കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണന്താനത്തിന്റെ ഭാര്യയെ ആക്രമിച്ചു, തലയിൽ 32 തുന്നലുകൾ! ഷീലയുടെ ത്യാഗത്തിന്റെ കഥ...

പരിഹസിക്കുന്നവർക്കൊന്നും തന്റെ ഭാര്യ അനുഭവിച്ച ത്യാഗങ്ങൾ അറിയില്ലെന്നാണ് കണ്ണന്താനം പറയുന്നത്.

  • By Desk
Google Oneindia Malayalam News

ദില്ലി: അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു സോഷ്യൽ മീഡിയയിലെ താരം. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ ഏതാനും ചില വാക്കുകൾ ഇന്നും ട്രെൻഡിംഗായി തുടരുകയാണ്.

മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇനി പാർലമെന്റിൽ...മുത്തലാഖ് ക്രിമിനൽ കുറ്റം; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇനി പാർലമെന്റിൽ...

ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...ട്രാൻസ്ജെൻഡറുകൾ ശബരിമലയിൽ! സ്ത്രീകൾക്ക് മാത്രമല്ലേ വിലക്ക്? ആശയക്കുഴപ്പത്തിൽ ദേവസ്വം ബോർഡ്...

കണ്ണന്താനം വിമാനമെടുത്ത് പോയതും, ഇപ്പോ നല്ല റിലാക്സേഷനുണ്ടെന്നുള്ളതും ട്രോളൻമാരുടെ പ്രധാനപ്പെട്ട 'ആയുധമാണ്'. ഇതിനു പിന്നാലെ കോമഡി ഷോകളിൽ ഷീലയെ അനുകരിക്കുന്നതും പതിവായി. എന്നാൽ ഇങ്ങനെ പരിഹസിക്കുന്നവർക്കൊന്നും തന്റെ ഭാര്യ അനുഭവിച്ച ത്യാഗങ്ങൾ അറിയില്ലെന്നാണ് കണ്ണന്താനം പറയുന്നത്.

കണ്ണന്താനത്തിന്റെ ചോദ്യം...

കണ്ണന്താനത്തിന്റെ ചോദ്യം...

കോമഡി ഷോയിലും വീഡിയോകളിലും കൂളിങ് ഗ്ലാസും വച്ച് 'എന്റമ്മേ... റിലാക്സേഷനുണ്ട്' എന്നൊക്കെ പറയുന്ന പിള്ളേർക്ക് അറിയാമോ സമൂഹത്തിന് വേണ്ടി ഒരുപാട് ത്യാഗം സഹിച്ച ഒരാളെയാണ് കളിയാക്കുന്നത്? ഇതാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ ചോദ്യം. തങ്ങളുടെ ജീവിതത്തിലുണ്ടായ ഒരു ദുരനുഭവം വിവരിച്ചാണ് കണ്ണന്താനം ഈ ചോദ്യമുന്നയിക്കുന്നത്.

കമ്മീഷണറായിരിക്കെ...

കമ്മീഷണറായിരിക്കെ...

ദില്ലി ഡെവലപ്പ്മെന്റ് അതോറിറ്റി കമ്മീഷണറായിരിക്കെയാണ് കണ്ണന്താനത്തിന്റെ ഭാര്യയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഈസ്റ്റ് ദില്ലിയിലെ ഒരു എംഎൽഎ അനധികൃതമായി പണിതിരുന്ന വീടുകൾ കണ്ണന്താനത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയിരുന്നു. പക്ഷേ, ഇതിന്റെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ഷീലയാണ് ശരിക്കും അനുഭവിച്ചത്.

വീട്ടിൽ കയറി വെട്ടി...

വീട്ടിൽ കയറി വെട്ടി...

എംഎൽഎയുടെ ഗുണ്ടകൾ കണ്ണന്താനത്തിന്റെ വീട് ആക്രമിച്ചു. ഭാര്യയും കുട്ടികളും മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളു. ആയുധങ്ങളുമായെത്തിയ അക്രമികൾ ഷീലയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയും അവർ വെറുതെ വിട്ടില്ല.

 പോലീസ് വന്നതോടെ...

പോലീസ് വന്നതോടെ...

''രക്തത്തിൽ കുളിച്ചു കിടന്ന ഷീല മരിച്ചെന്ന് കരുതിയാണ് അക്രമികൾ സ്ഥലംവിട്ടത്. അതിനിടെ ഒരു പോലീസ് വണ്ടി അപ്രതീക്ഷിതമായി വന്നതുകൊണ്ട് മാത്രമാണ് ഷീലയ്ക്ക് രക്ഷയായത്. മാരകമായി പരിക്കേറ്റ ഷീലയുടെ തലയിൽ 32 സ്റ്റിച്ചിട്ടു. വളരെ നാളുകൾക്ക് ശേഷമാണ് അവർ ജീവിതത്തിലേക്ക് തിരിച്ചുവന്നത്''- കണ്ണന്താനം പറഞ്ഞു.

എത്ര പേരുണ്ട്...

എത്ര പേരുണ്ട്...

ഇത്രയധികം സമൂഹത്തിന് ത്യാഗം സഹിച്ച ഒരാളെയാണ് നിഷ്ക്രിയ സമൂഹം കളിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കളിയാക്കുന്നവരിൽ സമൂഹത്തിന് വേണ്ടി ചെറിയൊരു ത്യാഗമെങ്കിലും ചെയ്ത എത്ര പേരുണ്ട്? പരിഹാസം നല്ലതാണ്, പക്ഷേ, അതിനുള്ള യോഗ്യത തങ്ങൾക്കുണ്ടോയെന്ന് ചിന്തിച്ചിട്ടാകണം പരിഹസിക്കേണ്ടത്.

ജനശക്തി...

ജനശക്തി...

ഒരു സാമൂഹിക പ്രവർത്തകയായ ഷീല, ദില്ലി കേന്ദ്രീകരിച്ച് ജനശക്തി എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയും നടത്തുന്നുണ്ട്. ദില്ലിയിലായിരുന്ന സമയത്ത് താൻ അവധിയെടുത്ത് ജനശക്തിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.

പ്രതിരോധ പ്രവർത്തനം...

പ്രതിരോധ പ്രവർത്തനം...

''താൻ ജനശക്തിയിൽ പ്രവർത്തിക്കുന്ന സമയത്താണ് ദില്ലിയിൽ പ്ലേഗ് പടർന്നുപിടിക്കുന്നത്. അന്നു ഞങ്ങളെല്ലാം പ്ലേഗിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. തെരുവകൾ വൃത്തിയാക്കി എലികൾ പെരുകാനുള്ള സാഹചര്യം തടഞ്ഞു. പക്ഷേ, ഇതൊന്നും ആരെയും ബോദ്ധ്യപ്പെടുത്താൻ വേണ്ടിയല്ല ചെയ്തത്. ഇതുകൊണ്ടെല്ലാം സമൂഹത്തിന് ഞങ്ങളാൽ കഴിയുന്ന ഒരു നന്മ ചെയ്യുക എന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളു''- കണ്ണന്താനം പറഞ്ഞു.

English summary
alphons kannanthanam talks about his wife and trolls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X