കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1 കോടിയുടെ ബെൻസ് കാറിന് വെട്ടിച്ചത് 20 ലക്ഷം.. കൈയ്യോടെ പൊക്കിയപ്പോൾ അമല പോളിന്റെ മറുപടി ഇങ്ങനെ..!

Google Oneindia Malayalam News

Recommended Video

cmsvideo
വാഹന രജീസ്ട്രേഷൻ തട്ടിപ്പ്: നികുതി അടക്കില്ലെന്ന് അമല പോള്‍ | Oneindia Malayalam

തിരുവനന്തപുരം: സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നടത്തിയ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പിന്റെ വിവരങ്ങള്‍ നേരത്തെ പുറത്ത് വന്നതാണ്. കേരളത്തില്‍ ഉപയോഗിക്കുന്ന വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സിനിമാ താരങ്ങളടക്കമുള്ളവര്‍ സര്‍ക്കാരിന് വന്‍ നഷ്ടമാണ് വരുത്തി വെച്ചത്. സുരേഷ് ഗോപി എംപി, ഫഹദ് ഫാസില്‍, അമല പോള്‍ അടക്കമുള്ളവരാണ് നികുതി വെട്ടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. നികുതി വെട്ടിപ്പുകാര്‍ക്ക് വിശദീകരണം തേടി മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. തന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ അമല പോളിന്റെ നിലപാട് അതല്ല.

മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!

നികുതി അടയ്ക്കില്ലെന്ന് നടി

നികുതി അടയ്ക്കില്ലെന്ന് നടി

പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ആഡംബര കാറിന്റെ പേരിലാണ് അമല പോള്‍ പുലിവാല്‍ പിടിച്ചിരിക്കുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം നേരിടുമ്പോഴും നടിക്ക് അക്കാര്യത്തില്‍ കൂസലേതുമില്ല. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കോടി രൂപ വിലവരുന്ന കാറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. നടിക്ക് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് നികുതി അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിൽ മാത്രമല്ല ഉപയോഗിക്കുന്നത്

കേരളത്തിൽ മാത്രമല്ല ഉപയോഗിക്കുന്നത്

മലയാളം ഉള്‍പ്പെടെ തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിക്കുന്നുണ്ട് അമല പോള്‍. സിനിമാഭിനയവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍ കാര്‍ ഉപയോഗിക്കുന്നതിനാല്‍ കേരളത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല എന്നാണ് അമല നല്‍കുന്ന വിശദീകരണം. തന്റെ അഭിഭാഷകന്‍ മുഖേനെയാണ് മോട്ടോര്‍ വാഹന വകുപ്പിന് അമല മറുപടി നല്‍കിയിരിക്കുന്നത്. നേരത്തെയും നികുതി അടയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് അമല കൈക്കൊണ്ടിരുന്നത്.

വിമര്‍ശകരുടെ അനുവാദം വേണോ

വിമര്‍ശകരുടെ അനുവാദം വേണോ

നികുതി വെട്ടിപ്പ് വിവാദമായപ്പോള്‍ തോണിയില്‍ യാത്ര ചെയ്ത് താരം വാര്‍ത്തകളെ പരിഹസിച്ചിരുന്നു. മാത്രമല്ല ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെയും സ്വത്ത് സമ്പാദിക്കാമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തു. കേരളത്തിലെ പണത്തിനുള്ള മൂല്യം തന്നെയാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുള്ളതെന്നും അമല പറഞ്ഞു. അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നത്. അന്യഭാഷാ സിനിമയില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണോ എന്നും അമല പരിഹസിക്കുകയുണ്ടായി.

സര്‍ക്കാരിന് നഷ്ടം 20 ലക്ഷം

സര്‍ക്കാരിന് നഷ്ടം 20 ലക്ഷം

പോണ്ടിച്ചേരിയിലെ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നോട്ടീസിന് അമല നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ നികുതി വെട്ടിപ്പിന് മേല്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഒരു കോടി രൂപ വില വരുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് കണ്ടെത്തിയത് മാതൃഭൂമി ന്യൂസ് ആണ്.ഇത് വഴി നികുതി ഇനത്തില്‍ സര്‍ക്കാരിന് നഷ്ടം 20 ലക്ഷം രൂപയാണ്.

പോണ്ടിച്ചേരിയിൽ നികുതി കുറവ്

പോണ്ടിച്ചേരിയിൽ നികുതി കുറവ്

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ ഒരു എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ വിദ്യാര്‍ത്ഥിക്ക് നടിയെ പരിചയം പോലുമില്ല. ഈ വിദ്യാര്‍ത്ഥിയുടേ പേരില്‍ വ്യാജ വാടകച്ചീട്ടുണ്ടാക്കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരാഴ്ച മുന്‍പാണ് വ്യാജ വാടകച്ചീട്ടുണ്ടാക്കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.കേരളത്തെ അപേക്ഷിച്ച് വാഹനരജിസ്‌ട്രേഷന് നികുതി വളരെ കുറവാണ് പോണ്ടിച്ചേരിയിലും ഗോവയിലും. അത് തന്നെയാണ് താരങ്ങള്‍ അടക്കമുള്ളവര്‍ മുതലാക്കുന്നതും.

വൻ റാക്കറ്റ് പ്രവർത്തിക്കുന്നു

വൻ റാക്കറ്റ് പ്രവർത്തിക്കുന്നു

കേരളത്തില്‍ നിന്നുള്ള ആയിരത്തിലധികം ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് വിവരം. കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള 1178 ആഢംബര കാറുകള്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. ഇത് വഴി നികുതി ഇനത്തില്‍ കേരള സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത് കോടികളാണ്.ഈ കാറുകളില്‍ ഭൂരിഭാഗവും വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് ക്രിമിനൽ കുറ്റം

ഇത് ക്രിമിനൽ കുറ്റം

20 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ശതമാനത്തോളം നികുതി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ് 55,000 രൂപ മാത്രമാണ്. ഇന്ത്യന്‍ പൗരന് രാജ്യത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം. പക്ഷേ സ്ഥിര താമസക്കാരനാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ വേണം. കേരളത്തിന് പുറത്തുള്ള വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ ഓടിക്കണമെങ്കില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്രേ.

English summary
Actress Amala Paul has given reply to Motor Vehicle Department on car registration issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X