"ഇടയ്ക്ക് ശരീരത്തില്‍ സ്പര്‍ശിക്കും.. അശ്ലീലം പറയും" സംവിധായകനെതിരെ നടി അമല പോള്‍
നടി തനുശ്രീ ദത്തയാണ് വീണ്ടുമൊരു മീ ടു തുറന്നു പറച്ചില് വിപ്ലവത്തിന് തുടക്കം കുറിച്ചത്. പിന്നാലെ ബോളീവുഡില്‍ അത് കത്തിപടര്‍ന്നു. ആണും പെണ്ണുമ്മായി നിരവധി പേര് തങ്ങള്‍ നേരിട്ട ക്രൂര ലൈംഗിക പീഡനങ്ങളും അതിക്രമങ്ങളുമെല്ലാം വെളിപ്പെടുത്തി സധൈര്യം മുന്നോട്ട് വന്നു.
ബോളിവുഡിന് പിന്നാലെ ടോളിവിഡും കോളിവുഡും ആടി ഉലഞ്ഞു.ഇപ്പോഴും മീ ടു വെളിപ്പടുത്തലുകള്‍ അവസാനിച്ചിട്ടില്ല. അവസാനമായി ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത് നടി അമല പോള്‍ ആണ്.

വൈരമുത്തു
തമിഴ് സിനിമയില്‍ ആദ്യം ആരോപണം ഉയര്‍ന്നത് ഗാനരചയിതാവ് വൈരമുത്തുവിനെതിരെയായിരുന്നു. ഗായിക ചിന്മയി ആയിരുന്നു ആദ്യം വൈരമുത്തുവിനെതിരെ ആഞ്ഞടിച്ചത്. തുടര്‍ന്ന് പല സംവിധായകര്‍ക്കെതിരേയും നടന്മാര്ക്കെതിരേയും വെളിപ്പെടുത്തലുകള്‍ വന്നു. അവസാനമായി തമിഴ് സംവിധായകന് സുസി ഗണേശനെതിരേയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടി അമല പോളാണ് തനിക്ക് അയാളില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ തുറന്നു പറഞ്ഞത്.

സംവിധായകന്
സുസി ഗണേശനെതിരെ ലീ ന മണിമേഖലയാണ് ആദ്യം വെളിപ്പെടുത്തിയത്.2005 ല്‍ ചാനല്‍ പരിപാടിക്ക് ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണ് സുസി ഗണേശന് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ലീന മണിമേഖല ആരോപിച്ചത്. വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി.

വലിച്ചെറിഞ്ഞു
എന്നാല്‍ കാര്‍ നീങ്ങിയ ഉടന്‍ ഗണേശന് അയാളുടെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. വിസമ്മതിച്ചപ്പോള്‍ ഡോറുകള്‍ ലോക്ക് ചെയ്തെന്നും തന്റെ ഫോണ്‍ വലിച്ചെറിഞ്ഞെന്നും അവള് പറഞ്ഞു.

രക്ഷപ്പെട്ടു
ഒടുവില്‍ കൈയ്യില്‍ ഉണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് താന്‍ സ്വയം മുറിവേല്‍പ്പിക്കുമെന്ന് പറഞ്ഞതോടെയാണ് അയാള്‍ പിന്മാറിയതെന്നും ലീന ആരോപിച്ചു. ലീനയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ തനിക്ക് ലീനയുടെ മാനസികാവസ്ഥ മനസിലാവും എന്ന് പറഞ്ഞാണ് ഗണേശനെതിരെ കൂടുതവല്‍ ആരോപണങ്ങള്‍ അമല പോള്‍ ഉയര്‍ത്തിയത്.

ഇരട്ട മുഖം
സ്ത്രീകള്‍ക്ക് ഒരു ബഹുമാനവും നല്‍കാത്ത വ്യക്തിയാണ് സുസി ഗണേശന് എന്ന് അമല പറഞഞു. സുസി ഗണേശന് സംവിധാനം ചെയ്ത തിരുട്ടുപയലേ 2 വില്‍ നായിക ആയിട്ട് കൂടി അയാള്‍ എന്നോട് മോശമായാണ് പെരുമാറിയതെന്ന് അമല ആരോപിച്ചു.

അശ്ലീലം
ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസി. പലപ്പോഴും അയാള്‍ തന്നോട് സിനിമാ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയിട്ടുണ്ട്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ , അശ്ലീല ചുവയോടെയുള്ള സംസാരം ഇതെല്ലാമായിരുന്നു അയാള്‍ തന്റടുത്തും പ്രയോഗിച്ചത്.

സ്പര്‍ശിക്കും
ഇടയ്ക്ക് തന്റെ ശരീരത്തില്‍ സ്പര്‍ശിക്കും വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകള്‍ നല്‍കും ഇതൊക്കെ തനിക്ക് സിനിമാ ലൊക്കേഷനില്‍ വെച്ച് അനുഭവിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് ലീന പറയുന്നത് എന്താണെന്ന് തനിക്ക് പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കുമെന്നും അമല പറഞ്ഞു.

ആധിപത്യം
പൊതുസമൂഹത്തിന് മുന്നിൽ ഇതു തുറന്നുപറയാൻ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു. സുസിയെ പോലുള്ളവര്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അമല പറയുന്നു.

സുസിയുടെ ഭാര്യ
അതേസമയം തന്റെ വെളിപ്പെടുത്തലിന് പിന്നാലെ സുസിയും ഭാര്യയും തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്നും അയാളുടെ ഭാര്യയെ താന്‍ തമാധാനിപ്പിക്കാന് ശ്രമിച്ചപ്പോള്‍ സുസി തന്നെ ചീത്ത പറഞ്ഞെന്നും അമല മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

ചിരിച്ചു
തന്നെ അത്ഭുതപ്പെടുത്തിയത് അതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി.

മാറ്റണം
ഇത്തരം ശ്രമങ്ങളിലൂടെ തന്നെ ഭയപ്പെടുത്താം എന്നാണ് ചിന്തയെങ്കില്‍ അത് മറ്റിക്കോളൂവെന്നും അമല തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications