കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് കണ്ണന്താനത്തെ ബിജെപി കേന്ദ്രമന്ത്രിയാക്കി? ഇത് മോദിയുടെ മാസ്റ്റർ സ്ട്രോക്ക്, കഴിഞ്ഞില്ല!

  • By Kishor
Google Oneindia Malayalam News

കൊടി പിടിക്കാനും പ്രകടനം നടത്താനും ബലിദാനി ആകാനും ഹിന്ദുക്കൾ വേണം. പക്ഷെ മന്ത്രിയാക്കാൻ ക്രിസ്ത്യാനി.. ഉണരൂ ഹിന്ദു ഉണരൂ - അൽഫോൺസ് കണ്ണന്താനം കേന്ദ്രമന്ത്രിയാകുന്നത് പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോളാണിത്. ട്രോളെന്ന് വിളിക്കാൻ പറ്റില്ല. വിദ്വേഷപ്രചാരണം. കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതിൽ ബി ജെ പി നേതാക്കളോ അനുഭാവികളോ എതിർപ്പ് പറഞ്ഞിട്ടില്ല എന്ന വാസ്തവം അവിടെയുള്ളത് കൊണ്ടാണ് ഈ ട്രോൾ ഒരു വിദ്വേഷ പ്രചാരണം മാത്രമാകുന്നത്.

<strong>കുമ്മനടിച്ച് കണ്ണന്താനം കേന്ദ്രമന്ത്രിയായി.. കുമ്മനത്തെയും സുരേന്ദ്രനെയും വലിച്ചുകീറി സോഷ്യൽ മീഡിയ! കുരുപൊട്ടിയ ട്രോളുകൾ, കഷ്ടം തന്നെ!!</strong>കുമ്മനടിച്ച് കണ്ണന്താനം കേന്ദ്രമന്ത്രിയായി.. കുമ്മനത്തെയും സുരേന്ദ്രനെയും വലിച്ചുകീറി സോഷ്യൽ മീഡിയ! കുരുപൊട്ടിയ ട്രോളുകൾ, കഷ്ടം തന്നെ!!

ഇനി വസ്തുതകൾ നോക്കിയാലോ. കേന്ദ്രമന്ത്രിസഭ പുനസംഘടന നടക്കുമ്പോൾ അൽഫോൺസ് കണ്ണന്താനത്തിലും മികച്ച ഒരാളെ ബി ജെ പിക്ക് ഉയർത്തിക്കാണിക്കാനുണ്ടോ. ടൈം മാഗസിന്റെ 100 ഗ്ലോബൽ ലീഡേഴ്‌സ് ലിസ്റ്റിൽ പെട്ട ഒരാൾ എന്നത് മാത്രമല്ല, സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായും എം എൽ എ ആയും തിളങ്ങിയിട്ടുള്ള ആളാണ് കണ്ണന്താനം. അഡ്മിനിസ്ട്രേറ്ററാണ്, ഭരണപരിചയമുള്ള ആളാണ്.

kannanthanam

അൽഫോൺസ് കണ്ണന്താനത്തിന്റെ കാര്യത്തിൽ കേരള ബി ജെ പിയിൽ പോലും രണ്ടഭിപ്രായം ഉണ്ടാകില്ല. സി പി എമ്മിന്റെ മുൻ എം എൽ എയെക്കുറിച്ച് എതിരാളികൾക്കും ഉണ്ടാകില്ല എതിരഭിപ്രായം. ഇതിലെല്ലാം പുറമേ, ഒരു വിവാദവും ഉണ്ടാക്കാത്ത രാഷ്ട്രീയക്കാരനാണ് കണ്ണന്താനം എന്നതും ചേർത്ത് വായിക്കണം. ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായം പറഞ്ഞ് പണി വാങ്ങുന്ന കേരള ബി ജെ പി നേതാക്കൾക്കിടയിൽ നിന്നും കണ്ണന്താനം മന്ത്രിയായെങ്കിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല എന്ന് സാരം.

ദേശീയ നിര്‍വാഹക സമിതിയംഗമാണ് അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ ഗ്രൂപ്പുകളിലൊന്നും പെടാത്ത നേതാവാണ് അദ്ദേഹം. കണ്ണന്താനം വഴി ക്രൈസ്തവ ന്യൂനപക്ഷവുമായുള്ള അടുപ്പവും നരേന്ദ്രമോദിയുടെ ഈ നീക്കത്തിന് പിന്നിലുണ്ടാകുമെന്ന കാര്യവും ഊഹിക്കാവുന്നതേ ഉള്ളൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ടുള്ള അടുപ്പവും കണ്ണന്താനത്തിന് ഗുണം ചെയ്തു എന്നാണ് ദില്ലി റിപ്പോർട്ടുകള്‍ പറയുന്നത്.

English summary
What made Alphons Kannanthanam union minister choice.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X