കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നീക്കത്തിന് പിന്നിൽ സമ്മര്‍ദ്ദം? പോലീസിൽ നിന്ന് വെളിപ്പെടുത്തൽ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഇതുവരെ കേസിലെ കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിട്ടില്ല. അന്വേഷണം അന്തിമഘട്ടത്തില്‍ ആണെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പലതവണ വാര്‍ത്തകള്‍ വന്നതല്ലാതെ അത് സംഭവിച്ചിട്ടില്ല. അതിനിടെ കുറ്റപത്രത്തില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ അന്വേഷണ സംഘം തീരുമാനമെടുക്കയും ചെയ്തു. ആ നീക്കത്തിന് പിന്നില്‍ ആരുടെങ്കിലും കൈകളുണ്ടോ ?

നടിയെ കേസിൽ നിന്നും അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമം.. പിസി ജോർജിന് രണ്ട് വർഷം വരെ അഴിയെണ്ണാംനടിയെ കേസിൽ നിന്നും അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമം.. പിസി ജോർജിന് രണ്ട് വർഷം വരെ അഴിയെണ്ണാം

കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!കയ്യും കാലും വെട്ടണം, ബാക്കി കത്തിക്കുക.. ലിംഗം ചൂഴ്‌ന്നെടുക്കണം.. അലൻസിയറിനെതിരെ സംഘികളുടെ കൊലവിളി!

ദിലിപ് ഒന്നാം പ്രതിയായേക്കും

ദിലിപ് ഒന്നാം പ്രതിയായേക്കും

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള നിര്‍ണായക തീരുമാനമെടുത്തത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം.

നേരിട്ട് കുറ്റം ചെയ്തതിന് തുല്യം

നേരിട്ട് കുറ്റം ചെയ്തതിന് തുല്യം

നിലവില്‍ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപാകട്ടെ പതിനൊന്നാം പ്രതിയുമാണ്. ഗൂഢാലോചന നടത്തിയത് കുറ്റകൃത്യം നേരിട്ട് ചെയ്യുന്നതിന് തുല്യമാണ് എന്ന നിഗമനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള തീരുമാനം.

പിന്നിൽ ആരാണ്?

പിന്നിൽ ആരാണ്?

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പള്‍സര്‍ സുനി രണ്ടാം പ്രതിയാകും. അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത് പോലീസിന്റെ കുതന്ത്രമാണെന്നും അതിന് പിന്നില്‍ മറ്റ് ചിലരുടെ കൈകളുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

പോലീസിന് സമ്മർദ്ദമില്ല

പോലീസിന് സമ്മർദ്ദമില്ല

ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും ആലുവ റൂറല്‍ എസ്പിയുമായ എവി ജോര്‍ജ്. കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിന് അന്വേഷണ സംഘത്തിന് മേല്‍ ആരുടേയും സമ്മര്‍ദ്ദമില്ലെന്ന് എവി ജോര്‍ജ് പറയുന്നു.

അന്വേഷണം അന്തിമ ഘട്ടത്തിൽ

അന്വേഷണം അന്തിമ ഘട്ടത്തിൽ

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം എന്ന് സമര്‍പ്പിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും എവി ജോര്‍ജ് വ്യക്തമാക്കി. കേസിലെ അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നാണ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് എവി ജോര്‍ജ് പ്രതികരിച്ചത്.

ഇനിയും മൊഴിയെടുക്കും?

ഇനിയും മൊഴിയെടുക്കും?

നടിയുടെ കേസുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ പുറത്ത് പറയാന്‍ സാധിക്കില്ല എന്നും എവി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കേസില്‍ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കമുണ്ടോ എന്ന് വെളിപ്പെടുത്താനാവില്ലെന്നും എവി ജോര്‍ജ് വ്യക്തമാക്കി.

പോലീസിന് നിയമോപദേശം

പോലീസിന് നിയമോപദേശം

ദിലീപിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം വൈകാതെ തന്നെ അന്വേഷണ സംഘം സമര്‍പ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ ഒന്നാം പ്രതിയോ രണ്ടാം പ്രതിയോ ആക്കാവുന്നതാണ് എന്ന് നേരത്തെ തന്നെ പോലീസിന് നിയമോപദേശം ലഭിച്ചിട്ടുള്ളതാണ്.

 നടിയോട് വ്യക്തിവൈരാഗ്യമൊന്നുമില്ല

നടിയോട് വ്യക്തിവൈരാഗ്യമൊന്നുമില്ല

ആദ്യ കുറ്റപത്രത്തിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വ്യക്തിവൈരാഗ്യമൊന്നുമില്ല. ദിലീപ് ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് സുനി ചെയ്തത്. അതുകൊണ്ട് തന്നെ ക്വട്ടേഷന്‍ നല്‍കിയ ദിലീപിനെ ഒന്നാം പ്രതിയാക്കാമെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.

ദിലീപിനെതിരെ പുതിയ തെളിവുകൾ

ദിലീപിനെതിരെ പുതിയ തെളിവുകൾ

അതിനിടെ ദിലീപിനെതിരെ ലഭിച്ച പുതിയ തെളിവുകള്‍ കൂടി കുറ്റപത്രത്തില്‍ അന്വേഷണ സംഘം കൂട്ടിച്ചേര്‍ക്കും. അന്വേഷണം വഴിതെറ്റിക്കാനും കേസില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാനും ദിലീപ് ശ്രമിച്ചതായി കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍.

ആ ദിവസം ദിലീപ് എവിടെയാണ്

ആ ദിവസം ദിലീപ് എവിടെയാണ്

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. അന്നേ ദിവസം ദിലീപ് എവിടെ ആയിരുന്നു എന്ന് പോലീസ് അന്വേഷണം നടത്തിയിട്ടുള്ളതാണ്.ഫെബ്രുവരി 14 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ തനിക്ക് പനി ആയിരുന്നുവെന്നും വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നുമായിരുന്നു ദിലീപ് പോലീസിന് നല്‍കിയ മൊഴി

ദിലീപ് വ്യാജരേഖ ഉണ്ടാക്കി

ദിലീപ് വ്യാജരേഖ ഉണ്ടാക്കി

എന്നാലിത് കള്ളമാണ് എന്ന് പോലീസ് കണ്ടെത്തിയതായാണ് വാര്‍ത്തകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ പനി മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ദിലീപ് വ്യാജരേഖ ഉണ്ടാക്കി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നതത്രേ. ഇതോടെ ദിലീപിനെതിരായ കുരുക്ക് മുറുകുകയാണ്.

ജീവനക്കാർ മൊഴി നൽകി

ജീവനക്കാർ മൊഴി നൽകി

ആലുവയിലെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് മെഡിക്കല്‍ രേഖയുണ്ടാക്കിയത്. ആശുപത്രി അധികൃതരെ പോലീസ് ചോദ്യം ചെയ്തു. ദിലീപ് ആവശ്യപ്പെട്ടിട്ടാണ് രേഖ നല്‍കിയത് എന്നാണ് ആശുപത്രിയിലെ ജീവനക്കാരുടെ മൊഴിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആശുപത്രിയിൽ ഇല്ലായിരുന്നു

ആശുപത്രിയിൽ ഇല്ലായിരുന്നു

ആലുവയിലെ ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറേയും നഴ്‌സുമാരേയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ദിലീപിന്റേത് വ്യാജ രേഖയാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. രേഖയിലുള്ള ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയിലുണ്ടായിരുന്നില്ലത്രേ.

ഫയലുകൾ പരിശോധിച്ചു

ഫയലുകൾ പരിശോധിച്ചു

ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റേയും വിവരങ്ങള്‍ രേഖപ്പെടുത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ഫയലുകള്‍ പോലീസ് വിശദമായി പരിശോധിക്കുകയുണ്ടായി.പനി ആണെന്ന് കാണിച്ച് നാല് ദിവസത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നവേ്രത ദിലീപ് ആവശ്യപ്പെട്ടത്.

അമ്മയുടെ പരിപാടിയിൽ

അമ്മയുടെ പരിപാടിയിൽ

എന്നാല്‍ ഈ ദിവസങ്ങളില്‍ ദിലീപ് ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട ശേഷം താരസംഘടനയായ അമ്മ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടിയില്‍ ദിലീപ് പങ്കെടുത്ത് സംസാരിച്ചിരുന്നു.

ഷൂട്ടിംഗിനും പോയി

ഷൂട്ടിംഗിനും പോയി

അത് മാത്രമല്ല മെഡിക്കല്‍ രേഖയില്‍ പനി ബാധിച്ച് ചികിത്സയില്‍ എന്ന് പറയുന്ന ദിവസം ദിലീപ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ചെന്നതായും അഭിനയിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട ദിവസം ചികിത്സയിലായിരുന്നു എന്ന വാദമാണ് പൊളിയുന്നത്.

എന്തിന് വ്യാജരേഖ

എന്തിന് വ്യാജരേഖ

നടി ആക്രമിക്കപ്പെട്ടതില്‍ പങ്കില്ലെങ്കില്‍ ദിലീപ് എന്തിന് വ്യാജ രേഖയുണ്ടാ്ക്കി പോലീസിനെ കബളിപ്പിച്ചു എന്നതാണ് ഉയരുന്ന സുപ്രധാന ചോദ്യം. വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയ കാര്യം ദിലീപിന് എതിരായ തെളിവുകളുടെ കൂട്ടത്തില്‍ ചേര്‍ക്കും.

പോലീസിന് ആത്മവിശ്വാസം

പോലീസിന് ആത്മവിശ്വാസം

നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപ്പൂര്‍വ്വം നടത്തിയ ശ്രമങ്ങള്‍ കണ്ടെത്തിയത് കേസില്‍ പോലീസിന് ആത്മവിശ്വാസം നല്‍കുന്നതാണ്. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ വഴിത്തിരിവുണ്ടായിരിക്കുന്നത്.

വ്യാജരേഖ അല്ലെന്ന് ഡോക്ടർ

വ്യാജരേഖ അല്ലെന്ന് ഡോക്ടർ

അതേസമയം ദിലീപ് വ്യാജരേഖ ഉണ്ടാക്കിയിട്ടില്ല എന്ന് വെളിപ്പെടുത്തി ആശുപത്രിയിലെ ഡോക്ടറും രംഗത്ത് വന്നിട്ടുണ്ട്. ദിലീപിനെ ചികിത്സിച്ച ഡോക്ടർ ഹൈദർ അലിയാണ് പോലീസ് വാദത്തെ എതിർത്ത് രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നുവെങ്കിലും ദിലീപ് വൈകിട്ട് വീട്ടിൽ പോകുമായിരുന്നു എന്നും ഡോക്ടർ വ്യക്തമാക്കുന്നു.

English summary
Aluva Rural SP AV George reacts on actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X