ആലുവ കൊലപാതകം; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികൾ അറിയാം
ഏതാണ്ട് മൂന്നര മാസങ്ങൾക്ക് മുൻപ് ആലുവയിൽ നടന്ന അഞ്ച് വയസുകാരിയുടെ ക്രൂരമായ കൊലപാതകം സമീപകാലത്ത് കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു. പൊതുവെ സംസ്ഥാനത്തിന് കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള അതിദാരുണമായ സംഭവ വികാസങ്ങൾക്ക് ആലുവ സാക്ഷ്യം വഹിച്ചപ്പോൾ, പ്രതിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്നായിരുന്നു കുടുംബം ഉൾപ്പെടെ ആവശ്യപ്പെട്ടത്.
ഇപ്പോഴിതാ പോക്സോ കേസുകളിലെ സ്ഥിരം കാല താമസങ്ങൾക്ക് ഇട നൽകാതെ, അതിവേഗം വിചാരണ പൂർത്തിയാക്കി കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലത്തിന് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവിട്ട് കഴിഞ്ഞു. ക്രൂരതയുടെ ആഴം കൊണ്ടും, നീതി പീഠത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ടും സമാനതകളില്ലാത്ത ഈ കേസിന്റെ നാൾവഴികൾ അറിയാം....

2023 ജൂലായ് 28നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. എറണാകുളത്തെ ഏറ്റവും തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഒന്നായ ആലുവയിലാണ് കുറ്റകൃത്യം റിപ്പോർട്ട് ചെയ്‌തത്.
ജൂലായ് 28ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ആലുവയിലെത്തിയ പ്രതി അസ്‌ഫാക് ആലം വൈകീട്ട് 3.30ഓടെ കുട്ടിയെയും കൊണ്ട് മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു.
അന്ന് വൈകീട്ട് മൂന്നേമുക്കാലോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെ ലഭ്യമായ വിവരങ്ങൾ വച്ച് പോലീസ് അന്വേഷണം തുടങ്ങി
വൈകീട്ട് അഞ്ച് മണിയോടെ കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് പ്രാഥമിക പരിശോധനകളും, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും തുടങ്ങി.
ഒരു ഭാഗത്ത് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും, അന്വേഷണവും പുരോഗമിക്കവേ 5.30ഓടെ കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി അസ്‌ഫാക് തിരികെ ആലുവ നഗരത്തിലേക്ക് തന്നെ വന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റ് സാഹചര്യ തെളിവുകളും പരിഗണിച്ച് രാത്രി 9 മണിയോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായ അസ്‌ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ അപ്പോഴേക്കും ആ കുരുന്ന് ജീവൻ പ്രതി ഇല്ലാതാക്കിയിരുന്നു.
ജൂലായ് 29: പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനോടുവിൽ രാവിലെ 11 മണിയോടെ ആലുവ മാർക്കറ്റിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു
ജൂലായ് 30: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
ഓഗസ്‌റ്റ് 1: തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞു
ഓഗസ്‌റ്റ് 3: ആലുവ മാർക്കറ്റ് പരിസരത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ഓഗസ്‌റ്റ് 6: കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പോലീസ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും
സെപ്റ്റംബർ 1: കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും പോലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 4: കേസിൽ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങൾ ചുമത്തി
നവംബര്‍ 4: കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
നവംബര്‍ 14: കേസിൽ അസ്‌ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications