ഇങ്ങനെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ വിദേശികള്‍ രാത്രി കിടന്നുറങ്ങാന്‍ മാത്രമായി ഇങ്ങോട്ടുവരുമോ എന്ന് കണ്ണന്താനം
കോഴിക്കോട്: തോന്നുംപോലെ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ രാത്രി താമസിക്കാന്‍ മാത്രമായി ഇങ്ങോട്ട് ആളുവരുമോ എന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ദേശീയപാത വികസന കാര്യത്തില്‍ വ്യക്തികള്‍ക്കല്ല, സമൂഹത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയപാത വികസന കാര്യത്തില്‍ വ്യക്തികള്‍ക്കല്ല പ്രാധാന്യം. സമൂഹത്തിനാണ്. വികസന കാര്യത്തില്‍ പരിസ്ഥിതി പരിഗണിക്കണം. എന്നാല്‍ സമൂഹത്തെ മറക്കരുത്. സമൂഹത്തെ വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരിക്കണം വികസന പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. ലോകത്ത് ടൂറിസം മേഖലയിലെ പ്രധാന വരുമാനം രാത്രികാലങ്ങളിലാണ്. എന്നാല്‍ ഇന്ത്യയില്‍ രാത്രിയില്‍ ടൂറിസം മേഖലകള്‍ സജീവമല്ല. എല്ലായിടങ്ങളും വൈകുന്നേരത്തോടെ അടയ്ക്കും. അതിനുപകരം നൈറ്റ്‌ലൈഫ് ടൂറിസം രാജ്യത്തും കൊണ്ടുവരണം.

ഇത് നൈറ്റ് ക്ലബ് ടൂറിസമല്ല. മറിച്ച് രാത്രിയില്‍ സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു. ബീച്ച് ടൂറിസം സെന്ററുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനം ഇതുവരെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് ഇക്കാര്യം സംസ്ഥാന ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെയും പ്രൊപ്പോസല്‍ ലഭിക്കാത്തതിനാല്‍ തുക അനുവദിക്കാനോ പദ്ധതി നടപ്പാക്കാനോ പറ്റിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.












Click it and Unblock the Notifications