കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് ആരെയും പരിചയമില്ല.... ഭേദം മലപ്പുറം സീറ്റ്, എതിര്‍പ്പറിയിച്ച് കണ്ണന്താനം!!

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലത്തേക്കാള്‍ ഭേദം മലപ്പുറം സീറ്റെന്ന് കണ്ണന്താനം | Oneindia Malayalam

ദില്ലി: കൊല്ലം സീറ്റിലേക്ക് തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അതൃപ്തി. കൊല്ലത്തേക്കാള്‍ ഭേദം മലപ്പുറം സീറ്റ് നല്‍കുന്നതാണെന്ന് ക ണ്ണന്താനം പറഞ്ഞു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോടും പറഞ്ഞിട്ടുണ്ട്. അതേസമയം കൊല്ലത്ത് ഇറക്കുമതി സ്ഥാനാര്‍ത്ഥിയായി തന്നെ നിര്‍ത്തേണ്ടെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളത്. ആര്‍എസ്പിക്കും ഇടതിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്നാണ് കണ്ണന്താനം വ്യക്തമാക്കിയിരിക്കുന്നത്.

1

കേന്ദ്ര നേതൃത്വത്തിന് നിര്‍ബന്ധമാണെങ്കില്‍ പത്തനംതിട്ടയോ കോട്ടയമോ തൃശൂരോ വേണമെന്നും കണ്ണന്താനം പറഞ്ഞു. മൂന്നരവര്‍ഷം രാജ്യസഭാ കാലാവധി ഉള്ളതിനാല്‍ തന്നെ പരിഗണിക്കരുതെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാല്‍ മത്സരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും കണ്ണന്താനം പറയുന്നു. കൊല്ലത്ത് മത്സരിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്ക് കൊല്ലത്ത് ആരെയും പരിചയം പോലുമില്ല. അപ്പോള്‍ അവിടെ മത്സരിച്ചിട്ട് യാതൊരു കാര്യവുമില്ല. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍പിള്ള മത്സരിക്കുമെന്ന് ഉറപ്പായതോടെ, തന്നെ മറ്റ് മണ്ഡലങ്ങളിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. കണ്ണന്താനത്തെ എറണാകുളത്തേക്ക് നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു ഈ നീക്കം.

അതേസമയം സംസ്ഥാന ഘടകം സമര്‍പ്പിച്ച പട്ടികയില്‍ കാര്യമായ മാറ്റം വേണ്ടിവരുമെന്ന് കേന്ദ്ര നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാന്‍ ധാരണയായത്. എംടി രമേശും സോഭാം സുരേന്ദ്രനും താല്‍പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ഇവര്‍ സംഘടനാ രംഗത്ത് തുടരാനാണ് സാധ്യത.

പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ മത്സരിക്കണം.... ശ്രീധരന്‍പിള്ള വേണ്ടെന്ന് നേതാക്കള്‍

English summary
alphons kannathanam dont want to contest from kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X