ഗുരുവായൂര്‍ ക്ഷേത്രം ബോംബ് വെച്ചു തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍!!!
രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ സ്‌ഫോടനം നടത്തി ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്നു ഫോണില്‍ ഭീഷണി മുഴക്കിയ ആള്‍ പോലീസ് പിടിയില്‍
ഗുരുവായൂര്‍: രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ സ്‌ഫോടനം നടത്തി ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്നു ഫോണില്‍ ഭീഷണി മുഴക്കിയ ആള്‍ പോലീസ് പിടിയില്‍. ബാലനെന്ന പേരില്‍ അറിയപ്പെടുന്ന ആലുവ പുതുക്കാട് സ്വദേശി ജോസഫ്(65) ആണ് പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നരയോടെയാണ് പ്രതി പോലീസ് പിടിലായത്. സൈബര്‍ സെല്ലുമായി ചേര്‍ന്നു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ഗുരുവായൂര്‍ അസി.പോലീസ് കമ്മീഷണര്‍ പി.എ ശിവദാസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ധീവരസഭയിലെ തീവ്രഹിന്ദുത്വ നിലപാടു പുലര്‍ത്തുന്ന സംഘടമനയുടെ പേരിലാണ് ഫോണ്‍ സന്ദേശമെത്തിയത്.ഫോണില്‍ വിളി വന്ന നമ്പര്‍ കേന്ദ്രീകരിച്ച്‌സപോലീസ് അന്വേഷണം നടത്തുകയും ഇതേത്തുടര്‍ന്ന് പുന്നപ്ര വെളിപറമ്പിലുള്ള സന്തോഷ്(34)ആദ്യം അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്നു നടത്തി അന്വേഷണത്തില്‍ സന്തോഷിന്റെ പേരിലുളള നമ്പറില്‍ നിന്നാണ് വിളി വന്നതെന്ന് കണ്ടെത്തിയതെങ്കിലും ഫോണ്‍ ഉപയോഗിച്ചിരുന്നത് ഇയാളുടെ പിതൃസഹോദരനാണെന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ആക്രിക്കച്ചവടക്കാരനായ ജോസഫിലേക്ക് അന്വേഷണം നീളുന്നത്. ചോദ്യം ചെയ്യലില്‍ ഭീഷണിക്കു പിറകില്‍ പ്രത്യേകം കാരണങ്ങളൊന്നുമില്ലെന്നും ദേവസ്വം കിറ്റില്‍ നിന്നും നമ്പര്‍ ലഭിച്ചപ്പോള്‍ ഫോണ്‍ ചെയ്യണമെന്നു തോന്നുകയായിരുന്നുവെന്നും പ്രതി പോലീസിനോട് പറഞ്ഞു.

ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രത്തിലും പരിസരത്തും പോലീസ് സുരക്ഷ കര്‍ശനമാക്കി. ബോംബ് സ്‌ക്വാ












Click it and Unblock the Notifications