മലയാള സിനിമയിലും..അവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും നൽകാം; അമൽ ഉണ്ണിത്താൻ
കൊച്ചി; മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും കേട്ടത്. ആര്യൻ ഖാനെ കൂടാതെ അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവർ ഉൾപ്പെടെ 16 പേരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.അതേസമയം അറസ്റ്റിന് പിന്നാലെ ബോളിവുഡ് താരങ്ങൾക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചൂട് പിടിച്ചിരിക്കുന്നത്.
എന്നാൽ മയക്കുമരുന്ന് ഉപയോഗം ബോളിവുഡിൽ മാത്രമല്ല മലയാള സിനിമാ മേഖലയിലും ഉണ്ടെന്ന് പറയുകയാണ്. എംപി രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ.മലയാള സിനിമയിലുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും താന്‍ കാണിച്ചു തരാമെന്നും അമൽ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അമലിന്റെ പ്രതികരണം.

അമലിന്റെ വാക്കുകളിലേക്ക്-എന്തുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും ആര്യൻ ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇൻഡസ്ട്രിയിൽ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിൽ ശരിയായ അന്വേഷണം നടക്കുകയാണെങ്കിൽ, നിരവധി അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ പിന്നെ മറ്റു സിനിമ പ്രവർത്തകർ മയക്കുമരുന്ന് ഉപയോഗത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പകല് പോലെ സത്യമാണ്.

പോലീസിന് ആവർ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് നൽകാൻ കഴിയും.
അത് അന്വേഷിക്കാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു.സിനിമ മേഖലയിൽ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാർ മയക്കുമരുന്നിന് അടിമകളാണ്, അവർ കൈയോടെ പിടിക്കപ്പെടുമ്പോൾ മാത്രമേ അത് ഒരു പ്രധാന വാർത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും.

ഒന്നുകിൽ മയക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക, എന്നായിരുന്നു അമലിന്റെ പ്രതികരണം. അതേസമയം അമലിന്റെ പോസ്റ്റിന് താഴെ ചർച്ച കൊഴുക്കുകയാണ്. ഗുജറാത്തിൽ നിന്നുൾപ്പെടെ രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട നടന്നിട്ടും അതിനെ കുറിച്ച് പറയാതെ ഷാരൂഖ് ഖാന്റെ മകന്റെ പിന്നിൽ പോകുന്നതിൽ 'ഖാൻ' എന്ന പേരിനും കാര്യമുണ്ടെന്നായിരുന്നു ഒരാളുടെ കമൻറ്.

'ഒരു ബി ജെ പി മന്ത്രിയുടെ മകൻ കർഷകരെ കൊന്നതും , ഗുജറാത്തിൽ അദാനി പോർട്ടിൽ രാജ്യത്തെ യുവാക്കളെ ഒന്നടങ്കം നശിപ്പിക്കാനുള്ള അത്രയും മയക്കുമരുന്ന് (ഇരുപതിനായിരം കോടിയുടെ) പിടിച്ചതൊന്നും രാജ്യത്തെ മാധ്യമങ്ങളും പ്രമുഖന്മാരുമൊന്നും അറിഞ്ഞിട്ടില്ല !
എല്ലാവരും ഷാരൂഖ് ഖാൻ്റെ മകനും ഇന്ത്യയുടെ ഭാവി പ്രധാനമന്തിയുമായ ആര്യൻ ഖാൻ്റെ പിന്നാലെയാണ്!
( ഖാൻ എന്ന പേരിലും കാര്യമുണ്ട് )
ഭരിക്കുന്നത് ഹിറ്റ്ലറിൻ്റെ അപ്പൻ തന്നെ !
ഇതിലും നല്ലത് ബ്രിട്ടീഷുകാർ തന്നെയായിരുന്നു!', ഇയാൾ കമന്റിൽ പറഞ്ഞു.

മറ്റൊരു കമന്റ് ഇങ്ങനെ-അദാനി ഇറക്കുമതി ചെയ്ത 21000 കോടിരൂപയുടെ മയക്കുമരുന്ന് കേസ് ഈയൊരറ്റ റെയ്ഡിൽ ഒതുക്കിക്കളഞ്ഞില്ലേ അവിടെ ആര്യനില്ലായിരുന്നെങ്കിൽ ഈ വിഷയം ഇത്ര വൈറലാകുമായിരുന്നില്ല ആര്യനെ ഗസ്റ്റാക്കിയതും കൊച്ചിയില്‍ നിന്ന് മുംബേവരെ യാതൊരു തടസ്സവും കൂടാതെ യാത്രചെയ്യാനുള്ള സൗകര്യമൊരുക്കിയതും ആര്യൻ കയറിയതിന് ശേഷം റെയ്ഡ് നടത്തിയതും എന്തിനായിരുന്നെന്ന് ആർക്കും മനസിലാവും...
ഒരു ഷിപ്പിൽ മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നുണ്ടെന്ന് വിവരം കിട്ടിയാല്‍ അത് തടയുകയാണ് ചെയ്യേണ്ടത് അല്ലാതെ എല്ലാ സൗകര്യവും ചെയ്ത് കൊടുത്തതിന് ശേഷമല്ല ഈ പ്രഹസനം നടത്തേണ്ടത്...

'താങ്കൾ ഒരു mp യുടെ മകൻ ആണ്, കേരളത്തിൽ സിനിമ ഇണ്ടസ്ട്രിയിൽ മയക്കു മരുന്ന് ഉപയോഗം ഉണ്ട് എന്നെ താങ്കൾ പറഞ്ഞു, അത് ഉപയോഗിക്കുന്നത് എവിടെ വെച്ച്, എപ്പോൾ ഇതെല്ലാം നിങ്ങൾക്ക് അറിയാം, എന്നിട്ടും ഇതുവരെ അത് മറച്ചു വെച്ചു, അത് അവരെ സപ്പോർട്ട് ചെയ്യുന്നതിനെ തുല്യം ആണ്, ഒരു mp യുടെ മകൻ എന്ന ന്നിലയിൽ,നിങ്ങൾ ഒരു യുവാവ് ആണ് ഒരു ഇന്ത്യൻ പൗരൻ ആണ് വരും തലമുറയോടെ അല്പമെങ്കിലും മനുഷ്യത്വം ഉണ്ടങ്കിൽ അത് വെളിപ്പെടുത്തണം',എന്നായിരുന്നു ഒരാൾ കുറിച്ചത്.
ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications