കണ്ണന്താനം ക്യാമ്പില്‍ ഉറങ്ങിയ രാത്രി; മലയാളികള്‍ ഉറങ്ങാതെ ചിരിച്ച അതേ രാത്രി, കണ്ണന്താനം ചലഞ്ചും
തിരുവനന്തപുരം: ഒരു രാത്രി ദുരിതാശ്വാസ ക്യാംപില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത് മുതല്‍ തുടങ്ങിയ ചിരിയാണ് സോഷ്യല്‍ മീഡിയ. അത് ഇതുവരെ നിര്‍ത്തിയിട്ടുമില്ല. അതൊരു നല്ല കാര്യമല്ലേ അദ്ദേഹം അറിയിച്ചത് അതില്‍ ചിരിക്കാനെത്തിത്ര കിടക്കുന്നു എന്നല്ലേ... എന്നാല്‍ ചിരിക്കാന്‍ ഏറെയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ക്യാംപില്‍ കിടന്നുറങ്ങുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ മന്ത്രി ഉറങ്ങുന്ന ഫോട്ടോ മന്ത്രിയുടെ ഫെയ്‌സ്ബുക്കില്‍ തന്നെ വന്നാല്‍ ചിരിക്കാതെ പിന്നെ എന്ത് ചെയ്യാനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ആദ്യമായി അറിഞ്ഞു ചിരിച്ചത്
ഒറ്റരാത്രികൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു നില്‍ക്കുകയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രളയത്തിന്റെ കെടുതികള്‍ക്കിടയില്‍ ജനം ആദ്യമായി അറിഞ്ഞു ചിരിച്ചത് ഇന്നലെയാണെന്ന് പറയാം.

കമന്റുകളും ധാരാളം
പോസ്റ്റിനേക്കാള്‍ ചിരിപ്പിക്കുന്ന വളരെ രസകരമായ കമന്റുകളും ധാരാളം. 'സാര്‍ ഉറങ്ങുമ്പോള്‍ സര്‍ അറിയാതെ സാര്‍ ഉറങ്ങുന്ന ഫോട്ടോ സാറിന്റെ പേജില്‍ ആരോ പോസ്റ്റ് ചെയ്തിരിക്കുന്നു' എന്ന ഹിറ്റ് കമന്റുമുതല്‍ പതിരനായിരത്തോളം കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ വന്നു നിറഞ്ഞിരിക്കുന്നത്. ചില രസകരമായ കമന്‍റുകള്‍ ഇങ്ങനെ

ധ്വജപ്രണാമം
മോദിക്ക് ഡിഗ്രി ഉണ്ടെന്ന് പറഞ്ഞപ്പോഴും ചായക്കട ഉണ്ടെന്ന് പറഞ്ഞപ്പോഴും വിശ്വസിച്ചില്ലേ അതുപോലെ സംഘപുത്രന്മാര്‍ ഇതും വിശ്വസിക്കും.. ധ്വജപ്രണാമം.. എന്നാണ് രശ്മി ആര്‍ നായരുടെ കമന്റ്

ഉറക്കത്തിലാണെങ്കിലും
ഉറക്കത്തിലാണെങ്കിലും ഇങ്ങനത്തെ പോസ്റ്റ് ഒന്നും ഇട്ടേക്കല്ലേ സാറേ..

അല്‍ഫോജി
കുമ്മോജിയുടെ കാലം കഴിഞ്ഞു ഇനി അല്‍ഫോജി

രാവിലെ
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആ ക്യാമ്പിലുള്ള മറ്റുള്ളവരുടെ അവസ്ഥ ഇതായിരിക്കുമെന്ന്.

മാനക്കേടാണെന്ന്
മൂന്നാമത്തെ ഫോട്ടോയില്‍ കണ്ണ് ശെരിക്കും അടഞ്ഞിട്ടില്ല... ഡിലീറ്റ് ചെയ്‌തോ ഇല്ലെങ്കില്‍ മാനക്കേടാണെന്ന്..

ആദ്യത്തെ മന്ത്രി
ഉറങ്ങുന്ന ഫോട്ടോ എടുത്ത് പേജില്‍ പോസ്റ്റ് ചെയ്യാന്‍ ഉത്തരവ് ഇറക്കിയിട്ട് ഉറങ്ങിയ ആദ്യത്തെ മന്ത്രി. ചരിത്രത്തില്‍ ഇടം നേടിയ മന്ത്രിക്ക് അഭിവാദ്യങ്ങള്‍

ചിരിപ്പിച്ചു കൊല്ലും
ഇതാണ് സോമനാംബുലിസം.. പ്രളയദുന്തത്തിനിടയിലും ഇയാള്‍ ആള്‍ക്കാരെ ചിരിപ്പിച്ചു കൊല്ലും.

സാറേ....
നിങ്ങള്‍ ഉറങ്ങുന്ന ഫോട്ടോ ആരോ എടുത്ത് അങ്ങയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ ഇട്ടിട്ടുണ്ട സാറേ....

ഹാക്ക്
ഇച്ചായാ എഴുന്നേല്‍ നമ്മുടെ പേജ് ആരോ ഹാക്ക് ചെയ്തു...

ബുദ്ധി
അബോധമനസ്സ് എടുത്ത ഫോട്ടോ... വെറുമൊരു ഐഎഎസ്സുകാരന്റെ ബുദ്ധിയല്ല അയാള്‍ക്ക്..

തരംഗം
ഇടക്ക് ഫോട്ടോയുടെ തലക്കെട്ട് എഡിറ്റ് ചെയ്‌തെങ്കില്‍ ഇപ്പോഴും അല്‍ഫോണ്‍സ് കണ്ണന്താനം സോഷ്യല്‍ മീഡിയിയല്‍ തരംഗമായി തുടരുകയാണ്

കണ്ണന്താരനംചലഞ്ച്
മന്ത്രിയുടെ ഫോട്ടോ ഹിറ്റായത് മുതല്‍ തന്നെ സോഷ്യല്‍ മീഡിയില്‍ കണ്ണന്താരനംചലഞ്ചും തുടങ്ങി കഴിഞ്ഞു. ഉറങ്ങുന്ന സ്വന്തം ഫോട്ടൊയെടുത്ത് സ്വന്തം പ്രൊഫൈലില്‍ ഇടുന്ന ഈ ചലഞ്ചിന് പിന്തുയേറിവരികയാണ്.

നല്ല ഉറക്കത്തിലാ...
ഇപ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലാ...

ആരാടോ
ഉറങ്ങുമ്പോ ആരാടോ ഫോട്ടോ എടുത്ത് ഫെയ്‌സ്ബുക്കില്‍ ഇടുന്നത്.
Recommended Video


ചലഞ്ച് സ്വീകരിച്ച
കണ്ണന്താനം ചലഞ്ച് സ്വീകരിച്ച് ഉറങ്ങുന്ന ഫോട്ടോ പങ്കുവെച്ചവരില്‍ ചിലര്‍..
ഇച്ചിരി ഉറക്കം
മഴയത്തും ഇച്ചിരി ഉറക്കം
റാസല്‍ ഖെെമയില്‍
ജീന്‍സും ടീ ഷര്‍ട്ടും പുതപ്പിനുള്ളിലുണ്ട്
വളരെ നേരത്തെ
എട്ടു മണിക്കൂര്‍ മുമ്പേ ഉറങ്ങിയ ഞാന്‍












Click it and Unblock the Notifications