കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്ക്, സംഭവം അറ്റകുറ്റപ്പണിക്ക് പിന്നാലെ, കുഴിയടച്ച് നാട്ടുകാർ

Google Oneindia Malayalam News

സംസ്ഥാനത്ത് റോഡ് കുഴി പ്രതിസന്ധികൾ അവസാനിക്കുന്നില്ല. അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആയ ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് യാത്രക്കാരന് പരിക്ക്. സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ നാട്ടുക്കാർ അപകടത്തിന് പിന്നാലെ റോഡിലെ കുഴികൾ അടച്ചു.

22 ദിവസം മുമ്പാണ് ആലുവ പെരുമ്പാവൂർ റോഡിലെ കുഴികൾ അടച്ചത്. 10 ലക്ഷം രൂപ ചെലവാക്കിയായിരുന്ന് റോഡ് നവീകരണം.എന്നാൽ പണി പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടതോടെ റോഡ് വീണ്ടും പൊളിഞ്ഞു. വലുതും ചെറുതുമായ കുഴികളാണ് റോഡിലുടനീളം രൂപപ്പെട്ടത് ഇതോടെ വലിയ പ്രതിഷേധവും പ്രദേശവാസികൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ ജോലിക്ക് പോയ വഴി യാത്രക്കാരനും അപകടത്തിൽപ്പെട്ടത്.

1

ഇതിന് പിന്നാലെയാണ് രാവിലെ ജോലിക്ക് പോയ വഴി യാത്രക്കാരനും അപകടത്തിൽപ്പെട്ടത്. നേരത്തെ ടാർ ഇട്ട് ദിവസങ്ങൾക്ക് അകം റോഡ് പൊട്ടിപ്പൊളിഞ്ഞ വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. റോഡുകളുടെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ജില്ല കലക്ടറോട് നിർദേശിച്ചത്. തുടർന്ന് കലക്ടറുടെ നേതൃത്വത്തിൽ പരിശോധനയും പൂർത്തിയാക്കി. കിഫ്ബി ഉദ്യോഗസ്ഥരും പ്രദശത്ത് എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധ ഫലമായി മടങ്ങി പോയി.

ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍ഞാന്‍ അഗ്രസീവ് അല്ല, മൂക്കാമണ്ട വീഡിയോയ്ക്ക് പ്രത്യേക സാഹചര്യം; ബിഗ് ബോസിലും അങ്ങനെയെന്ന് റോബിന്‍

2

അതേസമയം സംസ്ഥാനത്ത് റണ്ണിങ്ങ് കോൺട്രാക്ട് സംവിധാനം നിലവിൽ കൊണ്ടുവരാനാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. പരിപാല കാലവധി കഴിഞ്ഞ റോഡുകളടെ ഉത്തരവാദിത്തം ആർക്കാണെന്നതിൽ വ്യകതത വരുത്താനാണ് നടപടി. റോഡ് നിർമിക്കുമ്പോൾ തന്നെ പരിപാലന ചുമതല ആർക്കാണെന്ന് സ്ഥിരീകരിക്കുകയും ഇത് വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാനുമാണ് നീക്കം.

യുവാവിനെ മർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിപ്പറിച്ചു: കാറില്‍ കടന്നു കളഞ്ഞ പ്രതികള്‍ ആലപ്പുഴയില്‍ പിടിയില്‍യുവാവിനെ മർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിപ്പറിച്ചു: കാറില്‍ കടന്നു കളഞ്ഞ പ്രതികള്‍ ആലപ്പുഴയില്‍ പിടിയില്‍

3

ഇത് നടപ്പിലാവുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ടീമിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയ 30000 കിലോ മീറ്റർ റോഡ് പൂർണമായും ഗുണനിലവാരമുള്ളതാക്കും.കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം റോഡിനുണ്ടാക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ക്ലൈമറ്റ് സെല്ലിനെ ചുമതലപ്പെടുത്തി.കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള കാര്യങ്ങൾ ആലോചിക്കാൻ നാളെയും മറ്റന്നാളും തിരുവനന്തപുരത്ത് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുന്നു.

4

'വെള്ളം ഒഴുകിപോകാൻ വഴിയില്ലാത്തത് റോഡ് തകർച്ചയുടെ പ്രധാന കാരണമാണ്. വാട്ടർ അതോറിട്ടിക്ക് വേണ്ടി കുഴിച്ചതിലൂടെ 92 റോഡുകൾ തകർന്നു. ഇത് ബന്ധപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ ചെറിയ വിഭാഗം തെറ്റായ പ്രവണത തുടരുന്നുണ്ട്. അത് തിരുത്തിക്കും.സംസ്ഥാനത്തെ 12,322 കിലോമീറ്റർ റോഡ് റണ്ണിംഗ് കോൺട്രാക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മരാമത്ത് വകുപ്പിന് കീഴിലുള്ള മൊത്തം റോഡിന്റെ 40 ശതമാനം വരും. രാജ്യത്തെ ആദ്യത്തെ സംരംഭമാണിത്. 2026 ഓടെ സംസ്ഥാനത്തെ 50 ശതമാനം റോഡുകളും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തും.' മന്ത്രി റിയാസ് പറഞ്ഞു.

25 കോടിയുടെ ആ ഭാഗ്യവാൻ ആരാണ്? ഓണം ബമ്പറിൽ റെക്കോർഡ് വിൽപ്പന, നറുക്കെടുപ്പ് ഞായറാഴ്ച25 കോടിയുടെ ആ ഭാഗ്യവാൻ ആരാണ്? ഓണം ബമ്പറിൽ റെക്കോർഡ് വിൽപ്പന, നറുക്കെടുപ്പ് ഞായറാഴ്ച

English summary
aluva perumbavoor road bad condition continues bike rider fell down into potholes in road government going to take strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X