പുഴയില്‍ ചാടി രക്ഷപ്പെടാന്‍ നോക്കി ക്രിസ്റ്റല്‍: തൊഴിലാളികളുടെ സഹായത്തോടെ സാഹസികമായി പിടികൂടി പൊലീസ്
കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ ഒമ്പത് വയസ്സുകാരിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. ആലുവയില്‍ നിന്നും അതി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിലാണ് പ്രതി. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് വലയിലാക്കുന്നത്.
പൊലീസ് എത്തിയ വിവരം അറിഞ്ഞ ഉടനെ പ്രതി പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തൊഴിലാളികളുടെ സഹായത്തോടെ പുഴയില്‍ ഇറങ്ങി അതിസാഹസികമായാണ് പൊലീസ് ക്രിസ്റ്റലിനെ വരുതിയിലാക്കിയത്. പ്രതിയെ പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്.സിസിടിവി ദൃശ്യങ്ങളിലുളള പ്രതിയെ നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ മറ്റ് നിരവിധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്.

അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് റോഡില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്.
കുട്ടി ഹിന്ദിയിൽ സംസാരിച്ചപ്പോഴാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ നാട്ടുകാർ കുട്ടിയേയും കൂട്ടി എത്തിയപ്പോഴാണ് രക്ഷിതാക്കള്‍ പോലും വിവരം അറിയുന്നത്. പിന്നാലെ നാട്ടുകാർ പൊലീസിനെ വിളിക്കുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
പ്രതിക്കെതിരെ വലിയ ജനരോഷമാണ് നാട്ടുകാരില്‍ നിന്നും ഉയർന്നത്. 'ബാത്ത്റൂമില്‍ പോകാന്‍ എഴുന്നേറ്റതായിരുന്നു ഞാന്‍. ഇതിനിടെ തുറന്നിട്ട ജനല്‍ അടയ്ക്കാന്‍ നോക്കുമ്പോഴാണ് ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ പ്രതിയേയും കുഞ്ഞിനേയും എനിക്ക് കാണാന്‍ സാധിച്ചു. നല്ല മഴയായിരുന്നു. കുട്ടിയെ അടിക്കാന്‍ അവന്‍ ശ്രമിക്കുന്നുണ്ട്. ഇതോടെയാണ് ഒന്ന് നോക്കാമെന്ന് വിചാരിച്ച്, ഭാര്യയേയും കൂട്ടി പുറത്തിറങ്ങുന്നത്. അയല്‍പക്കക്കാരില്‍ ചിലരേയും കൂട്ടി തിരച്ചില്‍ നടത്തി' കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട സുകുമാരന്‍ വണ്‍ഇന്ത്യയോട് പറയുന്നു.
ഏറെ നേരും തിരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടില്ല. പിന്നീട് തിരച്ചില്‍ അവസാനിപ്പിക്കാന്‍ നോക്കുമ്പോഴാണ് മെയിന്‍ റോഡില്‍ നില്‍ക്കുന്ന കുഞ്ഞിനെ കാണുന്നത്. ഏതാണ് ഈ കുട്ടിയെന്ന് ഞങ്ങള്‍ മൂന്ന് പേർക്ക് അറിയില്ലായിരുന്നു. പിന്നീട് ഹിന്ദിയില്‍ കുട്ടി തന്നെയാണ് തന്റെ വീട് ഏവിടെയാണെന്ന് പറഞ്ഞത്. ഞങ്ങള്‍ ചെല്ലുമ്പോഴാണ് അവർ വിവരം അറിയുന്നത്. അപ്പോഴേക്കും പൊലീസിന് അറിയിച്ചിരുന്നു. കുട്ടിയുടെ ചോരയൊക്കെ കുറെ പോയിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സുകുമാരന്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications