കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേർന്നു? ഒടുവിൽ ആ ചോദ്യത്തിന് കണ്ണന്താനം ഉത്തരം നൽകി...

രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നൽകുകയാണു മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

  • By ഡെന്നീസ്
Google Oneindia Malayalam News

Recommended Video

cmsvideo
ക്രിസ്ത്യാനി എന്തിന് BJPയില്‍ ചേര്‍ന്നു? മനസ്സ് തുറന്ന് കണ്ണന്താനം | Oneindia Malayalam

മൂവാറ്റുപുഴ: ഒരു നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ക്രിസ്ത്യാനിയായ താൻ എന്തിനു ബിജെപിയിൽ ചേർന്നെന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയായാണ് കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.

ആദ്യരാത്രി കേരളത്തിലില്ല! കണ്ണന്താനം ദില്ലിയിലേക്ക് മടങ്ങുന്നു! സ്വീകരണമെല്ലാം വെള്ളത്തിലായി...ആദ്യരാത്രി കേരളത്തിലില്ല! കണ്ണന്താനം ദില്ലിയിലേക്ക് മടങ്ങുന്നു! സ്വീകരണമെല്ലാം വെള്ളത്തിലായി...

മുലയൂട്ടാൻ നിയമസഭയിൽ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ! ചർച്ചകളിൽ പങ്കെടുക്കാനാകുന്നില്ല....മുലയൂട്ടാൻ നിയമസഭയിൽ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ! ചർച്ചകളിൽ പങ്കെടുക്കാനാകുന്നില്ല....

പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യും. രാജ്യത്തെ എല്ലാ പാവങ്ങൾക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നൽകുകയാണു മോദി സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

alphonskannanthanam

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ദരിദ്രർക്ക് വേണ്ടിയാണ് ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റങ്ങൾ കേരളത്തിലുമുണ്ടാകാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ സ്വന്തം നാടെന്ന
കേരളത്തിന്റെ പദവി വീണ്ടെടുക്കാൻ കണ്ണന്താനത്തിന് കഴിയുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു.

തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...

ടൂറിസം രംഗത്ത് ഏറെ സാദ്ധ്യതകളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ, ടൂറിസ്റ്റുകൾ കേരളത്തെ കയ്യൊഴിഞ്ഞ സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ മാറ്റത്തിന്റെ ചാലകശക്തിയായി മാറാൻ അൽഫോൺസ് കണ്ണന്താനത്തിന് കഴിയുമെന്നും കുമ്മനം കൂട്ടിച്ചേർത്തു. ഞായറാഴ്ചയിലെ സ്വീകരണ പരിപാടികൾക്ക് ശേഷം രാത്രി ദില്ലിയിലേക്ക് മടങ്ങുന്ന
കണ്ണന്താനം ബുധനാഴ്ച കേരളത്തിൽ തിരികെയെത്തും.

English summary
alphons kannanthanam speech in muvattupuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X