസ്‌കാരം ലഭിക്കുന്നതിന് മതിയായ ഒരു സംഭാവനയും നമ്പി നാരായണന്‍ നല്‍കിയിട്ടില്ലെന്നാണ് സെന്‍കുമാര്‍ പറഞ്ഞത്. അമൃതില്‍ വിഷം കലര്‍ത്തിയതിന് തുല്യമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അടുത്ത വര്‍ഷം

അടുത്ത വര്‍ഷം

നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് ശരിയായില്ല. അടുത്ത വര്‍ഷം ഗോവിന്ദ ചാമിക്കും, അമീറുല്‍ ഇസ്ലാമിനും മറിയം റഷീദയ്ക്കും പുരസ്‌കാരം നല്‍കുന്നത് കാണേണ്ടി വരും. ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണം തുടരുകയാണ്. സമിതി അന്വേഷണം തീരുംമുമ്പ് പുരസ്‌കാരം നല്‍കിയത് ശരിയായില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

പാരവയ്ക്കുന്നത് ശരിയല്ല

പാരവയ്ക്കുന്നത് ശരിയല്ല

സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നു. പിന്നാലെയാണ് കണ്ണന്താനവും രംഗത്തുവന്നത്. ഒരു മലയാളിക്ക് അംഗീകാരം കിട്ടുമ്പോള്‍ സന്തോഷിക്കുകയാണ് വേണ്ടതെന്നും പാരവയ്ക്കുന്നത് ശരിയല്ലെന്നും കണ്ണന്താനം പറഞ്ഞു. സെന്‍കുമാര്‍ ബിജെപി അംഗമല്ലെന്നും കണ്ണന്താനം പറഞ്ഞു.

അതൊരു ഡിഎന്‍എ പ്രശ്‌നം

അതൊരു ഡിഎന്‍എ പ്രശ്‌നം

ഏത് മലയാളിക്ക് അംഗീകാരം ലഭിച്ചും എല്ലാ മലയാളികളും സന്തോഷിക്കണം. ആഘോഷിക്കണം. എന്തു നല്ല കാര്യം ലഭിച്ചാലും പാരവയ്ക്കാന്‍ മുമ്പിലുണ്ടാകുന്നതും മലയാളിയാണ്. അതൊരു ഡിഎന്‍എ പ്രശ്‌നമാണ്. എന്നാല്‍ സെന്‍കുമാറിന് എന്തും പറയാനുള്ള അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

 മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കെയിലാണ് പരാതി സമര്‍പ്പിച്ചത്. സെന്‍കുമാര്‍ രാജ്യത്തെ അപമാനിച്ചുവെന്ന് പരാതിയില്‍ പറയുന്നു. നമ്പി നാരായണനെതിരായ പരാമര്‍ശത്തിലൂടെ നീതിന്യായ വ്യവസ്ഥയെയും സെന്‍കുമാര്‍ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.

അന്ന് കറുത്ത ബലൂണ്‍; ഇന്ന് മോദി ഗോ ബാക്ക്- മോദി വരേണ്ടെന്ന് തമിഴ്‌നാട്ടുകാര്‍, അതിനിടെ സ്വാഗതവുംഅന്ന് കറുത്ത ബലൂണ്‍; ഇന്ന് മോദി ഗോ ബാക്ക്- മോദി വരേണ്ടെന്ന് തമിഴ്‌നാട്ടുകാര്‍, അതിനിടെ സ്വാഗതവും

English summary
Padma Award: Alphonse Kannanthanam against TP Senkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X