നിയമവിരുദ്ധമെന്ന് നേരത്തെ അറിയാമായിരുന്നു: കോടതി വിധിക്ക് പിന്നാലെ സർക്കാറിനെതിരെ ഗവർണർ
തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മർദ്ദം മൂലമാണ് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്ന് കോടതി വിധിക്ക് പിന്നാലെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ ആവർത്തിച്ചു.
ആദ്യം മുഖ്യമന്ത്രിയുടെ നിയമോപദേശകനും പിന്നെ മുഖ്യമന്ത്രിയും നേരിട്ട് തന്നെ ഓഫീസിലെത്തി. തന്റെ നാട്ടുകാരനായതുകൊണ്ട് ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഈ സമ്മർദം മുലമാണ് തെറ്റാണെന്നറിഞ്ഞിട്ടും വി സി പുനർനിയമനത്തിന് അനുമതി നൽകിയത്. നിയമവിരുദ്ധമാണിതെന്ന് അന്നേ മറുപടി നൽകിയതാണ്. എ ജിയുടെ നിർദേശം വന്നപ്പോഴാണ് അംഗീകരിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം, കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതം വെളിപ്പെടുത്തുന്നതാണ് വിധി. കണ്ണൂർ വിസിയുടെ പുനർനിയമനം മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലമാണെന്നും ഇക്കാര്യം ഗവർണർ പലതവണ വ്യക്തമാക്കിയതാണ്. വിസി നിയമനം ഗവർണറുടെ അധികാരമാണ്. ഇതിൽ മുഖ്യമന്ത്രി ഇടപെട്ടത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും വി മുരളീധരന്‍ ആരോപിച്ചു.
വിസി നിയമനം റദ്ദാക്കിക്കൊണ്ട് രൂക്ഷ വിമർശനമായിരുന്നു സർക്കാറിനെതിരെ കോടതി നടത്തിയത്. ഗവർണ്ണർ ബാഹ്യശക്തികള്‍ക്ക് വഴി, സർക്കാർ അനാവശ്യമായി ഗവർണ്ണറെ സമ്മർദത്തിലാക്കിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിസിയെ പുനർനിയമിക്കുന്നതിലും അറുപത് വയസ്സെന്ന കടമ്പയും പ്രശ്നമല്ല. എന്നാല്‍ ഗവർണ്ണർ ചാന്‍സ്ലർ എന്ന രീതിയിലാണ് നിയമനം നടത്തേണ്ടത്. എന്നാല്‍ തനിക്ക് മേല്‍ വലിയ സമ്മർദ്ദം ഉണ്ടായതുകൊണ്ടാണ് പുനർനിയമനം നടത്തിയതെന്ന് ഗവർണർ തന്നെ സമ്മതിച്ചു. ഇതിലുടെ ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്ന് വ്യക്തമായി. അങ്ങനെ ബാഹ്യശക്തികള്‍ക്ക് വിധേയമായി നടത്തിയ നിയമനം നിയമവിധേയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിസിയുടെ പുനർനിയമനം റദ്ദാക്കുന്നതെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications