Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖന്‍ ദിലീപെന്ന് സൂചന നല്‍കിയത് അവര്‍!! എല്ലാമറിഞ്ഞു...ഞെട്ടിക്കുന്ന വിവരം പുറത്ത്...

നാട്ടുകാരാണ് പോലീസ് ദിലീപിന്‍റെ വീട്ടില്‍ മഫ്തിയിലെത്തിയ കാര്യം ആദ്യമായി മാധ്യമങ്ങളെ അറിയിച്ചത്

ആലുവ: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജയിലിലായതിനു പിന്നില്‍ സ്വന്തം നാട്ടുകാരായ ആലുവാക്കാര്‍ക്കും പങ്കുണ്ട്. സംഭവത്തിനു പിന്നില്‍ ദിലീപിന് പങ്കുണ്ടെന്നതിന്റെ ആദ്യ സൂചനകള്‍ നല്‍കിയത് ആലുവാക്കാര്‍ തന്നെയാണ്. തിങ്കളാഴ്ചയാണ് കേസില്‍ ഗൂഡാലോചനാക്കുറ്റം ചുമത്തി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ദിലീപ് ഇപ്പോള്‍ ആലുവാ സബ് ജയിലിലാണുള്ളത്. ജയിലില്‍ പ്രത്യേക പരിഗണനയൊന്നും താരത്തിനു നല്‍കിയിട്ടില്ല. അതിനിടെ താരസംഘനയായ അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു. അമ്മയുടെ ട്രഷറര്‍ കൂടിയായിരുന്നു താരം.

സൂചന നല്‍കിയത്

സൂചന നല്‍കിയത്

കേസില്‍ സുനിലിനെ അറസ്റ്റ് ചെയ്തപ്പോള്‍ ദിലീപിന് ഇതില്‍ പങ്കുണ്ടെന്ന് പുറം ലോകത്ത് ആര്‍ക്കും സംശയമുണ്ടായിരുുന്നില്ല. എന്നാല്‍ ആലുവാക്കാരാണ് ദിലീപിനും ഇതില്‍ പങ്കുണ്ടെന്നതിന്റെ സൂചനകള്‍ നല്‍കിയത്.

 പോലീസിന്റെ അന്വേഷണം

പോലീസിന്റെ അന്വേഷണം

അന്വേഷണസംഘം ദിലീപിനെ കേന്ദ്രീകരിച്ച് വളരെ രഹസ്യമായാണ് അന്വേഷണം നടത്തിയിരുന്നത്. മാധ്യമങ്ങള്‍ പോലും ഇതേക്കുറിച്ച് അറിഞ്ഞിരുന്നില്ല.

നാട്ടുകാര്‍ അറിയിച്ചു

നാട്ടുകാര്‍ അറിയിച്ചു

ഒരു ദിവസം വൈകീട്ട് പോലീസ് രഹസ്യമായി ആലുവായിലുള്ള ദിലീപിന്റെ വീട്ടില്‍ വന്ന കാര്യം നാട്ടുകാരാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെയാണ് ദിലീപിനും കേസില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

രണ്ടു വാഹനങ്ങളിലെത്തി

രണ്ടു വാഹനങ്ങളിലെത്തി

രണ്ടു വാഹനങ്ങളിലായാണ് മഫ്തിയില്‍ അന്നു പോലീസുകാര്‍ ദിലീപിന്റെ വീട്ടിലെത്തിയത്. പാലസ് വളപ്പില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം പോലീസ് നടന്നിട്ടാണ് വീട്ടിലേക്കു പോയത്.

നാട്ടുകാര്‍ ശ്രദ്ധിച്ചു

നാട്ടുകാര്‍ ശ്രദ്ധിച്ചു

മഫ്തിയിലാണ് പോലീസുകാര്‍ അന്നു വന്നതെങ്കിലും നാട്ടുകാര്‍ അവരുടെ നീക്കങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നഗരത്തില്‍ ക്രമസമാധാന ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വഴികാട്ടിയായി പോലീസിനൊപ്പമുണ്ടായിരുന്നത്. നാട്ടുകാര്‍ മാത്രമല്ല, പാലസിനു സമീപമുണ്ടായിരുന്ന രാഷ്ട്രീയക്കാരും പോലീസ് വരുന്നത് ശ്രദ്ധിച്ചിരുന്നു.

വീട്ടില്‍ കയറുന്നത് കണ്ടില്ല

വീട്ടില്‍ കയറുന്നത് കണ്ടില്ല

ചിലര്‍ ഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട് ഏതാണെന്ന് ചോദിച്ചതും നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മതിലിന്റെ മറവ് കാരണം പോലീസ് ദിലീപിന്റെ വീട്ടിലേക്ക് കയറിയത് നാട്ടുകാര്‍ കണ്ടില്ല.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ദിലീപിനെ മഫ്തിയിലെത്തിയ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്തുവെന്ന കാര്യം പൊതുപ്രവര്‍ത്തകരാണ് ആദ്യം പുറത്തുവിട്ടത്. അന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ദിലീപ് ഇതു നിഷേധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+