Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് അമലാ പോള്‍

കൊച്ചി: വാഹനമോടിക്കുന്നവര്‍ അപകടമുണ്ടാക്കാതെ ഏറെ ശ്രദ്ധിക്കണമെന്നും മറ്റുള്ളവരുടെ ജീവന്‍ കൂടി തന്റെ കൈയ്യിലാണെന്ന് ഓര്‍ക്കണമെന്നും നടി അമലാ പോള്‍. മോട്ടോര്‍വാഹനവകുപ്പിന്റെ ഓണാഘോഷ വാഹനപരിശോധനായാത്രയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് നടി ഡ്രൈവര്‍മാര്‍ക്ക് ഉപദേശം നല്‍കിയത്.

തങ്ങളുടെ ജീവനു മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റുള്ളവര്‍ക്കു കൂടി അപകടമുണ്ടാക്കുന്നതാണ് അശ്രദ്ധമായ ഡ്രൈവിംഗ്. അടുപ്പമുള്ളവരുടെ റോഡ് അപകടങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണെന്നും നടി പറഞ്ഞു. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ച് വാഹനമോടിക്കുന്നവരെ മോട്ടോര്‍വാഹനവകുപ്പ് ഓണാഘോഷയാത്രയില്‍ അനുമോദിച്ചു. റോഡ് നിയമങ്ങള്‍ പാലിച്ചവരെ റോഡരുകിലേക്ക് വിളിച്ച് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

amala

അരൂര്‍ കുമ്പളം ടോള്‍ പ്ലാസയ്ക്കടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലാ പോളിനെ കൂടാതെ സംവിധായകന്‍ മേജര്‍ രവിയും പരിപാടിയില്‍ പങ്കെടുത്തു. മോഹന്‍ലാലിനൊപ്പമുള്ള ഓ ലൈല എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നായിരുന്നു അമല പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. വാഹന പരിശോധനാ യാത്രയുടെ ഫ് ളാഗ് ഓഫ് ഇവര്‍ രണ്ടുപേരും മാവേലിക്കൊപ്പം നിര്‍വഹിച്ചു.

റോഡ് സുരക്ഷാ സന്ദേശവുമായി ഹാര്‍ലിഡേവിഡ്‌സണ്‍ ബൈക്കുകളും യാത്രയില്‍ പങ്കെടുത്തിരുന്നു. അമലാ പോളില്‍ നിന്നും അപ്രതീക്ഷിമായി സമ്മാനം ലഭിച്ച പലര്‍ക്കും ആദ്യം അമ്പരപ്പായിരുന്നു. റോഡ് നിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബോധവത്കരണം നടത്തുകയും സമ്മനങ്ങള്‍ വിതരണം ചെയ്യുകയുമാണ് പരിപാടിയുടെ ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+