Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അറസ്റ്റ്: പോലീസ് ക്ലബ്ബിനു മുന്നില്‍ വന്‍ സുരക്ഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കൊണ്ടുന്ന ആലുവ പോലീസ് ക്ലബ്ബില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗൂഢാലോചനാക്കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് ഉണ്ടാകും.

പോലീസ് ക്ലബ്ബിനകവും പുറവും കനത്ത പോലീസ് കാവലിലാണ്. എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയാത്ത വിധം പോലീസ് ക്ലബ്ബിന്റെ വാതില്‍ അടച്ചിട്ടിരിക്കുകയാണ്. സമീപത്തുള്ള നാട്ടുകാരെല്ലാം ആലുവ പോലീസ് ക്ലബ്ബിനു മുന്നിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നാണ് നാട്ടുകാരില്‍ ചിലരുടെ പ്രതികരണം.

dileep

പോലീസ് ക്ലബ്ബിനകത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. കനത്ത പോലീസ് കാവലിലാണ് ദിലീപിനെ പോലീസ് ക്ലബ്ബിനകത്തേക്ക് കൊണ്ടുവന്നതും. ദിലീപിനെ ഉടനെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും എന്നാണ് സൂചനകള്‍. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കോടതിക്കു മുന്‍പാകെ ഹാജരാക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+