കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണര്‍ ആ ശക്തി ഉപയോഗിക്കണം; ആവശ്യവുമായി അല്‍ഫോണ്‍സ് പുത്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച രണ്ട് കൊലപാതകക്കേസിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഇലന്തൂരിലെ ഇരട്ട നരബലിക്കേസിലും പാറശാല സ്വദേശി ഷാരോണിന്റെ കൊലപാതകത്തിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇടപെടണം എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസബുക്ക് പോസ്റ്റിലൂടെ ആണ് അല്‍ഫോണ്‍സ് പുത്രന്റെ ആവശ്യം. നരബലി കേസിലും ഷാരോണ്‍ വധക്കേസിലും ആര്‍ട്ടിക്കിള്‍ 161 ഉപയോഗിച്ച് കുറ്റവാളികള്‍ക്ക് അനുയോജ്യമായ ശിക്ഷ ഉറപ്പാക്കണം എന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. രണ്ട് ഭീകരമായ അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയാണ് എന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്.

1

ഇംഗ്ലീഷിലാണ് അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്... ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍... രണ്ട് ഭീകരമായ ന്യായീകരിക്കാനാവാത്ത അന്ധവിശ്വാസ കൊലപാതക കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

'മഞ്ജുവാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം.. ദിലീപ് കണ്ടാല്‍ ഡി കമ്പനി, എന്നിട്ടെന്തായി?' രാഹുല്‍ ഈശ്വര്‍'മഞ്ജുവാര്യര്‍ ഗോള്‍ച്ചനെ കണ്ടാല്‍ പ്രൊഫഷണലിസം.. ദിലീപ് കണ്ടാല്‍ ഡി കമ്പനി, എന്നിട്ടെന്തായി?' രാഹുല്‍ ഈശ്വര്‍

2

1. നരബലി കേസും 2. ഇന്ന് കണ്ടെത്തിയ ഷാരോണ്‍ വധക്കേസും. രണ്ടും ആസൂത്രിത കൊലപാതകങ്ങള്‍ ആണ് എന്ന് പൊലീസ് പറയുന്നു. ആര്‍ട്ടിക്കിള്‍ 161 നിങ്ങളുടെ ശക്തിയാണ്. മാപ്പ് നല്‍കാനും, ചില കേസുകളില്‍ ശിക്ഷകള്‍ സസ്‌പെന്‍ഡ് ചെയ്യാനും, ഇളവ് ചെയ്യാനും ഗവര്‍ണര്‍ക്ക് ഈ ആര്‍ട്ടിക്കിള്‍ പ്രകാരം അധികാരം നല്‍കുന്നുണ്ട്.

രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?രണ്ട് പേര്‍ കളം മാറ്റി.. അക്ഷോഭ്യനായി ജിഗ്നേഷ് മേവാനി; ഗുജറാത്തില്‍ ത്രിമൂര്‍ത്തികള്‍ക്ക് സംഭവിച്ചതെന്ത്?

3

സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം വ്യാപിക്കുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിനെതിരായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെയും ശിക്ഷ സസ്പെന്‍ഡ് ചെയ്യാനും ചില കേസുകളില്‍ മാപ്പ് നല്‍കാനുമുള്ള ഗവര്‍ണറുടെ അധികാരമാണിത്. സാധാരണയായി ആളുകള്‍ എന്തെങ്കിലും സംഭവിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.

'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി'വിചാരണ പെട്ടെന്ന് തീരും.. പക്ഷെ ദിലീപ് അത് ചെയ്താല്‍..?' സാക്ഷികളുടെ ജീവന്‍ സംരക്ഷിക്കണമെന്ന് മിനി

4

ഇവിടെ ഞാന്‍ ബഹുമാനപ്പെട്ട ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും പരേതരായ ആത്മാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നു, എന്നാണ അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ഇതാദ്യമായല്ല അല്‍ഫോണ്‍സ് പുത്രന്‍ പൊതു വിഷയങ്ങളില്‍ ഇടപെടുന്നത്.

5

നേരത്തെ ആറ് വര്‍ഷമെങ്കിലും കുഞ്ഞിനെ നോക്കാനായി അമ്മമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണം എന്ന ആവശ്യവുമായി അല്‍ഫോണ്‍സ് പുത്രന്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അന്ന് സുപ്രീം കോടതിയോടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ അഭ്യര്‍ത്ഥന.

English summary
Alphonse Puthren sought Arif Muhammad Khan's intervention in human sacrifice case and sharon case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X