കോടിയേരി സിംഹത്തെ കണ്ടിട്ടില്ലേ... ബിജെപിയിലെ 'കുഞ്ഞ് നേതാവ്' അല്‍ഫോൺസ് കണ്ണന്താനത്തിന് പറയാനുള്ളത്
കൊച്ചി: താന്‍ ബിജെപിയിലെ ഒരു 'കുഞ്ഞ് നേതാവ്' മാത്രമാണ് എന്നാണ് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറയുന്നത്. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പാള്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമിത് ഷായെ പല്ലുകൊഴിഞ്ഞ സിംഹം എന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കണ്ണന്താനം വെറുതേവിട്ടില്ല. കോടിയേരി സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണത്രെ അങ്ങനെ പറഞ്ഞത്.

ജനരക്ഷായാത്രയില്‍ നിന്ന് അമിത് ഷാ മടങ്ങിയതിനെ ന്യയീകരിക്കുകയും ചെയ്തു കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ മടങ്ങിയത് എന്നാണ് ന്യായം. പാര്‍ട്ടി അധ്യക്ഷനായ അദ്ദേഹം ഒരുപാട് ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ആളാണ്. പാര്‍ട്ടിയെ പറ്റി ഇത്ര കാര്യങ്ങളൊക്കെയേ തനിക്ക് അറിയൂ, എന്നും താന്‍ പാര്‍ട്ടിയിലെ ഒരു കുഞ്ഞു നേതാവ് മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു.
ഇന്ത്യയിലെ 60 ശതമാനം ആളുകള്‍ക്കും ഇപ്പോഴും ശുചിമുറിയില്ല. കേരളത്തിലുള്ളവര്‍ക്ക് ആ സാഹചര്യം പറഞ്ഞാല്‍ മനസ്സിലാവില്ല. അതുകൊണ്ടാണ് തന്നെ കേരളത്തിലുള്ളവര്‍ വട്ടനെന്ന് വിളിക്കുന്നത് എന്നാണ് കണ്ണന്താനത്തിന്റെ ആക്ഷേപം.
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ കുറിച്ചും കണ്ണന്താനം വിമര്‍ശനം ഉന്നയിച്ചു. കള്ളക്കടത്തുകാരുടെ മക്കള്‍ക്ക് മാത്രമേ ഇപ്പോള്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നാണ് പുതിയ സ്വാശ്രയ ഫീസ് ഘടനയെ ഉദ്ധരിച്ച് കണ്ണന്താനം പറഞ്ഞത്.












Click it and Unblock the Notifications