കേരളത്തിന് വേണ്ടി കേന്ദ്രത്തിന് മുന്നിൽ താണുകേണ് അപേക്ഷിച്ച് കണ്ണന്താനം.. കേരളത്തിന് പണം വേണം
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് വേണ്ടി വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര നിലപാടിന് എതിരെ അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കേരളത്തിന് സഹായം ആവശ്യമാണെന്നും യുഎഇയുടെ ധനസഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും കണ്ണന്താനം വ്യക്തമാക്കി.
സഹായം സ്വീകരിക്കാന്‍ ഒരു പ്രാവശ്യമെങ്കിലും കേരളത്തിന് ഇളവ് നല്‍കണം എന്ന് കേന്ദ്രത്തോട് താണുകേണ് താന്‍ അപേക്ഷിച്ചിട്ടുണ്ട്. തനിക്ക് അപേക്ഷിക്കാന്‍ മാത്രമേ സാധിക്കൂ എന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും കണ്ണന്താനം പറഞ്ഞു. 700 കോടി യുഎഇ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് അതിനിടെ വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

കേന്ദ്രവും കേരളവും ഒരുമിച്ച് ചേര്‍ന്നാണ് പ്രളയത്തെ നേരിട്ടതെന്നും കണ്ണന്താനം പറഞ്ഞു. കേന്ദ്രസഹായം 600 കോടി മാത്രമാണ് എന്ന വാദം തെറ്റാണ്. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക് തെറ്റിദ്ധാരണ പരത്തുകയാണ് എന്നും കണ്ണന്താനം ആരോപിച്ചു. 600 കോടി കേന്ദ്രം നല്‍കിയ അടിയന്തര സഹായമാണെന്നും കണ്ണന്താനം വ്യക്തമാക്കി.
നിങ്ങൾക്കും കേരളത്തെ സഹായിക്കാം.. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications