കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോദി ഭക്തന്‍' അബ്ദുള്ളകുട്ടിയെ എടുത്ത് പുറത്തുകളയണം!! ചര്‍ച്ചയായി കോണ്‍ഗ്രസ് നേതാവിന്‍റെ കുറിപ്പ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഭക്തന്‍ അബ്ദുള്ളകുട്ടിയെ എടുത്ത് പുറത്ത് കളയണം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിയെ പുകഴ്ത്തി പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ വാളെടുത്ത് പാര്‍ട്ടി നേതാക്കള്‍. ഇത്തരം മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വെച്ച് പുലര്‍ത്തരുതെന്നും ഉടന്‍ പുറത്തുകളയണമെന്നും കെപിസിസി അംഗം എഎം രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു. രോഹിതിന്‍റെ കുറിപ്പ് വായിക്കാം-

modiap

ഇത്തരം മോദി ഭക്തരെ ഒരു നിമിഷംപോലും കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിൽ വച്ച് പുലർത്തരുത്.എടുത്ത് പുറത്തു കളയണം.
കോൺഗ്രസ് പാരമ്പര്യം മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരാൾക്കും മോദിയെ പുകഴ്ത്തി ഒരു വാക്ക് പോലുംഎഴുതുവാനോ പറയുവാനോ സാധിക്കില്ല. എപി അബ്ദുള്ളക്കുട്ടി എന്ന മനുഷ്യൻ എപ്പോഴും അധികാരത്തിന്റെ അരിക് പറ്റി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആയിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

അത് നിലനിർത്താൻ അദ്ദേഹം എപ്പോഴും കൂട്ട് പിടിക്കുന്നതും മറയാക്കുന്നതും വികസനം എന്ന വാക്കിനെയാണ്.അദ്ദേഹത്തിന് മോദിയെ പുകഴ്ത്താം, വികസന നായകനാക്കാം.പക്ഷെ അത് കോൺഗ്രസിന്റെ ചിലവിൽ ആകരുത്. മോദി സ്വർഗ്ഗരാജ്യം സൃഷ്ടിക്കാം എന്നു പറഞ്ഞാലും ഞങ്ങൾ മതേത്വര വിശ്വാസികളുടെ മുന്നിൽ, മനസ്സിൽ മോദികുറ്റക്കാരാനാണ്.

<strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്</strong>വയനാട്ടില്‍ പണി തുടങ്ങി രാഹുല്‍! ബഹളങ്ങള്‍ക്കിടയിലും കരുതല്‍! ആദ്യ വിളി കര്‍ഷകന്‍റെ കുടുംബത്തിന്

നിരവധി നിരപരാധികളുടെ രക്തത്തിന്റെ കറ കയ്യിൽ പറ്റിയിട്ടുള്ളവനാണ്.പോകാൻ ഉദ്ദേശിക്കുന്നണ്ടെങ്കിൽ പെട്ടെന്ന് പോണം മിസ്റ്റർ പഴയ കൂടാരത്തിലേക്കൊണെങ്കിലും മോദി കൂടാരത്തിലെക്കൊണെങ്കിലും ഞങ്ങൾക്ക് രണ്ട് കൂടാരവും തുല്യരാണ്.

English summary
Am rohit facebook post against ap abdullakkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X