കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം

Google Oneindia Malayalam News

കൊച്ചി; ഹത്രാസ് സംഭവത്തിൽ രാജവ്യാപക പ്രതിഷേധം ഉയരുന്നതിടെ സംഭവത്തിൽ നടി അമല പോൾ പങ്കുവെച്ച പ്രതികരണം വിവാദത്തിന് കാരണമായിരുന്നു.യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടിയെ ന്യായീകരിച്ചും പോലീസിന് ക്ലീൻ ചീറ്റ് നൽകുന്നതുമാണ് നടിയുടെ പ്രതികരണം എന്ന തരത്തിലായിരുന്നു വിവാദം ഉയർന്നത്. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നാരോപിച്ച് രൂക്ഷവിമർശനം ഉയർത്തുകയാണ് നടി. വാർത്ത റിപ്പോർട്ട് ചെയ്ത മനോരമ ന്യൂസിനെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ നടി തുറന്നടിച്ചു. അമല പോളിന്റെ പ്രതികരണം ഇങ്ങനെ

 അമല പോളിന്റെ പ്രതികരണം

അമല പോളിന്റെ പ്രതികരണം

'യോഗി ആദിത്യനാഥോ ജാതി വ്യവസ്ഥയോ അല്ല അവളുടെ കൊലക്ക് പിന്നില്‍, നിശബ്ദരായ നമ്മളാണ്, എന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്', മറ്റൊരു സുഹൃത്തിന്റെ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു നടി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയത്. എന്നാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പോലീസിനേയും ന്യായീകരിക്കുകയാണ് അമല എന്നായിരുന്നു പിന്നാലെ ഉയർന്ന ആരോപണം.

 മനോരമ വളച്ചൊടിച്ചു

മനോരമ വളച്ചൊടിച്ചു

ഇതോടെ ത്‍റെ വാക്കുകൾ മനോരമ വളച്ചൊടിക്കുകയായിരുന്നുവെന്ന് അമല പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ തുറന്നടിച്ചു. രൂക്ഷ വിമർശനമാണ് അമല പോൾ മനോരമാ ന്യൂസ്.കോമിനെതിരെ ഉയർത്തിയിരിക്കുന്നത്. സുഹൃത്തിട്ട ഇംഗ്ലീഷിലുള്ള പോസ്റ്റിന്റെ പരിഭാഷ സുഹൃത്തിനെ കൊണ്ട് മലയാളത്തിൽ പറയിച്ച് കൊണ്ടുള്ള വോയിസും നടി കേൾപ്പിച്ചു.

 എന്തും പറയാം എന്നാണോ?

എന്തും പറയാം എന്നാണോ?

ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ടുപിടിച്ച് മനോരമ വിവാദം സൃഷ്ടിക്കുകയാണെന്ന് അമല പറഞ്ഞു. വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴിലെന്നും അമല ചോദിച്ചു.

 എനിക്ക് അറിയണം

എനിക്ക് അറിയണം

ആളുകൾ മണ്ടൻമാരാണല്ലേ? ഇത്ര മൃഗീയമായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ നാവ് മുറിച്ച് മാറ്റി. ഈ നിശബ്ദദയ്ക്കു വേണ്ടി. ഈ നിശബ്ദതയാണോ നിങ്ങള്‍ എന്നോട് ചെയ്യുന്നത്, എനിക്ക് അറിയണം, വീഡിയോയിൽ അമല പോൾ ചോദിക്കുന്നു.

 അകറ്റി നിർത്തുന്നത്

അകറ്റി നിർത്തുന്നത്

എന്തുകൊണ്ടാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്തിന് പെണ്‍കുട്ടിയുടെ മൃതദേഹം രായ്ക്ക് രാമാനം കത്തിച്ച് ചാമ്പലാക്കി. എന്തുകൊണ്ട് പെൺകുട്ടിയുടെ മരണാനന്തര ചടങ്ങിൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാൻ പറ്റിയില്ല? എന്തുകൊണ്ടാണ് ഇപ്പോഴും അവരെ അകറ്റി നിർത്തുന്നത് , അമല ചോദിച്ചു.

ഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺഹത്രാസിനെ കുറിച്ച് പിണറായി മിണ്ടാത്തത് എന്താണ്?ലാവ്ലിൻ പരിഗണിക്കുന്നത് കൊണ്ടാണോയെന്ന് ഷിബു ബേബി ജോൺ

'അജയ സിംഹ് എന്ന ആദിത്യനാഥൻ.. ഇത് നിങ്ങളുടെ വാട്ടർലൂ ആണ്', രൂക്ഷ പ്രതികരണവുമായി എംഎ നിഷാദ്'അജയ സിംഹ് എന്ന ആദിത്യനാഥൻ.. ഇത് നിങ്ങളുടെ വാട്ടർലൂ ആണ്', രൂക്ഷ പ്രതികരണവുമായി എംഎ നിഷാദ്

കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 342 പേർക്ക് കൊവിഡ്, 332 പേർക്ക് സമ്പർക്കബാധ!!കോട്ടയത്ത് നാല് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്: ജില്ലയിൽ 342 പേർക്ക് കൊവിഡ്, 332 പേർക്ക് സമ്പർക്കബാധ!!

English summary
Amala paul clarifies his post regarding hathras slams manorama news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X