കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷത്തേക്കാണ് ജനവിധി... അല്ലാതെ ആജീവനാന്തമല്ല.... പിണറായിക്കെതിരെ കണ്ണന്താനം!!

Google Oneindia Malayalam News

കൊച്ചി: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കെ സുരേന്ദ്രന്റെ കസ്റ്റഡിയില്‍ എടുത്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. പോലീസ് ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന് അദ്ദേഹം മജിസ്‌ട്രേറ്റിനോട് പറഞ്ഞതായി ഞാന്‍ മനസ്സിലാക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തി നിന്ദ്യവം അപലപനീയവുമാണ്.

1

ഭക്തജനങ്ങള്‍ പവിത്രമായി കരുതുന്ന ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ പാത സ്വീകരിക്കണം. ജനഹിതത്തിന് വിരുദ്ധമായ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ജനവിധി ലഭിച്ചിരിക്കുന്നത് അഞ്ച് വര്‍ഷത്തേക്കാണ് ആജീവനാന്തമല്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു. അതേസമയം കണ്ണന്താനം ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ പമ്പയിലെത്തും. നേരത്തെ ദേശീയ നേതാക്കളും എംപിമാരും ശബരിമലയിലെത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കണ്ണന്താനം എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ദിവസേന ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെയും ശബരിമലയിലെത്തിക്കാനാണ് ബിജെപിയുടെ നീക്കം. പ്രക്ഷോഭത്തിന് ഒരുങ്ങുന്ന ബിജെപി സംസ്ഥാന നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം.

പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!

സർക്കാർ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു; നമ്മൾ എന്നും സംയമനം പാലിക്കുമെന്ന ധാരണ വേണ്ടസർക്കാർ വിശ്വാസികളോട് യുദ്ധപ്രഖ്യാപനം നടത്തുന്നു; നമ്മൾ എന്നും സംയമനം പാലിക്കുമെന്ന ധാരണ വേണ്ട

English summary
alphons kannathanam facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X