കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കണ്ണന്താനത്തിനും പദവി കിട്ടി... അതും ചണ്ഡീഗഡില്‍!!! സ്ഥാനം, വന്ന് കയറിയവര്‍ക്ക് മാത്രം?

Google Oneindia Malayalam News

ദില്ലി: അങ്ങനെ കേരളത്തില്‍ നിന്നുള്ള മറ്റൊരു ബിജെപി നേതാവിനും പദവി ലഭിച്ചു. ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.

എന്നാല്‍ ഈ നിയമനത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ എത്രത്തോളം സംതൃപ്തരാകും എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിയിക്കുന്ന പല മുതിര്‍ന്ന നേതാക്കളേയും തഴഞ്ഞാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം പലര്‍ക്കും സ്ഥാനമാനങ്ങള്‍ നല്‍കുന്നത്.

സിനിമ താരം സുരേഷ് ഗോപിയെ നേരത്തെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തിരുന്നു. ഇതും ഒരു വിഭാഗത്തിനുള്ളില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം ആണെങ്കില്‍ ഇടതുപക്ഷത്ത് നിന്നാണ് ബിജെപിയില്‍ എത്തിയത്.

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

ഐഎഎസില്‍ നിന്ന്

ഐഎഎസില്‍ നിന്ന്

കേരളത്തിലെ മികച്ച ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെ ഐഎഎസ് ഉപേക്ഷിച്ചാണ് കണ്ണന്താനം രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയത്.

ഇടത് എംഎല്‍എ

ഇടത് എംഎല്‍എ

2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജോലി രാജിവച്ച് അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കാനിറങ്ങി. കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. മികച്ച വിജയം നേടി നിയമസഭയില്‍ എത്തുകയും ചെയ്തു.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ട് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ കണ്ണന്താനം എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. 2011 മാര്‍ച്ച് 24 ന് ആയിരുന്നു അത്. ബിജെപിയില്‍ ചേരുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പായിരുന്നു രാജി.

ദേശീയ രാഷ്ട്രീയം

ദേശീയ രാഷ്ട്രീയം

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായി കണ്ണന്താനം തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ സദ്ഭരണ സെല്ലിലും അദ്ദേഹം പ്രവര്‍ത്തിച്ചു.

നിര്‍ണായകം, സുപ്രധാനം

നിര്‍ണായകം, സുപ്രധാനം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം കേരളത്തിന് ലഭിയ്ക്കുന്ന ഏറ്റവും സുപ്രധാനമായ പദവിയാണ് ഇപ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ലഭിച്ചിരിയ്ക്കുന്നത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

ബിജെപി ദേശീയ നേതൃത്വം കേരളത്തിലെ മുഴുവന്‍ സമയ പാര്‍ട്ടി നേതാക്കള്‍ക്ക് പരിഗണന കൊടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കലാകാരന്‍ എന്ന നിലയില്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് സുരേഷ് ഗോപിയെ ആയിരുന്നു.

പറഞ്ഞുപറ്റിച്ച!!!

പറഞ്ഞുപറ്റിച്ച!!!

എന്‍എഫ്ഡിസി ചെയര്‍മാനായി സുരേഷ് ഗോപിയെ നിയമിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ അത് വെറും വാര്‍ത്തയായി അവസാനിച്ചു. എങ്കിലും സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം കൈവിട്ടില്ല.

വന്നുകയറിയവര്‍ക്ക് മാത്രം

വന്നുകയറിയവര്‍ക്ക് മാത്രം

വര്‍ഷങ്ങളായി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന നേതാക്കള്‍ ഒരുപാടുണ്ട്. എന്നാല്‍ സുരേഷ് ഗോപിയായാലും അല്‍ഫോന്‍സ് കണ്ണന്താനം ആയാലും അടുത്ത കാലത്ത് ബിജെപിയെത്തിയവരാണ്. എന്തുകൊണ്ടാണ് പദവിയുടെ കാര്യത്തില്‍ മറ്റ് മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാത്തത് എന്ന ചോദ്യം ഇപ്പോഴേ ഉയരുന്നുണ്ട്.

വന്ന ഉടന്‍

വന്ന ഉടന്‍

അല്‍ഫോന്‍സ് കണ്ണന്താനുത്തിന് ബിജെപിയില്‍ അംഗത്വം കൊടുത്ത ഉടനെ തന്നെ അദ്ദേഹത്തെ ദേശീയ നിര്‍വ്വാഹക സമിതിയിലും ഉള്‍പ്പെടുത്തി. പ്രവര്‍ത്തന പാരമ്പര്യം സംബന്ധിച്ച ചോദ്യങ്ങള്‍ അപ്പോഴും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

നാല്‍പത് വര്‍ഷം

നാല്‍പത് വര്‍ഷം

കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി പഞ്ചാബ് ഗവര്‍ണര്‍ക്ക് ആണ് ചണ്ഡീഗഡിലെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല.ഇതാണിപ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് നല്‍കിയിരിക്കുന്നത്. പഞ്ചാബിന്റേയും ഹരിയാനയുടേയും പൊതു തലസ്ഥാനമാണ് ചണ്ഡീഗഡ്.

English summary
Alphons Kannanthanam appointed as Chandigarh Administrator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X