കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ മൊട്ടയടി പ്രസ്താവന ദോഷം ചെയ്‌തെന്ന് ആരിഫ്; ന്യൂനപക്ഷ ഏകീകരണമില്ല

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പ്രവചനം നടത്തിയ എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ദോഷം ചെയ്തുവെന്ന് നിയുക്ത എംപി എഎം ആരിഫ്. ആലപ്പുഴ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ആരിഫ് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇത് ദോഷം ചെയ്തു. ആലപ്പുഴയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചിട്ടില്ലെന്നും ആരിഫ് പറഞ്ഞു.

Am

ആലപ്പുഴയില്‍ എഎം ആരിഫ് ജയിക്കുമെന്ന് ആദ്യം പ്രവചിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മൊട്ടയടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും ആലപ്പുഴയില്‍ ആരിഫ് പിടിച്ചുനിന്നുവെന്നതാണ് ഫലം വന്നപ്പോള്‍ വ്യക്തമായത്.

തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് കെസി വേണുഗോപാല്‍ പിന്‍മാറിയതെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആലപ്പുഴയില്‍ കോണ്‍ഗ്രസ് അടൂര്‍ പ്രകാശിനെ പരിഗണിക്കുന്നുവെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ അടൂര്‍ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അടൂര്‍ പ്രകാശിനെ തോല്‍പ്പിക്കാനാണ് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നത്. ഇക്കാര്യം അദ്ദേഹം മനസിലാക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

ആരിഫ് ജനകീയനാണ്. എണ്ണി നോക്കേണ്ടി വരില്ല. അദ്ദേഹംതന്നെ ജയിക്കും. ആരിഫ് ജയിച്ചില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകും- ഇതായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകള്‍.

തിരുവനന്തപുരത്ത് ശശി തരൂരിന് ജയസാധ്യത കുറവാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. മണ്ഡലത്തിലെ കാര്യങ്ങള്‍ ശശി തരൂര്‍ ശ്രദ്ധിച്ചില്ല. ഉയര്‍ന്ന ജാതിക്കാര്‍ തരൂരിനെ പിന്തുണയ്ക്കും. പക്ഷേ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചത് കുമ്മനവും ദിവാകരനുമാണെന്നും തിരുവനന്തപുരത്തെ ഫലം പ്രവചിക്കാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

English summary
AM Arif responds Vellappally Natesan prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X