ട്രോളൊന്നും പോരേ.. കക്കൂസിനെ കുറിച്ച് പറയുന്നതിൽ അഭിമാനം മാത്രമേ ഉള്ളൂവെന്ന് അൽഫോൺസ് കണ്ണന്താനം
തിരുവനന്തപുരം: ഇന്ധന വില വര്‍ധിപ്പിക്കുന്നത് പാവങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിക്കാനാണ് എന്ന് പറഞ്ഞതിന്റെ പേരില്‍ ഇപ്പോഴും ട്രോളുകള്‍ക്കിരയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്നാല്‍ കക്കൂസിനെ കുറിച്ച് പറയുന്നതില്‍ തനിക്ക് അഭിമാനമേ ഉള്ളൂ എന്നാണ് കണ്ണന്താനം ഇപ്പോഴും പറയുന്നത്. എവിടെ ചെന്നാലും ഇക്കാര്യം പറയുന്നതിന് കാരണം പാവങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളത് കക്കൂസും വീടും ആണ് എന്നത് കൊണ്ടാണ് എന്നും കണ്ണന്താനം വ്യക്തമാക്കി. തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ മുദ്രാ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു കണ്ണന്താനം.

ഇന്ത്യയില്‍ നല്ലൊരു ശതമാനം പേരും വിദ്യാഭ്യാസവും കക്കൂസും വൈദ്യുതിയും ഇല്ലാതെ ജീവിക്കുന്നവരാണ് എന്നും മറ്റൊരു പരിപാടിയില്‍ സംസാരിക്കവേ അല്‍ഫോണ്‍സ് കണ്ണന്താനം പറയുകയുണ്ടായി. കേരളത്തിലെ ആളുകള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. ഒരു എംഎല്‍എ വിചാരിച്ചാല്‍ പോലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കാലത്ത് ഇവിടുടെ എംഎല്‍എമാര്‍ കല്യാണങ്ങളും മരണങ്ങളും കൂടി നടക്കുകയാണ് എന്നും കണ്ണന്താനം പരിഹസിച്ചു. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍മാര്‍ ആയിട്ടുപോലും ഹര്‍ത്താലിന് എതിരെ ആരും ശബ്ദമുയര്‍ത്തുന്നില്ല എന്നും കണ്ണന്താനം വിമര്‍ശിച്ചു. ഹര്‍ത്താലിന് പകരം മറ്റ് സമരമാര്‍ഗങ്ങള്‍ ഉയര്‍ന്ന് വരണമെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications