• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്ന് വയസുകാരന്‍ മരിച്ച സംഭവം; മരണകാരണം നാണയമല്ലെന്ന് എക്‌സ്‌റേ; കൊവിഡ് ഫലവും നെഗറ്റീവ്

ആലുവ: നാണയം വിഴുങ്ങിയതിന് പിന്നാലെ മൂന്ന് വയസുകാരന്‍ മരിച്ച സംഭവത്തില്‍ എക്‌സ്‌റേ ദൃശ്യങ്ങള്‍ പുറത്ത്. മരണത്തിന് കാരണമാകുന്ന തരത്തില്‍ കുട്ടിയുടെ ശ്വാസ നാളത്തില്‍ അല്ല മറിച്ച് ആമാശയത്തിലാണെന്നാണ് എക്‌സ്‌റേയില്‍ വ്യക്തമാവുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ നിന്നുമായി എടുത്ത എക്‌സ്‌റേകളാണ് പുറത്ത് വന്നിരിക്കുന്നത്.

കുട്ടിയുടെ കൊവിഡ് പരിശോധന ഫലവും നെഗറ്റീവാണ്. മരണശേഷം നടത്തിയ ട്രൂനാറ്റ് ടെസ്റ്റിലാണ് ഫലം നെഗറ്റീവായത്. മരണകാരണം വ്യക്തമാകണമെങ്കില്‍ ഇനി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം. സംഭവം വിവാദമായ സാഹചര്യത്തില്‍ പൊലീസ് സര്‍ജനായിരിക്കും പോസ്റ്റ്‌മോര്‍്ട്ടം നടത്തുക.

സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈജല ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എത്രയും വേഗം അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്നും ശൈലജ പറഞ്ഞു.

അതേസമയം ആശുപത്രികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുട്ടിയുടെ അമ്മൂമ ഉന്നയിച്ചിരിക്കുന്നത്. മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിയിട്ടും കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചിരുന്നത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പരിശോധനകള്‍ക്ക് ശേഷം കുട്ടിയെ വീട്ടിലേക്ക് മടങ്ങി അയക്കുകയായിരുന്നു.

വെള്ളവും പഴവും നല്‍കിയാല്‍ എല്ലാം ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. സംഭവത്തില്‍ പ്രതിപക്ഷവും രംഗത്തെത്തി. കേരളത്തെ പോലെയൊരു സംസ്ഥാനത്ത് നടക്കാന്‍ പാടില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്നും, ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

മൂന്ന് വയസ്സുകാരന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസമാണ് നാണയം വിഴുങ്ങിയത്. ആശുപത്രികളില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു.

ഇവര്‍ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് വന്നത് കൊണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനാവില്ലെന്നായിരുന്നു മറുപടി. ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയാണ് പൃഥ്വിരാജിന്റെ നില മോശമാവുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്.

പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകും; എസ്പിയും ബിഎസ്പിയും പിന്തുണയ്ക്കും, പക്ഷേ...

'സുശാന്തിന്റെ മുറിയിൽ കടക്കാൻ പോലും അവരുടെ അനുമതി വേണം': റിയക്കെതിരെ വെളിപ്പെടുത്തൽ

ഇസ്രായേലിനെ വിറപ്പിച്ച് കൂറ്റന്‍ പ്രതിഷേധം; നെതന്യാഹു 'ക്രൈം മിനിസ്റ്റര്‍'... വ്യാപക സംഘര്‍ഷം

English summary
aluva child death case; hospitals xray result shows coins aren't the reason for death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X