വോട്ട് ബിജെപിക്കെന്ന് കോണ്‍ഗ്രസ് നേതാവ് ഉണ്ണിത്താന്‍റെ മകന്‍! ഇസ്ലാം നാമധാരികള്‍ എല്ലാം ജിഹാദികള്‍!!

  • Written By: Desk
Subscribe to Oneindia Malayalam

തന്‍റെ വോട്ട് ബിജെപിക്കാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത് കോണ്‍ഗ്രസിന് വലിയ ഷോക്കാണ് നല്‍കിയിരിക്കുന്നത്. കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ താമസിക്കുന്ന അമല്‍ ഇത്തവണ വോട്ട് ചെയ്തത് ബിജെപിക്കാണെന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് വ്യക്തമാക്കയത്. തന്‍റെ രാഷ്ട്രീയ നിലപാട് തുറന്നു പ്രഖ്യാപിച്ച അമലിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ വന്‍ പൊങ്കാലയാണ് നടത്തുന്നത്.

എന്നാല്‍ ബിജെപി അനുകൂലികള്‍ അമലിന് പ്രതിരോധം തീര്‍ത്ത് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തന്നെ അപമാനിക്കുന്നവരെ അസഭ്യമായ ഭാഷയിലാണ് അമല്‍ നേരിടുന്നത്. മുസ്ലീം നാമധാരികളെ അമല്‍ പോസ്റ്റിലൂടെ കൈകാര്യം ചെയ്യുന്ന രീതിയും ഞെട്ടലുളവാക്കിയിട്ടുണ്ട്. അച്ഛന്‍റെ രാഷ്ട്രീയം തന്നെ മകന്‍ പിന്തുടരണമെന്ന ചിന്ത വിഡ്ഢിത്തരമാണ്. എന്നാല്‍ താന്‍ വളര്‍ന്ന സാഹചര്യത്തില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊള്ളില്ലേയെന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം.

തെറിവിളികള്‍

തെറിവിളികള്‍

'എന്‍റെ വോട്ട് ബിജെപിക്ക്, അച്ഛന്‍റെ വോട്ട് കോണ്‍ഗ്രസിന്' എന്നാണ് അമല്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അണികള്‍ ശക്തമായ പ്രതിഷേധം നടത്തിയിട്ടുണ്ട്. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളാണ് പോസ്റ്റിന് താഴെ പലരും നടത്തിയിരിക്കുന്നത്. രാജ്മോഹന്‍ ഉണ്ണിത്താനേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെറുതേ വിട്ടില്ല. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോയെന്നാണ് പലരും പോസ്റ്റുകളിലൂടെ ചോദിക്കുന്നത്. ഉണ്ണിത്താന്‍ വളര്‍ത്തി എന്നത് തന്നെ മകന്‍ ബിജെപിക്കാരനാവാന്‍ കാരണമായെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വെല്ലുവിളികള്‍ക്ക് അമല്‍ നല്‍കുന്ന മറുപടിയാണ് ഏറ്റവും ശ്രദ്ധേയം.

തിരിച്ചും തെറികള്‍

തിരിച്ചും തെറികള്‍

തനിക്കെതിരെ വിമര്‍ശനം നടത്തുന്നവര്‍ക്കെതിരെ പച്ച തെറിയാണ് അമലും നടത്തുന്നത്. മുസ്ലീം നാമധാരികളായവരോട് ഐഎസില്‍ ചേരാനും പാക്കിസ്ഥാനില്‍ പോകാനുമെല്ലാമാണ് അമല്‍ ആവശ്യപ്പെടുന്നത്. മുസ്ലീങ്ങളെ ജിഹാദി എന്നാണ് അമല്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. തമാശയ്ക്ക് പോലും ഇങ്ങനെയൊന്നും പറയരുത് സഹോദര എന്ന ഒരാളുടെ പോസ്റ്റിന് നിങ്ങള്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രം ഇവിടെ ജീവിച്ചാല്‍ പോര ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കണം എന്നായിരുന്നു അമലിന്‍റെ മറുപടി.
ഇതിനിടെ അച്ഛനെന്ന കോണ്‍ഗ്രസുകാരനെ മകന്‍ മറന്നല്ലോയെന്ന ചോദ്യത്തിന് അച്ഛന്‍ അഴിമതിക്കാരായ കോണ്‍ഗ്രസുകാരുടെ അടിമായണെന്നാണ് അമല്‍ പറഞ്ഞിരിക്കുന്നത്.

ആഘോഷമാക്കി സംഘപരിവാര്‍

ആഘോഷമാക്കി സംഘപരിവാര്‍

ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ ബിജെപി കാമ്പിലെത്തിയതിന്‍റെ സന്തോഷം ആഘോഷമാക്കാന്‍ ബിജെപിക്കാരും മറന്നില്ല. അമലിന്‍റെ നീക്കത്തെ പ്രകീര്‍ത്തിച്ചാണ് ബിജെപിക്കാര്‍ പലരും പോസ്റ്റിട്ടിരിക്കുന്നത്. കേന്ദ്രീയ വിദ്യാലയത്തിലും ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമല്‍ തങ്ങള്‍ക്ക് ഒരു മുതല്‍കൂട്ടാകുമെന്ന പ്രതീക്ഷയും ബിജെപിക്കാര്‍ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. അമലിന്‍റെ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളികളും മുസ്ലീങ്ങളോടുള്ള സമീപനവും കണ്ടാല്‍ സംഘപരിവാറിന്‍റേയും ബിജെപിയുടേയും പ്രതീക്ഷകള്‍ അസ്ഥാനത്താവാന്‍ വഴിയില്ലെന്നും വ്യക്തമാകുന്നുണ്ട്.

പോസ്റ്റുകള്‍ നീക്കം ചെയ്തു

പോസ്റ്റുകള്‍ നീക്കം ചെയ്തു

ബിജെപി അധികാരത്തിലേറാതിരിക്കാന്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവിന്‍റെ മകന്‍ തന്നെ ബിജെപിയിലേക്ക് മറുകണ്ടം ചാടിയതിന്‍റെ ക്ഷീണം കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന പ്രസ്താവനയ്ക്ക് ആക്കം കൂട്ടുന്നതാണ് അമലിന്‍റെ നീക്കം എന്ന് പലരും വിമര്‍ശിക്കുന്നുണ്ട്. ഇതിനിടെ അമല്‍ തന്‍റെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

അതേസമയം അമലിന്‍റെ മുന്‍കാല പോസ്റ്റുകളിലും ബജെപി അനുഭാവം പ്രകടമാകുന്നുണ്ടാന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സംഭവത്തില്‍ ഇുവരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
amal unnithans facebook post supporting bjp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X