തെളിവെടുപ്പിനിടെ പ്രതി അസഫാക്കിനെതിരെ ജനരോക്ഷം; പൊട്ടിക്കരഞ്ഞ് പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ..
ആലുവ: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. വന്‍ പോലീസ് വലയിത്തിലാണ് അസഫാക്കിനെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്.
പ്രതിയെ കണ്ടപ്പോള്‍ വലിയ രീതിയിലുള്ള ജനരോക്ഷമാണ് ഉണ്ടായത്. ക്രൂരമായ കൊലപാതക രീതി പ്രതി പോലീസ് ഉദ്യോ?ഗസ്ഥരോട് വിശദീകരിച്ചു. പോലീസകാരുടെ ചോദ്യത്തിന് മറപടിയും നല്‍കി. കൊലപാതകത്തിന് ശേഷം കൈകഴുകിയ സ്ഥലും പോലീസിന് ഇയാള്‍ കാണിച്ചു കൊടുത്തു.

അതേസമയം, തെളിവെടുപ്പിനായി കുട്ടി താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതി വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പിതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്ക് നേരെ പാഞ്ഞടുത്ത് . തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് അമ്മയെ തടഞ്ഞ് വീടിനുള്ളിലേക്ക് മാറ്റുകയായിരുന്നു.
വീടിനു സമീപം താമസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും പ്രതിക്കെതിരെ പ്രതിഷേധവുമായി എത്തി. പ്രതി മദ്യം വാങ്ങിയ ബെവ്‌കോ ഔട്ട് ലെറ്റിലും സംഭവ ദിവസം ഉച്ചകഴിഞ്ഞ് കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങി ശേഷം ജ്യൂസ് വാങ്ങാനായി പോയ കടയിലും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് റോഡ് മുറിച്ച് കടന്നാണ് ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയത്.
നേരത്തെ, കുട്ടിയുടെ തന്നെ ടീഷര്‍ട്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സാധാരണ പീഡന കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.
അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്ന വുിവരം ലഭിച്ചതിനെ തുടര്‍ന്ന്്. അന്വേഷണം യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരു സംഘം പ്രതിയുടെ സ്വദേശമായ ബിഹാറിലെത്തി.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡല്‍ഹിയിലും അന്വേഷണം തുടങ്ങി.
അതേസമയം, പ്രതിയെ എറണാകുളം പോക്സോ കോടതി പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആഗസ്റ്റ് 10 വരെയാണ് അസ്ഫാക്കിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.












Click it and Unblock the Notifications