മോദി പെട്രോളിന്റെ വില കൂട്ടുന്നത് മന:പ്പൂർവ്വമെന്ന് കണ്ണന്താനം! അതെല്ലാം കക്കൂസ് നിർമ്മിക്കാനാണ്...

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വിലവർദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഇന്ധന വിലവർദ്ധനവ് സർക്കാരിന്റെ മനപ്പൂർവ്വമുള്ള തീരുമാനമായിരുന്നുവെന്നാണ് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞത്.

പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

പെട്രോൾ വില വർദ്ധനവിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം സർക്കാരിന് അറിയാവുന്നതാണ്. രാജ്യത്ത് 67 ശതമാനം ആളുകൾക്കും ശൗചാലയങ്ങൾ ഇല്ല. ശൗചാലയങ്ങൾ നിർമ്മിക്കാനും, എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകാനും, ദേശീയപാതകൾ നിർമ്മിക്കാനുമാണ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അൽഫോണ്‍സ് കണ്ണന്താനം ഇന്ധനവില വർദ്ധനവിനെക്കുറിച്ച് പറഞ്ഞത്.

മനപ്പൂർവ്വമുള്ള തീരുമാനം...

മനപ്പൂർവ്വമുള്ള തീരുമാനം...

പെട്രോൾ ഡീസൽ വില വർദ്ധിപ്പിച്ചത് സർക്കാരിന്റെ മനപ്പൂർവ്വമുള്ള തീരുമാനമായിരുന്നു. ഇതിനെതിരെയുണ്ടാകുന്ന പ്രതിഷേധങ്ങളെല്ലാം സർക്കാരിന് അറിയാവുന്നതാണ്.

ശൗചാലയങ്ങൾ നിർമ്മിക്കാൻ..

ശൗചാലയങ്ങൾ നിർമ്മിക്കാൻ..

രാജ്യത്തെ 67 ശതമാനം ആളുകൾക്ക് ശൗചാലയങ്ങൾ ഇല്ല. അവർക്ക് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകാനും, വീടില്ലാത്തവർക്ക് വീട് നിർമ്മിച്ച് നൽകാനും ദേശീയപാതകൾ നിർമ്മിക്കാനുമാണ് പെട്രോൾ, ഡീസൽ വില
വർദ്ധിപ്പിച്ചതെന്നാണ് കണ്ണന്താനം പറഞ്ഞത്.

കോടിക്കണക്കിന് പണം വേണം...

കോടിക്കണക്കിന് പണം വേണം...

ശൗചാലയങ്ങൾ നിർമ്മിക്കാനും, വീട് നിർമ്മിക്കാനും കോടിക്കണക്കിന് രൂപ വേണം. ഈ പണം കണ്ടെത്തുന്നതിനാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.

പട്ടിണി കിടക്കുന്നവരല്ല...

പട്ടിണി കിടക്കുന്നവരല്ല...

വാഹനങ്ങൾ ഉള്ളവരാണ് പെട്രോളും ഡീസലും ഉപയോഗിക്കുന്നത്. വാഹനങ്ങൾ ഉപയോഗിക്കുന്നവർ പട്ടിണി കിടക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

പട്ടിണി കിടക്കുന്നവർക്കായി....

പട്ടിണി കിടക്കുന്നവർക്കായി....

ഇന്ത്യയിലെ 30 ശതമാനം ജനങ്ങളും പട്ടിണി കിടക്കുന്നവരാണ്. മോദി സർക്കാർ ഇവർക്കാണ് മുൻഗണന നൽകുന്നത്. അതിനാൽ പെട്രോൾ ഉപയോഗിക്കുന്നവർ നികുതി കൊടുത്തേ പറ്റുവെന്നും കണ്ണന്താനം പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് യോജിപ്പില്ല...

സംസ്ഥാനങ്ങൾക്ക് യോജിപ്പില്ല...

പെട്രോളും ഡീസലും ജിഎസ്ടിയുടെ കീഴിൽ വന്നാൽ തീർച്ചയായും വില കുറയും. പക്ഷേ, സംസ്ഥാനങ്ങൾക്കൊന്നും അതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കട്ടുമുടിക്കുന്നില്ല...

കട്ടുമുടിക്കുന്നില്ല...

സർക്കാർ ഈടാക്കുന്ന നികുതി കൃത്യമായി ജനങ്ങളിലേക്കെത്തുന്നുണ്ട്. പ്രധാനമന്ത്രിയോ മന്ത്രിമാരോ ജനങ്ങളുടെ നികുതിപ്പണം കട്ടുമുടിക്കുന്നില്ലെന്നും അൽഫോൺസ് കണ്ണന്താനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
alphons kannanthanam says about petrol,diesel price.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്