ഓട്ടോയിൽ നിന്ന് റോഡിൽ വീണ 7 വയസ്സുകാരനെ ഇടിച്ച കാർ കണ്ടെത്തി; ഓടിച്ചയാൾ കസ്റ്റഡിയിൽ
ആലുവ: കുട്ടമശ്ശേരിയിൽ ഓട്ടോയിൽ നിന്ന് റോഡിൽ തെറിച്ചുവീണ ഏഴു വയസ്സുകാരനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ച നെടുമ്പാശ്ശേരി സ്വദേശി ഷാനും കസ്റ്റഡിയിലാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കാർ കൂട്ടിയെ ഇടിച്ച വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഷാനിന്റെ മൊഴി.
ഇടപ്പള്ളി സ്വദേശിനിയുടെ കാറാണ് ഇടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്. താനല്ല വാഹനം ഓടിച്ചിരുിന്നതെന്ന് ഉടമ വ്യക്തമാക്കി. ഇവരുടെ ബന്ധുവാണ് അറസ്റ്റിലായ ഷാൻ എന്ന് പോലീസ് വ്യക്തമാക്കി. വാഴക്കുളം മറമ്പിള്ളി പ്രേം നിവാസിവ്‍ പ്രീൽജിത്തിന്റെ മകൻ നിഷികാന്ത് പി നായർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

രാവിലെ 10 ന് കുട്ടമകശേരി ആനിക്കാട് കവലയിലാണ് സംഭവം. ആലുവയിൽ നിന്ന് മാറമ്പിള്ളിയിലേക്ക് പിതാവിനൊപ്പം ഓട്ടോയിൽ പോവുകയായിരുന്നു. ഇതിനിടെ കുട്ടിയി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു. അപകടത്തിന് പിന്നാലെ കുട്ടി എഴുന്നേറ്റിരുന്നിരുന്നു, എന്നാൽ പിന്നാലെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി.
നിഷികാന്ത് രാജഗിരി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ വിവരം അറിയിച്ചിരുന്നു, തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ ബന്ധുക്കളെ വിളിച്ചു. സി സി ടി വി ദൃശ്യങ്ങൽ അടക്കം പോലീസ് ഉദ്യോഗസ്ഥന് കൈമാറിയിട്ടും അടുത്ത ദിവസം രാവിലെ സ്റ്റേഷനിലെത്തി പരാതി നൽകാൻ ആണ് പോലീസ് പറഞ്ഞതെന്ന് കുടുംബം ആരോപിച്ചിരുന്നു.












Click it and Unblock the Notifications