ആനവണ്ടിയെ അപമാനിച്ച ആമസോണിനെ മാപ്പ് പറയിച്ച് മലയാളികള്‍, പൊങ്കാലയിട്ട് കൊന്നു!
ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇടാന്‍ മലയാളികള്‍ക്കുള്ള കഴിവ് പ്രത്യേകം പറയണ്ടല്ലോ. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയ്ക്ക് വരെ പച്ച മലയാളത്തില്‍ തെറിയഭിഷേകം നടത്തി പാരമ്പര്യവും സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ക്കുണ്ട്. സ്വന്തം നാട്ടുകാര്‍ക്കും വിദേശികള്‍ക്കും മാത്രമല്ല ഇ കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണിനെ വിമര്‍ശനങ്ങളിലൂടെ മുട്ടുകുത്തിച്ചിരിയ്ക്കുകയാണ് മലയാളികള്‍.
ബെംഗളൂരുവില്‍ ആമസോണ്‍ സ്ഥാപിച്ച കൂറ്റന്‍ പരസ്യമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ആളുകള്‍ ബസ് തള്ളുന്ന ചിത്രമാണ് നല്‍കിയത്. ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ടാഗ് ലൈനോട് കൂടിയാണ് പരസ്യം നല്‍കിയത്. പരസ്യത്തിലെ ബസിന് കേരള ആര്‍ടിസി ബസുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് മലയാളികള്‍ ആമസോണിന് പൊങ്കാലയിട്ടത്. എന്തായാലും പൊങ്കാല ഏറ്റു ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു.

ആമസോണിനെ
ആനവണ്ടിയെ അധിക്ഷേപിച്ച ആമസോണ്‍ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ മലയാളികള്‍ പ്രതിഷേധം അറിയിച്ചു

ഞങ്ങള്‍ ഇന്ത്യക്കാര്‍
ഞങ്ങള്‍ ഇന്ത്യക്കാര്‍ സഹായിക്കാന്‍ ഇഷ്ടപ്പെടുന്നു എന്ന ടാഗ് ലൈനോട് കൂടിയാണ് ബസ് തള്ളുന്ന പരസ്യ ബോര്‍ഡ് സ്ഥാപിച്ചത്

പറഞ്ഞേക്കാം...
പരസ്യം നീക്കിയില്ലെങ്കില്‍ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്ന് വരെ പറഞ്ഞവരുണ്ട്

ഖേദം
കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് മനസിലാക്കിയ ആമസോണ്‍ ഖേദം പ്രകടിപ്പിച്ചു.

സ്വീകരിച്ചിട്ടുണ്ട്
വിഷയം പരിഹരിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആമസോണ്‍ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications