• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഭാര്യ പറഞ്ഞു, വാക്സിൻ നൽകിയില്ല''; കുത്തിവെയ്പ്പ് എടുത്ത കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കണമായിരുന്നു...

  • By Desk

ആലപ്പുഴ: റൂബെല്ല വാക്സിനെതിരായ കുപ്രചരണങ്ങൾ വ്യാപിക്കുന്നതിനിടെ സിപിഎം എംഎൽഎയും വാക്സിനേഷനെതിരെ രംഗത്തെത്തി. അരൂർ എംഎൽഎയും സിപിഎമ്മിന്റെ യുവ നേതാവുമായ എഎം ആരിഫാണ് വാക്സിൻ വിരുദ്ധ പരാമർശവുമായി രംഗത്തെത്തിയത്.

തമിഴ് യുവതിയെ പൊന്നാനിയിൽ കൊണ്ടുപോയി മതം മാറ്റി! ക്രൂരമായി പീഡിപ്പിച്ചു... വേങ്ങര സ്വദേശി പിടിയിൽ...

''ഞാനും ഒരു സ്ത്രീയാണ്''! പത്ത് വർഷമായി രണ്ട് മനസും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്... പ്രതിഭാ ഹരി

റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ആരിഫ് എംഎൽഎ പറഞ്ഞു. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ സംസാരിക്കുന്നതിനിടെയായിരുന്നു എംഎൽഎ ഇക്കാര്യം പറഞ്ഞത്.

റൂബെല്ല വാക്സിൻ...

റൂബെല്ല വാക്സിൻ...

അഞ്ചാം പനി, മീസെൽസ് റൂബെല്ല രോഗത്തെ പ്രതിരോധിക്കാനാണ് റൂബെല്ല വാക്സിനേഷൻ നൽകുന്നത്. പ്രധാനമായും കുട്ടികളെ ബാധിക്കുന്ന ഈ മാരക രോഗം മരണത്തിന് വരെ കാരണമായേക്കാം.

വാക്സിനേഷൻ...

വാക്സിനേഷൻ...

കുട്ടികൾക്ക് നിർബന്ധമായും റൂബെല്ല വാക്സിനേഷൻ നൽകണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. എന്നാൽ മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ റൂബെല്ല വാക്സിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. വാക്സിനെതിരായ കുപ്രചരണങ്ങളാണ് രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചത്.

 ഒരു പരിധിവരെ...

ഒരു പരിധിവരെ...

റൂബെല്ല വാക്സിനെതിരായ നുണപ്രചരണങ്ങൾക്കെതിരെ സർക്കാർ നിരന്തരം ബോധവൽക്കരണം നടത്തി. ഇതിന്റെ ഫലമായി വടക്കൻ ജില്ലകളിലടക്കം കൂടുതൽ പേർ വാക്സിനേഷൻ നൽകാൻ സമ്മതമറിയിച്ചു. കൂടുതൽ കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിനായി റൂബെല്ല ക്യാമ്പയിൻ രണ്ടു തവണ നീട്ടുകയും ചെയ്തിരുന്നു.

പരാമർശം...

പരാമർശം...

റൂബെല്ല വാക്സിനേഷൻ ക്യാമ്പയിൻ നല്ലരീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് അരൂർ എംഎൽഎ വിവാദ പരാമർശം നടത്തിയിരിക്കുന്നത്.

റൂബെല്ല വാക്സിനെ എതിർക്കുന്നവർ കൂടുതൽ ഫലപ്രദമായ പ്രചരണങ്ങൾ നടത്തണമെന്നും, വാക്സിനേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ആരിഫ് എംഎൽഎ പറഞ്ഞു.

ഭാര്യ ഹോമിയോ ഡോക്ടർ...

ഭാര്യ ഹോമിയോ ഡോക്ടർ...

ഹോമിയോ ഡോക്ടറായ ഭാര്യയുടെ നിർദേശപ്രകാരം തന്റെ മക്കൾക്ക് വാക്സിൻ നൽകിയിട്ടില്ലെന്നും അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കി. ഹോമിയോ ഡോക്ടർമാരുടെ സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് ആരിഫ് എംഎൽഎ വിവാദ പരാമർശം നടത്തിയത്.

 ഒരു സിപിഎം എംഎൽഎ...

ഒരു സിപിഎം എംഎൽഎ...

ഒരു സിപിഎം എംഎൽഎ ഇത്തരമൊരു പരാമർശം നടത്തിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാക്സിനേഷൻ ക്യാമ്പയിന് വേണ്ടി മുസ്ലീം ലീഗ് നേതാക്കളും മതസാമുദായിക നേതാക്കളും രംഗത്തിറങ്ങിയതിന് പിന്നാലെ സിപിഎം എംഎൽഎയിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം.

സോഷ്യൽ മീഡിയ...

സോഷ്യൽ മീഡിയ...

വിവാദ പരാമർശം നടത്തിയ ആരിഫ് എംഎൽഎയ്ക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത വിമർശനമുയർന്നിട്ടുണ്ട്. എംഎൽഎയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

സുരക്ഷിതരാവാൻ...

സുരക്ഷിതരാവാൻ...

''അജ്ഞത ഒരു തെറ്റല്ല. പക്ഷേ, ഇത്തരം കാര്യങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നതിനു മുൻപ്‌ വാക്സിൻ എടുത്ത കുഞ്ഞുങ്ങൾ നിങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നതിനാലാണു പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുഞ്ഞുങ്ങൾ‌ രോഗം വരാതെ രക്ഷപ്പെടുന്നതെന്നുള്ള പ്രാഥമിക അറിവെങ്കിലും ഉണ്ടാവുന്നത്‌ നല്ലതാണ്. കുടുംബശ്രീ പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി മീസിൽസ്‌ റുബെല്ല വാക്സിനേഷൻ യജ്ഞം സർക്കാർ നടത്തിയത്‌ ഓരോ കുഞ്ഞും സുരക്ഷിതരാവാനാണ്. വാക്സിൻ മാഫിയ എന്നും വന്ധ്യംകരിക്കാനെന്നുമൊക്കെയുള്ള ഗൂഢാലോചന സിദ്ധാന്തക്കാരെ പരസ്യമായി എതിർത്തില്ലെങ്കിലും, അവർക്കിങ്ങനെ വളം വെക്കുന്ന പ്രസ്താവനകൾ ഇറക്കാതെയെങ്കിലുമിരിക്കാനുള്ള സാമാന്യ ബോധം താങ്കൾ കാണിക്കണം''- വെറ്ററിനറി സർജനായ സുവർണ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

 ആരിഫ് വരെ...

ആരിഫ് വരെ...

''കഷ്ട്ടം മുതലാളി... ഇടതുപക്ഷ സഹായാത്രികർ എന്നും ശാസ്ത്ര ചിന്തകളിൽ മുന്നിട്ട് നിൽക്കുന്നവർ ആയിരുന്നു എന്ന ഒരു ധാരണ ഉണ്ടായിരുന്നു..മുഴുവൻ മാറി കിട്ടി.... സഖാവ് എം എ ബേബി തുടങ്ങി ധാ ഇപ്പോ ആരിഫ് ഇൽ എത്തി നിൽക്കുന്ന ശാസ്ത്ര വിദ്വേഷികളോട് സഹതാപം മാത്രം''- ഡോക്ടർ ആതിര മാധവ് തന്റെ പ്രതിഷേധനം രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

അനുകൂലിക്കുന്നവരും...

അനുകൂലിക്കുന്നവരും...

അതേസമയം, ആരിഫ് എംഎൽഎയെ അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. എംഎൽഎയുടെ വാക്കുകൾ വളച്ചൊടിച്ചെന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ എംഎൽഎയ്ക്ക് ബോധമുണ്ടെന്നും എംഎൽഎ പറഞ്ഞതാണ് ശരിയെന്നും ചിലർ വാദിച്ചു.

മക്കളില്ല...

മക്കളില്ല...

എന്നാൽ വാക്സിൻ പ്രസ്താവന വിവാദമായതോടെ ആരിഫ് എംഎൽഎ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും. തന്റെ മക്കൾക്ക് 24 വയസ് പ്രായമുണ്ടെന്നും, വാക്സിനേഷൻ എടുക്കേണ്ട പ്രായത്തിലുള്ള കുട്ടികൾ തനിക്കില്ലെന്നുമാണ് പറഞ്ഞതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

English summary
am arif mla statement on rubella vaccine; social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more