മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം
കൊച്ചി; ഹത്രാസ് സംഭവത്തിൽ രാജവ്യാപക പ്രതിഷേധം ഉയരുന്നതിടെ സംഭവത്തിൽ നടി അമല പോൾ പങ്കുവെച്ച പ്രതികരണം വിവാദത്തിന് കാരണമായിരുന്നു.യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടിയെ ന്യായീകരിച്ചും പോലീസിന് ക്ലീൻ ചീറ്റ് നൽകുന്നതുമാണ് നടിയുടെ പ്രതികരണം എന്ന തരത്തിലായിരുന്നു വിവാദം ഉയർന്നത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാരോപിച്ച് രൂക്ഷവിമർശനം ഉയർത്തുകയാണ് നടി. വാർത്ത റിപ്പോർട്ട് ചെയ്ത മനോരമ ന്യൂസിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ നടി തുറന്നടിച്ചു. അമല പോളിന്റെ പ്രതികരണം ഇങ്ങനെ

അമല പോളിന്റെ പ്രതികരണം
'യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്', മറ്റൊരു സുഹൃത്തിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു നടി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലീസിനേയും ന്യായീകരിക്കുകയാണ് അമല എന്നായിരുന്നു പിന്നാലെ ഉയർന്ന ആരോപണം.

മനോരമ വളച്ചൊടിച്ചു
ഇതോടെ ത്‍റെ വാക്കുകൾ മനോരമ വളച്ചൊടിക്കുകയായിരുന്നുവെന്ന് അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നടിച്ചു. രൂക്ഷ വിമർശനമാണ് അമല പോൾ മനോരമാ ന്യൂസ്.കോമിനെതിരെ ഉയർത്തിയിരിക്കുന്നത്. സുഹൃത്തിട്ട ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ പരിഭാഷ സുഹൃത്തിനെ കൊണ്ട് മലയാളത്തിൽ പറയിച്ച് കൊണ്ടുള്ള വോയിസും നടി കേൾപ്പിച്ചു.

എന്തും പറയാം എന്നാണോ?
ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്ടിക്കുകയാണെന്ന് അമല പറഞ്ഞു. വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു.

എനിക്ക് അറിയണം
ആളുകൾ മണ്ടൻമാരാണല്ലേ? ഇത്ര മൃഗീയമായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ നാവ് മുറിച്ച് മാറ്റി. ഈ നിശബ്ദദയ്ക്കു വേണ്ടി. ഈ നിശബ്ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്, എനിക്ക് അറിയണം, വീഡിയോയിൽ അമല പോൾ ചോദിക്കുന്നു.

അകറ്റി നിർത്തുന്നത്
എന്തുകൊണ്ടാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്തിന് പെണ്‍കുട്ടിയുടെ മൃതദേഹം രായ്ക്ക് രാമാനം കത്തിച്ച് ചാമ്പലാക്കി. എന്തുകൊണ്ട് പെൺകുട്ടിയുടെ മരണാനന്തര ചടങ്ങിൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാൻ പറ്റിയില്ല? എന്തുകൊണ്ടാണ് ഇപ്പോഴും അവരെ അകറ്റി നിർത്തുന്നത് , അമല ചോദിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications