• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധീരജവാൻ വസന്തകുമാറിന്റെ മൃതദേഹത്തിനരികെ ഫോട്ടോ പിടുത്തം, കണ്ണന്താനത്തിന് പൊങ്കാല

കല്‍പ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത 40 ജവാന്മാര്‍ രാജ്യത്തിന് എന്നും ഉണങ്ങാത്ത മുറിവായിരിക്കും. കേരളത്തിനും നഷ്ടപ്പെട്ടു ഒരു ധീരജവാനെ. വയനാട് സ്വദേശി വിവി വസന്തകുമാറിനെ. കഴിഞ്ഞ ദിവസം നാട് വസന്തകുമാറിന് വിരോചിതമായ യാത്രയയപ്പ് നല്‍കി.

അതിനിടെ വസന്തകുമാറിന്റെ മൃതദേഹത്തിനരികില്‍ നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലിട്ട് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. പൊങ്കാല കനത്തതോടെ കണ്ണന്താനം പോസ്റ്റ് മുക്കിയെങ്കിലും പിന്നീട് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

ഫോട്ടോയിട്ട് കണ്ണന്താനം

ഫോട്ടോയിട്ട് കണ്ണന്താനം

അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുളള ഉന്നതരാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ധീരജവാന്‍ വസന്ത കുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ മൃതദേഹത്തിന് അരികില്‍ നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സെല്‍ഫി മാതൃകയിലുളളതാണ് ചിത്രം.

ഹൃദയഭേദകമായ കാഴ്ച

ഹൃദയഭേദകമായ കാഴ്ച

''കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാരിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. .ഇപ്പോൾ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വാഹനം അദ്ദേഹത്തിന്റെ ജന്മനാടായ വയനാട്ടിലേക്ക് പോവുകയാണ്..ആയിരക്കണക്കിനാളുകളാണ് റോഡിനിരുവശവും ആദരാഞ്ജലികൾ അർപ്പിക്കാൻ അണിനിരന്നിട്ടുള്ളത് ഹൃദയഭേദകമായ കാഴ്ചയാണ്'' എന്ന് കുറിപ്പുമിട്ടു.

സെൽഫിയാണോ അല്ലയോ

സെൽഫിയാണോ അല്ലയോ

നിമിഷങ്ങള്‍ക്കുളളില്‍ തന്നെ കണ്ണന്താനത്തിന് നേര്‍ക്ക് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കണ്ണന്താനത്തിന്റെത് സെൽഫിയാണെന്നും അല്ലെന്നും വാദങ്ങൾ ഉയർന്നു. സെൽഫി അല്ലെങ്കിൽ പോലും മരണവീട്ടിൽ നിന്നും ഇത്തരത്തിൽ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടുന്നത് ഔചിത്യമില്ലായ്മയാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതോടെ കണ്ണന്താനം ഫോട്ടോ മുക്കി.

അതേ ചിത്രം വീണ്ടും

അതേ ചിത്രം വീണ്ടും

പകരം മറ്റൊരു ചിത്രമിട്ടു. എങ്കിലും പൊങ്കാല തുടരുകയാണ്. വെയർ ഈസ് സെൽഫി എന്ന് ഹാഷ്ടാഗ് ക്യാംപെയ്നും തുടങ്ങി. പിന്നാലെ കണ്ണന്താനം അതേ ഫോട്ടോ വീണ്ടുമിട്ട് വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: കാശ്മീരിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ വിവി വസന്തകുമാറിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റ് ഇന്നലെ എന്റെ ഫേസ്ബുക്കിൽ പ്രസിദ്ധികരിച്ചിരുന്നു. അതോടൊപ്പമുണ്ടായിരുന്ന ചിത്രം സെൽഫിയാണ് എന്ന് ആരോപണമുന്നയിക്കുകയും അത് വിവാദമാകുകയും ചെയ്തിരുന്നു.

ആരോ എടുത്ത ഫോട്ടോ

ആരോ എടുത്ത ഫോട്ടോ

വീരമൃത്യു വരിച്ച ജവാന്റെ വസതിയിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് മേൽപറഞ്ഞ ചിത്രം. ആ ചിത്രം സെൽഫിയല്ലയെന്നു വിശദമായി നോക്കിയാൽ മനസിലാകും. മാത്രവുമല്ല ഞാൻ സെൽഫി എടുക്കാറില്ല, ഇതുവരെ സെൽഫി എടുത്തിട്ടുമില്ല. വീര മൃത്യു വരിച്ച ജവാന്റെ വസതിയിൽ നടന്ന അന്ത്യകർമ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങൾ വ്യക്തമാണ്.

രാജ്യസ്നേഹത്തെ ചോദ്യം ചെയ്യേണ്ട

രാജ്യസ്നേഹത്തെ ചോദ്യം ചെയ്യേണ്ട

എന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നവരോട് എനിക്ക് പറയാനുള്ളത് കഴിഞ്ഞ 40 വർഷം ഞാൻ പൊതുരംഗത്ത് വിവിധ ചുമതലകൾ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നിൽ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതിനു കളക്ടർ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാൻ നിഷ്കർഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡൽഹിയിലെ ചേരിപ്രദേശങ്ങളിൽ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

ആവശ്യമില്ലാത്ത വിവാദം

ആവശ്യമില്ലാത്ത വിവാദം

എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉൾക്കൊള്ളാനും സാധിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാർത്ഥമായി പ്രയത്നിക്കുകയാണ്‌ യുവതലമുറ ഉൾപ്പടെയുള്ളവർ ചെയേണ്ടത് എന്നാണ് പോസ്റ്റ്.

മിനിമം വക തിരിവ്‌ കൂടി വേണം

കണ്ണന്താനത്തിന് ലഭിക്കുന്ന ചില പ്രതികരണങ്ങൾ നോക്കാം:

* ഞങ്ങളാരും ബീഫ് തിന്നാറുമില്ല ബീഫ് തിന്നുന്നവരെ വീട്ടിൽ കേറ്ററുമില്ല എന്ന നാടകത്തിനു ശേഷം ന്യൂ വേർഷൻ നാടകം... ഞാൻ സെൽഫി എടുക്കാറില്ല..!! ഒരൊറ്റ ചോദ്യം മാത്രം താങ്കളോട്.. നിങ്ങൾക്ക് ഈ പേജുമായി ബന്ധമില്ലെ..??

* താങ്കളൊക്കെ ദയവ്‌ ചെയ്ത് പട്ടാള സ്നേഹം മാത്രം വിളമ്പരുത്...IAS മാത്രം പോരാ സാർ, മിനിമം വക തിരിവ്‌ കൂടി വേണം. ഒരു ജവാന്റെ വീര ശരീരത്തിന് മുന്നിൽ ആണ് താങ്കളുടെ സെൽഫി നാടകം!!

ഇതിപ്പോ വെറൈറ്റി ആയല്ലോ

* അത് കാണുന്നവർക്കു മനസിലായിട്ടുണ്ട് എങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ പ്രളയ സമയത്തും ഇത് തന്നെയല്ലേടു താൻ പറഞ്ഞത് അന്ന് കിടന്നുകൊണ്ടായിരുന്നു കോമാളിത്തരം ഇനിയും ഇതുപോലെ പ്രേതിക്ഷിക്കുന്നു.

* സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആ മണ്ടൻ കോണപ്പിയെ പറഞ്ഞു വിട്. എജ്ജാതി ദുരന്തം.

* ഞാൻ പൊട്ടിക്കരയുമ്പോൾ എന്റെ ഓൺലൈൻ മാനേജർ ഫോൺ വാങ്ങി ഫോട്ടോ അപ്‌ലോഡ് ചെയ്തു എന്ന മറുപടി പ്രേതീക്ഷിച്ചു.. ഇതിപ്പോ വെറൈറ്റി ആയല്ലോ മാമ

എന്തിന് ഡിലീറ്റ് ചെയ്തു

* ഇത്രക്ക് ഉറപ്പ് ഉണ്ടായിരുന്നെങ്കിൽ താങ്കൾ എന്തിനാ പോസ്റ്റ് ഡിലീറ്റ് ചെയ്തു? താങ്കൾ തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുണ്ടെങ്കിൽ താങ്കളത് തുടർന്ന് ഉണ്ടാകണമായിരുന്നു, അല്ലാതെ പോസ്റ്റ് ഡിലീറ്റ് ചെയ്തു ന്യായീകരണ പോസ്റ്റിടുന്നത് 40വർഷം പൊതുപ്രവർത്തനരംഗത്ത് ആൾക്കാർക്ക് പറഞ്ഞിട്ടുള്ളതാണോ

* അങ്ങ് ബിജെപി ആയതിനു ശേഷം മണ്ടനായത് ആണോ അതോ മണ്ടനായതിനു ശേഷം ബിജെപി ആയതാണോ .ഇത്രമാത്രമേ അറിയാനുള്ളു

* ബിജെപി ഭരിക്കുന്ന സമയത്ത് കേന്ദ്ര മന്ത്രി ആയത് നന്നായി. സെൽഫി തിരിച്ചറിയാനുള്ള മൂളയൊക്കെ മലയാളിക്ക് ഉണ്ട്. ബിജെപിക്കാരെ പോലെ എല്ലാവരുടെയും തലയിൽ പശു തീട്ടം അല്ല

ഫേസ്ബുക്ക് പോസ്റ്റ്

അൽഫോൺസ് കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Alphonse Kannanthanam trolled for posting photo in facebook with martyred Jawans coffin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more