Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫ് അലിയുടെ പുതിയ ചിത്രത്തിലും താരം; ഹിറ്റായി കെസ്ആർടിസിയുടെ സിറ്റി റൈഡ്

തിരുവനന്തപുരം: നൂറ് ദിവസത്തെ വിജയകരമായ സർവ്വീസ് പൂർത്തിയാക്കി കെ എസ് ആർ ടി സിയുടെ ഒപ്പണ്‍ ഡെബിള്‍ ഡെക്കർ സിറ്റി ബസ്. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ്'' തലസ്ഥാനത്തെ ടൂറിസത്തിന് പുത്തൻ ഉണർവാണ് നല്‍കിയത്.

നഗരത്തിന്റെ കാഴ്ച്ചകൾ ആസ്വദിക്കുന്ന "സിറ്റി റൈഡ് " ട്രിപ്പുകളിൽ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിൽ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകൾ ആസ്വദിച്ചതെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡിന്റെ നൂറാം ദിവസത്തെ യാത്രയ്ക്ക് ഫിൻലന്റ് സ്വദേശിയായ യാത്രക്കാർ ആരി കേക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ജി അനിൽകുമാർ (എക്സി. ഡയറക്ടർ - സൗത്ത് സോൺ), എൻ.കെ ജേക്കബ്ബ് സാം ലോപ്പസ് (ചീഫ് ട്രാഫിക് മാനേജർ - ബി.ടി.സി), എന്നിവരും യാത്രക്കാരും പങ്കാളികളായി. മുൻപ് ഹെരിറ്റേജ് സർവ്വീസായി നാമമാത്ര ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തി പ്രതിമാസം 25000 രൂപ മാത്രം കളക്ഷൻ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളി 8.25 ലക്ഷം കളക്ഷനും ഈ സർവ്വീസിന് നേടാനായെന്നും കെ എസ് ആർ ടി സി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

പ്രതിദിനം 8250 രൂപയുടെ കളക്ഷൻ

പ്രതിദിനം 8250 രൂപയുടെ കളക്ഷൻ നേടുന്ന നിലയിലേക്ക് ഈ സർവ്വീസ് വളർന്നു കഴിഞ്ഞു. വൻ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്,

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന "NIGHT CITY RIDE" ഉം "രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന "DAY CITY RIDE" മാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് ഒരാൾക്ക് 250/-രൂപയാണ്. നഗരം സന്ദർശിക്കുന്നതിനായി എത്തുന്ന ഗ്രൂപ്പുകളെയും സ്കൂൾ കോളേജുകളെയും ഉദ്ദേശിച്ച് പകൽ സമയത്ത് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന മിനി സിറ്റി റൈഡും അവതരിപ്പിച്ചു.

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലും

ആസിഫ് അലി നായകനാകുന്ന പുതിയ സിനിമയിലും ഈ കാലയളവിൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് വിട്ടു നൽകി. കല്യാണ ഫോട്ടോഷൂട്ടുകൾക്കും സിനിമ, സീരിയൽ ആവശ്യങ്ങൾക്കും, പരസ്യ പ്രചാരണങ്ങൾക്കും, ബർത്ത്ഡേ പാർട്ടികൾക്കും ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസ് ആകർഷകമായ നിരക്കിൽ വാടകയ്ക്ക് നൽകുന്നതാണ്.

2022 ഏപ്രിൽ 18 ന് വൈകുന്നേരം 6.45 ന് കിഴക്കേകോട്ട

2022 ഏപ്രിൽ 18 ന് വൈകുന്നേരം 6.45 ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് പൊതു മരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്ത ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ "സിറ്റി റൈഡ്" കുറഞ്ഞ കാലം കൊണ്ടു തന്നെ വിനോദ സഞ്ചാരികൾക്കിടയിൽ തരംഗമായിക്കഴിഞ്ഞു.

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് സീ

ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ സിറ്റി റൈഡ് സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് മൊബൈൽ എൻക്വയറി , ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൊബൈൽ ബുക്കിംഗ് - 9447479789
ഈ മെയിൽ - [email protected]
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-tour
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കെ എസ് ആർ ടി സി
നെയ്യാറ്റിൻകര
ഫോൺ:-9846067232
9744067232
9995707132
ഈ മെയിൽ- [email protected]
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+