ആലുവ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്
ആലുവ: ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നു. ഏറെ നാളായുള്ള യാത്രക്കാരുടേയും ജീവനക്കാരുടേയും ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
പുതിയ ടെര്‍മിനലിനും പാസഞ്ചര്‍ അമിനിറ്റി സെന്ററിനുമായി അഞ്ചു കോടി 90 ലക്ഷം രൂപയാണ് അന്‍വര്‍ സാദത്ത് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചത്. സര്‍ക്കാര്‍ നിര്‍മ്മാണത്തിനുള്ള ഭരണാനുമതിയും നല്‍കി കഴിഞ്ഞു.
നിര്‍മ്മാണം ഏതു രീതിയില്‍ നടത്തണമെന്നതിനെ സംബന്ധിച്ച് ബുധാനാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി., പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്.

പഴയ കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.ആലുവ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് കോടി 27.5 ലക്ഷം രൂപ ചെലവഴിച്ച് ഗാരേജ് കം ഓഫീസ് കെട്ടിടം എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്.












Click it and Unblock the Notifications