Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷദ്വീപ്‌ സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കണം', പ്രതിഷേധമറിയിച്ച് എഎം ആരിഫ്

ആലപ്പുഴ: ലക്ഷദ്വീപ്‌ സന്ദർശിക്കാൻ എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കണം എന്നുളള ദ്വീപ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥന്റെ ആവശ്യത്തിനെതിരെ ആലപ്പുഴ എംപി എഎം ആരിഫ് രംഗത്ത്. എംപി യുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്പോൺസർ ഹാജരാക്കണമെന്നും അത് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്നുമാണ് ദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആവശ്യം. ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നു എന്ന് ലോകത്ത് പലരും പറഞ്ഞപ്പോൾ തെളിവെവിടെ എന്നു ചോദിച്ചവർ ഇതു കാണേണ്ടതാണെന്ന് എഎം ആരിഫ് തുറന്നടിച്ചു.

പാർലമെൻ്ററി ജനാധിപത്യത്തിൽ ജനപ്രതിനിധികൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുമ്പോൾ അടിസ്ഥാനപരമായി അറിയേണ്ടുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിയേക്കാൾ പ്രോട്ടോക്കോളിൽ മുകളിലാണ് ഒരു നിയമസഭാ അംഗം.. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയേക്കാൾ പ്രോട്ടോക്കോളിൽ മുകളിലാണ് ഒരു പാർലമെൻ്റ് അംഗം.

ജനാധിപത്യ വ്യവസ്ഥിതി ഇന്ത്യയിൽ തകരുന്നു എന്ന് ലോകത്ത് പലരും പറഞ്ഞപ്പോൾ തെളിവെവിടെ എന്നു ചോദിച്ചവർ ഇതു കാണേണ്ടതാണ്. ലക്ഷദ്വീപ്‌ സന്ദർശിക്കാൻ എംപിമാർക്ക്‌ സ്വഭാവ സർട്ടിഫിക്കറ്റ്‌ വേണമെന്ന്‌ ദ്വീപ് അഡ്മിനിസ്ട്രേഷഷനിലെ ഒരു ഉദ്യോഗസ്ഥൻ ആവിശ്യപ്പെടുന്ന നിലയിലേക്കാണ് ഇന്ത്യൻ ജനാധിപത്യത്തെ കേന്ദ്രസർക്കാർ എത്തിച്ചിരിക്കുന്നത്..

arif

ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി പത്രം വേണമെന്ന നിർദ്ദേശത്തിനു പുറമേയാണ് അതിനായി എംപിമാർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര വാദവുമായി ദ്വീപ്‌ അഡ്‌‍മിനിസ്‌ട്രേഷൻ എത്തുന്നത്. കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാർക്ക്‌ സന്ദർശനാനുമതി നിഷേധിച്ച് ശനിയാഴ്‌ച നൽകിയ മറുപടിയിലാണിത്‌ വ്യക്തമാക്കുന്നത്‌. എംപി യുടെ സ്വഭാവ സർട്ടിഫിക്കറ്റ് സ്പോൺസർ ഹാജരാക്കണമെന്നും അത് മജിസ്ട്രേട്ടോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്നും പറയുന്നു. 2014 സെപ്‌തംബർ 19ലെ നിയമപ്രകാരമാണ്‌ നിബന്ധനയെന്നും ലക്ഷദ്വീപ്‌ എഡിഎം നൽകിയ മറുപടിയിലുണ്ട്‌. ദ്വീപിന്‌ പുറത്തുനിന്നെത്തുന്ന തൊഴിലാളികൾക്കായി ഇറക്കിയ ഉത്തരവാണിത്‌. ഇതാണ് ദ്വീപിലെ കാര്യങ്ങൾ വിലയിരുത്താൻ പോകുന്ന എം പി മാർക്കും ബാധകമാക്കുന്നത്..

Recommended Video

cmsvideo
    Shyam Devaraj and Binu Phalgunan talks about Ayisha Sulthana Sedition case

    മറ്റൊന്ന്‌ ദ്വീപിനുപുറത്തുനിന്നുള്ള എല്ലാവർക്കും ബാധകമായ ഫോം നമ്പർ ഒന്നാണ്‌. ഈ രേഖ ഇല്ലാത്തതിനാലാണ്‌ അനുമതി നിഷേധിച്ചതെന്നും ഇത്‌ ഹാജരാക്കാനും കത്തിൽ പറയുന്നു. അനുമതി നിഷേധിച്ചതിനെതിരെ എം.പി മാരുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയിലാണ്‌ ഈ മറുപടി. MLA ആയിരിക്കെ നിയമസഭാ സമിതിയിലെ അംഗമെന്ന നിലയിൽ ലക്ഷദ്വീപ് സന്ദർശിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിചിത്രമായ നിബന്ധനകൾ രാജ്യത്തിലെ പാർലമെൻ്റ് അംഗങ്ങൾക്ക് ഏർപ്പെടുത്തുവാൻ ശ്രമിക്കുന്നത്, പാർലമെൻ്റിനോടുള്ള അവഹേളനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥിതിക്ക് എതിരെയുള്ള വെല്ലുവിളി കൂടിയാണ്. അത്യന്തം പ്രതിഷേധാർഹമാണിത്. ഇത് നാം അനുവദിച്ചു കൊടുത്തു കൂടാ..

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+